ജിഷ്ണു പ്രണോയിക്ക് പിന്നാലെ മറ്റൊരു ആത്മഹത്യ ശ്രമം; മാനേജ്മെന്റിന്റെ പീഡനം, സംഭവം ക്ലാസ് മുറിയിൽ!
പാലക്കാട്: ലക്കടി നെഹ്റു കോളേജിൽ വിദ്യാർത്ഥിയുടെ ആത്മഹത്യ ശ്രമം. പാലക്കാട് സ്വദേശി അര്‍ഷാദ് ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ക്ലാസ് മുറിയില്‍ വച്ചായിരുന്നു അർഷാദിന്റെ ആത്മഹത്യ ശ്രമം. ഒരുമാസം മുമ്പ് ക്ലാസ് മുറിയില്‍ വച്ച് മദ്യപിച്ചെന്നാരോപിച്ച് അര്‍ഷാദടക്കം ചിലരെ മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തിരുന്നു.
താന്‍ നിരപരാധിയാണെന്ന് അര്‍ഷാദ് പറഞ്ഞിരുന്നെങ്കിലും, മാനേജ്മെന്റ് അത് ചെവികൊണ്ടില്ല. ഇതിൽ മനംനൊന്താണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് റിപ്പോർട്ട്. സുഹൃത്തുക്കളും അര്‍ഷാദിന്റെ വാദം സത്യമാണെന്ന് പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. എല്‍എല്‍ബി ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് അര്‍ഷാദ്.

അര്‍ഷാദിനെ ആശുപത്രിയിലെത്തിക്കാന്‍ പോലും കോളേജ് അധികൃതര്‍ തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്. ഇടവേള സമയത്ത് കുട്ടികള്‍ തന്നെയാണ് അര്‍ഷാദിനെ വള്ളുവനാടുള്ള ആശുപത്രിയില്‍ എത്തിച്ചത്. . ഇന്ന് രാവിലെ ക്ലാസ്സിലെത്തിയ അര്‍ഷാദിനോട് ക്ലാസ്സിലിരുന്നാല്‍ പഠിപ്പിക്കില്ലെന്ന് അധ്യാപകര്‍ പറഞ്ഞതായാണ് വിവരം. ഇതേ തുടർന്നാണ് അർഷാദ് ക്ലാസ് മുറിയിൽ നിന്ന് തന്നെ ആത്മഹത്യക്ക് ശ്രമിച്ചത്.












Click it and Unblock the Notifications