മഴ കിട്ടിയില്ലെങ്കില്‍ ഫ്യൂസ് ഊരുമെന്ന് ആര്യാടന്‍
കൊച്ചി: മഴ ലഭിച്ചില്ലെങ്കില്‍ സംസ്ഥാനം ഇരുട്ടിലാകും. മഴ ലഭിച്ചില്ലെങ്കില്‍ വീണ്ടും ലോഡ്‌ഷെഡിംഗ് ഏര്‍പ്പെടുത്തുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. വൈദ്യുതി ബോര്‍ഡിന് കുടിശ്ശിക ഇനത്തില്‍ 800 കോടി രൂപ കിട്ടാനുണ്ടെന്നും ഇതില്‍ 500 കോടിയും നല്‍കാനുള്ളത് ജല അതോറിറ്റിയാണെന്നും ആര്യാടന്‍ മുഹമ്മദ്.
വൈദ്യുതി പ്രതിസന്ധി നില നില്‍ക്കുന്ന സാഹചര്യത്തില്‍ മണ്‍സൂണ്‍ മഴ കൂടി കാര്യമായി ലഭ്യമാവാതായാല്‍ സംസ്ഥാനത്തിന്റെ നില പരുങ്ങലിലാകും. നിലവില്‍ 35 ദിവസത്തേയ്ക്ക് വൈദ്യുതി ഉല്‍പ്പാദിപ്പിയ്ക്കുന്നതിനുള്ള വെള്ളം മാത്രമേ അണക്കെട്ടുകളിലുള്ളൂ. വൈദ്യുതി ബോര്‍ഡില്‍ കമ്പനി വത്ക്കരണം പൂര്‍ത്തീകരിച്ചെന്നും ആര്യാടന്‍ മുഹമ്മദ്.

400 മെഗാവാട്ട് വൈദ്യുതിയുടെ കാര്യത്തില്‍ കേന്ദ്രവുമായി ധാരണയിലെത്തിയിട്ടുണ്ടെന്നും വൈദ്യുത കൊണ്ടുവരാന്‍ മാര്‍ഗമില്ലെന്നും ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. മദ്യ നയത്തില്‍ കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന് പാര്‍ട്ടിയുടെ മുഴുവന്‍ പിന്തുണയുണ്ടെന്ന് ആര്യാടന്‍ മുഹമ്മദ് വ്യക്തമാക്കി.












Click it and Unblock the Notifications