കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെഡിഎസ് ലയനം ഉടനുണ്ടാവില്ല, ദേവഗൗഡിയുടെ ബിജെപി ചായ്‌വ് തടസ്സമാണെന്ന് ശ്രേയാംസ്‌കുമാര്‍!!

Google Oneindia Malayalam News

കോവിക്കോട്: ജനതാദള്‍ എസ്സുമായുള്ള ലയനം ഉടനെയുണ്ടാകില്ലെന്ന് എല്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ എംവി ശ്രേയാംസ്‌കുമാര്‍. ജെഡിഎസ്സിന്റെ ദേശീയ അധ്യക്ഷന്‍ ദേവഗഗൗഡയുടെ ബിജെപി ചായ്‌വാണ് ലയനത്തിന് പ്രധാന തടസ്സമെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ ഇരു ദള്‍ പാര്‍ട്ടികളോടും ലയനം നടത്തണമെന്ന് സിപിഎം നിര്‍ദേശിച്ചിരുന്നു. ഇത് തള്ളുകയാണ് ശ്രേയാംസ്‌കുമാര്‍. ദേശീയ നേതൃത്വത്തെ ഉപേക്ഷിക്കാന്‍ സംസ്ഥാന ഘടകം തയ്യാറാവണം. എന്നാലേ ലയനം നടക്കു. രണ്ട് പാര്‍ട്ടികളായി ഇടതുമുന്നണിയില്‍ തുടരാമെന്നും, സംസ്ഥാന പാര്‍ട്ടിയെന്ന പ്രവര്‍ത്തന സ്വാതന്ത്ര്യം വലുതാണെന്നും എല്‍ജെഡി അധ്യക്ഷന്‍ പറഞ്ഞു.

1

അതേസമയം ആവശ്യത്തിന് അനുസരിച്ച് പല പക്ഷത്തേക്ക് മാറുന്ന ജെഡിഎസ്സിന്റെ സ്വഭാവമാണ് എല്‍ജെഡിയെ അലട്ടുന്നത്. കര്‍ഷക സമരത്തില്‍ അടക്കം ജെഡിഎസ്സിന് കൃത്യമായ നിലപാടില്ല. ഒരു പാര്‍ട്ടിയായി മത്സരിച്ച് ജയിച്ച ശേഷം ബിജെപിയോട് ജെഡിഎസ് ചേര്‍ന്നാല്‍ എല്‍ജെഡിക്ക് മാത്രമായി മാറി നില്‍ക്കാനാവില്ല. അത് അയോഗ്യതയ്ക്ക് കാരണമാകും. അത്തരമൊരു പ്രശ്‌നത്തിന് താല്‍പര്യമില്ല. സംഘപരിവാറുമായി ചേരാന്‍ എല്‍ജെഡിക്ക് സാധിക്കില്ലെന്നും ശ്രേയാംസ്‌കുമാര്‍ വ്യക്തമാക്കി. കേരളത്തിലെ ജെഡിഎസ് നേതാക്കളെ കുറിച്ച് എല്‍ജെഡിക്ക് നല്ല അഭിപ്രായമുണ്ടെന്ന് ശ്രേയാംസ്‌കുമാര്‍ പറഞ്ഞു.

കേരളത്തിലെ നേതാക്കള്‍ മതേതര നിലപാട് ഉള്ളവരാണ്. ലയനം നീണ്ടുപോകുന്നതിനാല്‍ അവരെ എല്‍ജെഡിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും ശ്രേയാംസ്‌കുമാര്‍ പറഞ്ഞു. അതേസമയം ജെഡിഎസ്സുമായി ലയനത്തിനില്ലെന്ന് സംസ്ഥാന നേതൃത്വവും തുറന്നടിച്ചു. എല്‍ഡിഎഫിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് തുരങ്കംവെക്കാനുള്ള രഹസ്യ അജണ്ടയുടെ ഭാഗമാണ് ലയന ആവശ്യമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെയ്ഖ് പി ഹാരിസ് പറഞ്ഞു. ദേശീയ തലത്തില്‍ ജെഡിഎസ്സിനെ കുറിച്ച് നല്ല അഭിപ്രായമല്ല ഇപ്പോള്‍ ഉള്ളതെന്നും എല്‍ജെഡി നേതാവ് പറഞ്ഞു.

തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതുച്ചേരിയിൽ പ്രധാനമന്ത്രി- ചിത്രങ്ങൾ കാണാം

കര്‍ണാടകത്തില്‍ ബിജെപിയുമായി ചേര്‍ന്ന് ഭരണം നടത്തുന്ന പാര്‍ട്ടിയാണ് ജെഡിഎസ്. അവിടെ ഗോവധനിരോധനം അടക്കം ബിജെപി പാസാക്കിയത് ജെഡിഎസ് സഹായത്തോടെയാണ്. എല്‍ഡിഎഫില്‍ അംഗീകരിക്കാവുന്ന ബന്ധത്തെ മാത്രമേ എല്‍ജെഡിക്ക് സ്വീകരിക്കാനാവൂ. ജെഡിഎസ് അങ്ങനെയല്ലെങ്കില്‍ ദേശീയ നേതൃത്വവുമായുള്ള ബന്ധം ഉപേക്ഷിക്കണം. പലയിടത്തും ജെഡിഎസ് പ്രവര്‍ത്തകര്‍ എല്‍ജെഡിയിലേക്ക് വരികയാണെന്നും ഷെയ്ഖ് ഹാരിസ് പറഞ്ഞു. ഇതോടെ ലയനം അടുത്തൊന്നും സാധ്യമാകില്ലെന്ന് വ്യക്തമാകുകയാണ്. ദേശീയ നേതൃത്വത്തെ തള്ളി പറയാതെ ജെഡിഎസ്സിന് ഇനി എല്‍ജെഡിക്കൊപ്പം ചേരാനുമാവില്ല.

അലായയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
സിപിഎം നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്കോ ? | VV Rajesh | Oneindia Malayalam

English summary
ljd will not merge with jds it will delay says mv shreyams kumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X