കുമരകത്തേക്ക് പോയ എല്‍കെ അദ്വാനിക്ക് പോലീസ് സ്റ്റേഷനില്‍ സംരക്ഷണം!!
സീതാറാം യെച്ചൂരിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് സിപിഎം പ്രവര്‍ത്തകരുടെ പ്രകടനത്തെ തുടര്‍ന്ന് കുമരകത്തേക്ക് പോയ ബിജെപി നേതാവ് എല്‍കെ അദ്വാനിക്ക് പോലീസ് സ്‌റ്റേഷനില്‍ എത്തിച്ച് സംരക്ഷണം...
ആലപ്പുഴ: സീതാറാം യെച്ചൂരിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് സിപിഎം പ്രവര്‍ത്തകരുടെ പ്രകടനത്തെ തുടര്‍ന്ന് കുമരകത്തേക്ക് പോയ ബിജെപി നേതാവ് എല്‍കെ അദ്വാനിക്ക് പോലീസ് സ്‌റ്റേഷനില്‍ എത്തിച്ച് സംരക്ഷണം ഏര്‍പ്പെടുത്തി. എസ്പിജി നിര്‍ദ്ദേശ പ്രകാരമാണ് അദ്വാനിയെ ആലപ്പുഴ കുത്തിയത്തോട് പോലീസ് സ്‌റ്റേഷനിലെത്തിച്ചത്.
പത്തു മിനിറ്റോളമാണ് അദ്ദേഹത്തിന് പോലീസ് സ്റ്റേഷനില്‍ സംരക്ഷണം നല്‍കിയത്. സംഭവത്തില്‍ സുരക്ഷാ വീഴ്ച വരുത്തിയിട്ടില്ലെന്നും എസ്പിജി നിര്‍ദ്ദേശപ്രകാരമാണ് പോലീസ് ജില്ലാ മേധാവി പറഞ്ഞു.

ദില്ലിയില്‍ പോളിറ്റ് ബ്യൂറോ യോഗം കഴിഞ്ഞിറങ്ങുമ്പോഴാണ് ഒരു സംഘം യെച്ചൂരിയെ ആക്രമിച്ചത്. സംഭവത്തില്‍ ജീവനക്കാര്‍ യെച്ചൂരി രക്ഷിക്കാനെത്തിയെങ്കിലും ആക്രമികള്‍ തള്ളിയിടുകയായിരുന്നു. ഹിന്ദു മഹാസേനക്കാരാണ് ആക്രമണം നടത്തിയത്. സംഭവത്തില്‍ ആക്രമികളെ പോലീസ് അറസ്റ്റ് ചെയ്തു.
സംഘപരിവാര്‍ സംഘടനയുടെ ഭീഷണിയെ തുടര്‍ന്ന് പോലീസ് സംഘം പുറത്ത് കാവല്‍ നില്‍ക്കുമ്പോഴാണ് ആക്രമണം ഉണ്ടായത്.












Click it and Unblock the Notifications