ലോണ്‍ ആപ്പുകളുടെ ചതിക്കുഴി: നിയമവിരുദ്ധമായി പ്രവർത്തിക്കുന്നത് 600 ലേറെ; നടപടി വേണമെന്ന് ഡിവൈഎഫ്ഐ
തിരുവനന്തപുരം: ജനങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന ലോൺ ആപ്പുകൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ്. ഇത്തരത്തിലുള്ള ആപ്പുകളെ നിയന്ത്രിക്കുവാൻ കേന്ദ്രസർക്കാർ ഉടൻ നിയമനിർമാണം നടത്തണം. നിയമവിരുദ്ധമായ ഡിജിറ്റല്‍ വായ്പാ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള പ്രത്യേക നിയമനിര്‍മ്മാണം വരെയുള്ള കാര്യങ്ങൾ ശുപാര്‍ശകളായി കേന്ദ്രത്തിന് മുന്നിൽ ഉണ്ടെങ്കിലും ഇത്തരം തട്ടിപ്പ് സംഘങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്നും ഡിവൈഎഫ്ഐ പ്രസ്താവനയിലൂടെ ചൂണ്ടിക്കാട്ടുന്നു.

ഡിവൈഎഫ്ഐ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..
ലോൺ ആപ്പുകൾ വഴി വായ്പ എടുത്തതിനെ തുടർന്ന് അവരുടെ ഭീഷണിയിൽ മനംനൊന്ത് ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ചു വരുന്നത് ഏറെ ആശങ്ക ഉണ്ടാക്കുന്നതാണ്. നിയമപരമായ നൂലാമാലകൾ ഇല്ലാതെ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴിയും ആപ്പുകൾ വഴിയും എളുപ്പത്തിൽ ലോൺ ലഭിക്കുമെന്ന സൗകര്യത്താൽ പലരും ഈ ചതിക്കുഴിയിൽ വീണുകൊണ്ടിരിക്കുകയാണ്.
ആപ്പുകൾ വഴി ലോണിന് അപേക്ഷിക്കുന്നതോടു കൂടി അപേക്ഷിക്കുന്ന ആളുടെ ഫോണിലെ മുഴുവൻ വിവരങ്ങളും ചോർത്തിയെടുക്കാൻ വേണ്ടി ആപ്പുകൾക്ക് കഴിയുകയും ലോൺ അടവ് തെറ്റി കഴിയുമ്പോൾ വ്യക്തിഗതമായ വിവരങ്ങൾ വച്ച് ഭീഷണിപ്പെടുത്തുകയും ഗ്യാലറിയിലെ ഫോട്ടോകൾ ഉപയോഗിച്ച് മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ ഉൾപ്പെടെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ഫോണുകളിലേക്ക് അയക്കുകയും ചെയ്യുന്ന ലോൺ അപ്പുകൾ ഒരു മരണക്കെണിയായി മാറിയിരിക്കുകയാണ്.
എറണാകുളത്ത് കടമക്കുടിയിൽ ഒരു കുടുംബം തന്നെ ഈ കാരണത്താൽ ആത്മഹത്യ ചെയ്യുകയുണ്ടായി. കഴിഞ്ഞ ദിവസം വയനാട്ടിൽ ലോൺ ആപ്പ് ജീവനക്കാരുടെ ഭീഷണിയെ തുടർന്ന് മറ്റൊരു വ്യക്തി ആത്മഹത്യ ചെയ്തു.ഇത്തരം ആപ്പുകൾ വ്യക്തികളെക്കുറിച്ച് ശേഖരിക്കുന്ന വിവരങ്ങൾ ലോൺ അടച്ചു തീർത്താൽ പോലും ആപ്പില്‍ നിന്ന് നീക്കംചെയ്യാൻ കഴിയില്ല.
രാജ്യത്ത് കുറഞ്ഞത് 600 ലോൺ ആപ്പുകൾ ഇത്തരത്തില്‍ നിയമവിരുദ്ധമായി പ്രവർത്തിക്കുന്നുണ്ടെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ വർക്കിംഗ് ഗ്രൂപ്പ് റിപ്പോർട്ടിൽ പറയുന്നുണ്ട്. ഡിജിറ്റല്‍ ലെന്‍ഡിംഗ് ആപ്പുകള്‍ ഒരു നോഡല്‍ ഏജന്‍സിയുടെ വെരിഫിക്കേഷന്‍ പ്രോസസിന് വിധേയമാക്കുന്നത് മുതല്‍ നിയമവിരുദ്ധമായ ഡിജിറ്റല്‍ വായ്പാ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള പ്രത്യേക നിയമനിര്‍മ്മാണം വരെയുള്ള കാര്യങ്ങൾ ശുപാര്‍ശകളായി കേന്ദ്രത്തിന് മുന്നിൽ ഉണ്ടെങ്കിലും ഇത്തരം തട്ടിപ്പ് സംഘങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്.
ജനങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന ലോൺ ആപ്പുകൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും ഇത്തരത്തിലുള്ള ആപ്പുകളെ നിയന്ത്രിക്കുവാൻ കേന്ദ്രസർക്കാർ ഉടൻ നിയമനിർമാണം നടത്തണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നു.
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ












Click it and Unblock the Notifications