കടം നല്കിയ 20 ലക്ഷം തിരികെ കിട്ടിയില്ല; അന്നവും മുടക്കി: ഇനി സിനിമയില്ലാതാകും: ബാദുഷക്കെതിരെ ഹരീഷ് കണാരന്
നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ എന്‍എം ബാദുഷയ്ക്ക് എതിരെ ഗുരുതര ആരോപണവുമായി നടന് ഹരീഷ് കണാരന്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ബാദുഷ കടമായി വാങ്ങിയ 20 ലക്ഷത്തോളം രൂപ തിരികെ നല്‍കിയില്ലെന്നും ഇതുമായി ബന്ധപ്പെട്ട് അമ്മ സംഘടനയ്ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ഹരീഷ് കണാരന് പറഞ്ഞു. മീഡിയ വണ്ണിന് നല്കിയ അഭിമുഖത്തിലായിരുന്നു ഹരീഷ് കണാരന്റെ വെളിപ്പെടുത്തല്‍. പണം തിരിച്ച് ചോദിച്ചതിന്റെ പേരില്‍ നിരവധി സിനിമകളും നഷ്ടമായി.
ഒരു സമയത്ത് മലയാള സിനിമയിലെ മിക്ക സിനിമകളിലും ഉണ്ടായിരുന്ന ഹരീഷ് കണാരന് പെട്ടെന്ന് സിനിമകള്‍ കുറഞ്ഞ് അപ്രത്യക്ഷമാകുകയായിരുന്നു. മലയാള സിനിമയിലെ ഒരു പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ ചതി മൂലമാണ് തനിക്ക് സിനിമകള്‍ നഷ്ടപ്പെട്ടതെന്ന് ഹരീഷ് നേരത്തെ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴാണ് അത് പ്രൊഡക്ഷന്‍ കണ്ട്രോളര് ബാദുഷയാണെന്ന് വെളിപ്പെടുത്തിയത്.

ഇത് ഒറ്റപ്പെട്ട സംഭവം അല്ലെന്നും സമാനമായ അനുഭവം പലര്‍ക്കും ഉണ്ടായിട്ടുണ്ടെന്നും ഹരീഷ് കണാരന് പറഞ്ഞു. ഹരീഷിന്റെ വാക്കുകള്‍: മൂന്ന്, നാല് കൊല്ലമായി പണം തിരികെ ചോദിച്ചിട്ടില്ല. വീടുപണിക്ക് വേണ്ടിയാണ് പണം തിരികെ ചോദിച്ചത്. തരാം തരാം എന്ന് പറഞ്ഞ് നീണ്ടു നീണ്ടു പോയി. തുടര്‍ന്നാണ് ഇടവേള ബാബുവിന്റെ ഇടപെടല്‍ തേടിയത്. പല ആളുകളും ഇതുപോലുള്ള സമാനമായ അനുഭവങ്ങള്‍ പറഞ്ഞിട്ടുണ്ടെന്നും ഹരീഷ് എങ്ങനെയെങ്കിലും ചോദിച്ചു വാങ്ങാന്‍ നോക്ക് എന്നാണ് ഇടവേള ബാബു പറഞ്ഞത്.
വീണ്ടും പണം ചോദിച്ചപ്പോള്‍ ഒരു പടം ഇറങ്ങിയ ശേഷം തിരിച്ചു നല്‍കാമെന്നാണ് ബാദുഷ പറഞ്ഞത്. എന്നിട്ടും തന്നില്ല. അതിനിടെ, പല പ്രോജക്ടുകളില്‍ നിന്നും എന്നെ ഒഴിവാക്കാന്‍ വേണ്ടി അദ്ദേഹം ഇടപെട്ടിട്ടുണ്ട്. അതിലൊന്നാണ് അജയന്റെ രണ്ടാം മോഷണം എന്ന ടോവിനോ ചിത്രം. എആര്‍എം സിനിമയില്‍ 40 ദിവസത്തെ ഡേറ്റ് തന്നിരുന്നെങ്കിലും പണം തിരികെ ചോദിച്ചതിന്റെ പേരില്‍ ഒഴിവാക്കി. ഡേറ്റ് തന്ന ശേഷം ആ സിനിമയില്‍ നിന്ന് പിന്നീട് വിളിച്ചിട്ടില്ല. എനിക്ക് ഡേറ്റ് ഇല്ലെന്ന് പറഞ്ഞു പ്രചരിപ്പിക്കുകയായിരുന്നു. എന്നെ വിളിച്ചിട്ട് ഫോണ്‍ എടുക്കുന്നില്ല എന്നാണ് ആ സിനിമയുടെ സംവിധായകനോടു പറഞ്ഞത്.
പിന്നീട് ടോവിനോ നേരിട്ടു കണ്ടപ്പോള്‍ ചേട്ടന് സിനിമയുടെ ഭാഗമാകാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ചിരുന്നു. ചേട്ടന് ഡേറ്റില്ലെന്നാണ് പറഞ്ഞത്. അപ്പോഴാണ് ബാദുഷയുടെ ഇടപെടല്‍ താന്‍ തിരിച്ചറിഞ്ഞതെന്ന് അഭിമുഖത്തില്‍ ഹരീഷ് വെളിപ്പെടുത്തി. പലതവണ പണം ചോദിച്ചിട്ടും തിരിച്ചു കിട്ടാത്തതിനാല്‍ ഒടുവില്‍ താരസംഘടനയായ അമ്മയ്ക്ക് പരാതി നല്കി.
'ഞാന്‍ അയാളെ സഹായിക്കുകയാണ് ചെയ്തത്. യാതൊരു ഉപദ്രവവും ചെയ്തിട്ടില്ല. ഇതിന്റെ പേരില്‍ എന്റെ അന്നം മുടക്കേണ്ട കാര്യമില്ല. ജീവിച്ചു പൊയ്ക്കോട്ടെ എന്ന് വിചാരിച്ചാല്‍ പോരെ. അങ്ങോട്ട് സഹായം ചെയ്തിട്ട് തിരിച്ച് ഇങ്ങനെ ഒരു പ്രതികരണം വരുന്നത് വലിയ വിഷമം ഉണ്ടാക്കുന്ന കാര്യമാണ്. പല ആള്‍ക്കാര്‍ക്കും ഇതു പോലുള്ള അനുഭവം ഉണ്ടെങ്കിലും ആരും തുറന്നു പറയുന്നില്ല - ഹരീഷ് കൂട്ടിച്ചേര്‍ത്തു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications