വൈദ്യുതി നിയന്ത്രണം പിന്‍വലിയ്ക്കാന്‍ സാധ്യത
തിരുവനന്തപുരം: ലോഡ് ഷെഡിംഗ് പിന്‍വലിയ്ക്കാന്‍ സാധ്യത. നന്നായി മഴ ലഭിയ്ക്കുകയും ശബരിഗിരി പദ്ധതിയുടെ അറ്റകുറ്റ പണികള്‍ പൂര്‍ത്തിയാക്കുകയും ചെയ്താല്‍ ജൂണ്‍ അവസാനത്തോടെ തന്നെ ലോഡ് ഷെഡിംഗ് ഒഴിവാക്കാനാകുമെന്ന് ആര്യാടന് മുഹമ്മദ്. അടിയന്തര പ്രമേയത്തിനുള്ള നോട്ടീസിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കേന്ദ്രവിഹിതത്തിലുണ്ടായ വലിയ കുറവാണ് സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയ്ക്ക് കാരണമായതെന്നും വൈദ്യുതി മന്ത്രി സഭയെ അറിയിച്ചു. എന്നാല്‍ വൈദ്യുതി മന്ത്രിയ്ക്ക് തന്റെ വകുപ്പില്‍ ഒരു താത്പര്യവുമില്ലെന്നും മറ്റ് പല കാര്യങ്ങളിലുമാണ് താത്പര്യമെന്നും പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് പ്രതികരിച്ചു.

കെഎസ്ഇബിയുടെ ആസൂത്രണമില്ലായ്മയാണ് പ്രതിസന്ധിയ്ക്ക് കാരണമെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കിയ എകെ ബാലന് ആരോപിച്ചു. എന്നാല്‍ അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
ശബരിഗിരി പദ്ധതിയില്‍ ഉള്‍പ്പടെ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ സംസ്ഥാനത്ത് ആദ്യം 45 മിനിട്ട് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഈ നിയന്ത്രണം ഒരു മണിയ്ക്കൂര്‍ ആയി ഉയര്‍ത്തിയിരുന്നു. ഇതിനെതിരെ കടുത്ത പ്രതിഷേധങ്ങളാണ് ഉയര്‍ന്നത്.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications