Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോഡ് ഷെഡിങ് വീണ്ടും; രാത്രി 6നും രാത്രി 12നും ഇടയില്‍ അരമണിക്കൂര്‍ വൈദ്യുതി നിലക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് 10 വര്‍ഷത്തിന് ശേഷം ലോഡ് ഷെഡിങ് വീണ്ടും. വൈകുന്നേരം 6നും 12നും ഇടയില്‍ അരമണിക്കൂറാകും വൈദ്യുതി നിയന്ത്രണം. കെ.എസ്.ഇ.ബി ഉന്നതതല യോഗമാണ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം.

യുഎഇ ഒപെക് വിട്ടു; സൗദി അറേബ്യയ്ക്ക് അപ്രതീക്ഷിത തിരിച്ചടി, പശ്ചിമേഷ്യ ആടിയുലയുന്നു
യുഎഇ ഒപെക് വിട്ടു; സൗദി അറേബ്യയ്ക്ക് അപ്രതീക്ഷിത തിരിച്ചടി, പശ്ചിമേഷ്യ ആടിയുലയുന്നു

വൈകുന്നേരം 6 ന് ശേഷമുള്ള ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിങ്, എ.സി ഉപയോഗം എന്നിവയ്ക്ക് പുറമെ ഇന്‍ഡക്ഷന്‍ കുക്കറുകളെ അമിതമായി ആശ്രയിക്കുന്നതും ആവശ്യകത വര്‍ധിപ്പിച്ചു. രാത്രി 9.30 മുതല്‍ 12 വരെയാണ് ഉപയോഗം ക്രമാതീതമായി ഉയരുന്നത്. ഇത് പ്രസരണ ശൃംഖലയെ കടുത്ത സമ്മര്‍ദ്ദത്തിലാക്കുന്നുണ്ടെന്ന് യോഗം വിലയിരുത്തി.

krishnankuttyandelectricity

സ്ഥിതിഗതികള്‍ ഉന്നത ഉദ്യോഗസ്ഥരുടെ സംഘം ഓരോ ദിവസവും വിലയിരുത്തും. വൈദ്യുതിയുടെ ഉപയോഗം സംബന്ധിച്ച് ജനങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിന് എനര്‍ജി മാനേജ്‌മെന്റ് സെന്ററിനെ ചുമതലപ്പെടുത്താനും യോഗം തീരുമാനിച്ചു. കഴിഞ്ഞ 27ന് സംസ്ഥാനത്തെ പ്രതിദിന ഉപയോഗം 118.26 ദശലക്ഷം യൂനിറ്റെന്ന റെക്കോഡിലെത്തി. പീക്ക് സമയത്തെ ആവശ്യകതയാകട്ടെ ചരിത്രത്തിലാദ്യമായി 6,033 മെഗാവാട്ടായും ഉയര്‍ന്നു.

പ്രകൃതിയുടെ ചതി

സംസ്ഥാനത്തെ നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം പ്രകൃതിയുടെ ചതിയാണെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി. ഒരു കാലത്തും ഉണ്ടാകാത്ത ഉഷ്ണതരംഗമല്ലേ ഉണ്ടായിരിക്കുന്നത്. അതിനിപ്പം എന്താ ചെയ്യാന്‍ കഴിയുക. പ്രകൃതി ഇങ്ങനെ ചെയ്യുമെന്ന് ആരും പ്രതീക്ഷിച്ചില്ല, പ്രകൃതിയോട് പ്രതിഷേധിക്കാന്‍ പറ്റുമോ...? മഴപെയ്താല്‍ ഉടന്‍ നിയന്ത്രണം അവസാനിക്കും. ഇന്ത്യ മുഴുവനും വൈദ്യുതി പ്രതിസന്ധിയുണ്ട്. കേരളത്തിന് നിയന്ത്രിക്കാതെ വേറെ വഴിയില്ലെന്നും കെ കൃഷ്ണന്‍കുട്ടി പറഞ്ഞു.

സഹായിക്കണം, അല്ലെങ്കില്‍ സര്‍വീസ് നിര്‍ത്തും; എയര്‍ ഇന്ത്യ, ഇന്‍ഡിഗോ സര്‍ക്കാരിന് മുന്നില്‍, ആശങ്ക
സഹായിക്കണം, അല്ലെങ്കില്‍ സര്‍വീസ് നിര്‍ത്തും; എയര്‍ ഇന്ത്യ, ഇന്‍ഡിഗോ സര്‍ക്കാരിന് മുന്നില്‍, ആശങ്ക

പാചക വാതക പ്രതിസന്ധി വന്നപ്പോള്‍ എല്ലാവരും വൈദ്യുതി അടുപ്പിലേക്ക് മാറിയില്ലേ. എത്ര യുണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നുണ്ട് അപ്പോള്‍. സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ പരിഹരിക്കാന്‍ കഴിയുന്നതാണെന്ന് മന്ത്രി പറഞ്ഞു. ഹൈഡല്‍ പ്രോജക്ടുകള്‍ ഓരോ കാരണങ്ങള്‍ പറഞ്ഞ് മുടക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

'ഉഷ്ണതരംഗവും യുദ്ധവുമൊന്നും മുന്‍കൂട്ടി കാണാന്‍ കഴിയില്ല. അതുകൊണ്ടാണ് ഇത്തരം പ്രതിസന്ധി നേരിടുന്നത്. 250 മെഗാവാള്‍ട്ടിന്റെ അനുമതി കിട്ടിയിട്ടുണ്ട്. സംസ്ഥനത്തെ വൈദ്യുത പ്രതിസന്ധിയില്‍ ലോഡ് ഷെഡിങ് വേണ്ടിവരില്ലെന്നും നിയന്ത്രണമാണുള്ളതെന്നും മന്ത്രി പറഞ്ഞു. ഇത്രയും നാളും നിയന്ത്രണം ഉണ്ടായിരുന്നില്ല. ഓവര്‍ ലോഡ് വരുമ്പോഴുള്ള സ്വാഭാവിക നിയന്ത്രണം മാത്രമാണ്- മന്ത്രി കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+