കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി പറഞ്ഞതിന് പുല്ലുവിലയോ! നോക്കുകൂലിക്ക് ഇരയായി നടൻ സുധീർ കരമന.. പോയത് കാൽ ലക്ഷം രൂപ!

Google Oneindia Malayalam News

തിരുവനന്തപുരം: സാധനം ഇറക്കുന്നവര്‍ക്ക് മാത്രമല്ല, നോക്കി നിന്നവര്‍ക്കും കൂലി കൊടുക്കണമെന്ന വിചിത്രമായ സംഭവം ഒരുപക്ഷേ കേരളത്തില്‍ മാത്രമേ കാണൂ. നോക്കുകൂലിയെന്ന ആ ആചാരം പിണറായി വിജയന്‍ സര്‍ക്കാര്‍ അവസാനിപ്പിച്ചതാണ്. എങ്കിലും ട്രേഡ് യൂണിയനുകള്‍ നോക്ക് കൂലി വാങ്ങുന്നത് നിര്‍ബാധം തുടരുകയാണ് എന്നതിന്റെ അവസാനത്തെ ഇര നടന്‍ സുധീര്‍ കരമനയാണ്. തിരുവനന്തപുരം ചാക്കയില്‍ വീട് നിര്‍മ്മാണത്തിനുള്ള സാധനങ്ങള്‍ ഇറക്കാനായി തൊഴിലാളികളെ വരുത്തിയപ്പോഴാണ് നടന് പണി കിട്ടിയത്.

വീടുപണിക്കായി മാര്‍ബിളും ഗ്രാനൈറ്റും ഇറക്കാന്‍ പതിനാറായിരം രൂപയ്ക്ക് മാര്‍ബിള്‍ കമ്പനിയുമായി കരാറുണ്ടാക്കിയ ശേഷമാണ് സാധനങ്ങല്‍ കൊണ്ടുവന്നത്. സാധനങ്ങള്‍ ഇറക്കുന്നതിന് കമ്പനി വക തൊഴിലാളികളുമെത്തി. അവിടേക്കാണ് സ്ഥലത്തെ തൊഴിലാളി സംഘടനകളെത്തിയത്. സാധനങ്ങള്‍ ഇറക്കാന്‍ സമ്മതിക്കാതിരുന്ന ഇവര്‍ നോക്ക് കൂലി വേണമെന്നും ആവശ്യപ്പെട്ടു. ഒരു ലക്ഷം രൂപയാണ് ഇവര്‍ ആദ്യം നോക്ക് കൂലിയായി ആവശ്യപ്പെട്ടത്.

actor

സിനിമാ ഷൂട്ടിംഗിന് വേണ്ടി സുധീര്‍ കരമന തൊടുപുഴയില്‍ ആയിരുന്നപ്പോഴാണ് ഇതൊക്കെ സംഭവിച്ചത്. മൂന്ന് തൊഴിലാളി സംഘടനകളും കൂടി നോക്ക് കൂലിയിനത്തില്‍ ഈടാക്കിയത് 25,000 രൂപയാണെന്ന് നടന്‍ ആരോപിക്കുന്നു. നിരോധിച്ച നോക്ക് കൂലി വാങ്ങുന്നതിനെ ചോദ്യം ചെയ്തപ്പോള്‍ അവര്‍ ചീത്ത വിളിച്ചുവെന്നും നടന്‍ പറഞ്ഞു. 25,000 വാങ്ങിയ ട്രേഡ് യൂണിയന്‍കാര്‍ പൊടിയും തട്ടി സ്ഥലം വിട്ടു. സാധനം ഇറക്കാന്‍ 16,000 കൊടുക്കുകയും പിന്നെ 25,000 നോക്ക് കൂലിയായി വാങ്ങുകയും ചെയ്തത് ശരിയായില്ലെന്ന് സുധീര്‍ കരമന പ്രതികരിച്ചു. സംഭവത്തെക്കുറിച്ച് സുധീര്‍ കരമന പോലീസില്‍ ഇതുവരെ പരാതിയൊന്നും നല്‍കിയിട്ടില്ല.

ദമ്പതികളെപ്പോലെ താമസം.. വീടിനകത്ത് ലഹരിക്കച്ചവടം, ഇടപാടുകാർ സിനിമാ-സീരിയൽ രംഗത്തെ പ്രമുഖർ!ദമ്പതികളെപ്പോലെ താമസം.. വീടിനകത്ത് ലഹരിക്കച്ചവടം, ഇടപാടുകാർ സിനിമാ-സീരിയൽ രംഗത്തെ പ്രമുഖർ!

കറുമ്പി.. ആദിവാസി.. അമ്മയ്ക്ക് എന്നെ വെളുപ്പിച്ച് പ്രസവിക്കാമായിരുന്നില്ലേ! വൈറലായി ഒരു കുറിപ്പ്കറുമ്പി.. ആദിവാസി.. അമ്മയ്ക്ക് എന്നെ വെളുപ്പിച്ച് പ്രസവിക്കാമായിരുന്നില്ലേ! വൈറലായി ഒരു കുറിപ്പ്

English summary
Loading workers in Thiruvananthapuram demanded for Nokkukooli from Sudheer Karamana
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X