കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തദ്ദേശഭരണ ഉപതിരഞ്ഞെടുപ്പ്; എൽഡിഎഫിന് ആശ്വാസം, യുഡിഎഫിന് മുന്നേറ്റം... മൂന്ന് വാർഡുകൾ പിടിച്ചെടുത്തു

കണ്ണൂരിലെ കൊലപാതക രാഷ്ട്രീയവും വിവാദങ്ങളും ചർച്ച ചെയ്യുന്ന സമയത്ത് പത്ത് സീറ്റുകൾ നേടിയാണ് എൽഡിഎഫ് മേൽക്കൈ നേടിയത്.

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് ആശ്വാസം. കണ്ണൂരിലെ കൊലപാതക രാഷ്ട്രീയവും വിവാദങ്ങളും ചർച്ച ചെയ്യുന്ന സമയത്ത് പത്ത് സീറ്റുകൾ നേടിയാണ് എൽഡിഎഫ് മേൽക്കൈ നേടിയത്. അതേസമയം, എട്ട് സീറ്റുകളിൽ വിജയം കണ്ടെത്തി യുഡിഎഫും മുന്നേറ്റമുണ്ടാക്കി. രണ്ട് സീറ്റുകളിൽ സ്വതന്ത്രരും ഒരിടത്ത് ബിജെപിയും വിജയിച്ചു.

17 ഗ്രാമ പഞ്ചായത്ത് വാർഡുകളിലേക്കും, ഒരു നഗരസഭ ഡിവിഷനിലേക്കും, രണ്ട് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലേക്കുമാണ് സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ എൽഡിഎഫിന്റെ മൂന്നു സിറ്റിങ് സീറ്റുകൾ യുഡിഎഫ് പിടിച്ചെടുത്തു. എന്നാൽ എൽഡിഎഫിന് ഒരു സീറ്റു പോലും പിടിച്ചെടുക്കാനായില്ല. അതേസമയം, യുഡിഎഫിനും മൂന്നു സിറ്റിങ് സീറ്റുകൾ നഷ്ടമായി. സ്വതന്ത്ര സ്ഥാനാർത്ഥികളാണ് യുഡിഎഫിന്റെ സിറ്റിങ് സീറ്റുകൾ പിടിച്ചെടുത്തത്.

ldf

കണ്ണൂർ പേരാവൂർ പഞ്ചായത്തിൽ സിപിഎമ്മിന്റെ സിറ്റിങ് സീറ്റ് മുസ്ലീം ലീഗാണ് പിടിച്ചെടുത്തത്. യുഡിഎഫ് സ്ഥാനാർത്ഥി സിറാജ് പൂക്കോത്ത് 382 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇവിടെ വിജയിച്ചത്. കാസർകോട്, കോട്ടയം, കൽപ്പറ്റ, കൊടുവള്ളി തുടങ്ങിയ മേഖലകളിലും യുഡിഎഫിനാണ് വിജയം.

സോളാർ കേസിൽ യുഡിഎഫ് സർക്കാരിനെ തള്ളിപ്പറഞ്ഞ് ഉമ്മൻചാണ്ടി! ഇതൊക്കെ ശരിയാണോ എന്ന് ഹൈക്കോടതി....സോളാർ കേസിൽ യുഡിഎഫ് സർക്കാരിനെ തള്ളിപ്പറഞ്ഞ് ഉമ്മൻചാണ്ടി! ഇതൊക്കെ ശരിയാണോ എന്ന് ഹൈക്കോടതി....

മലയാള സിനിമയിൽ 'കാരവൻ വേട്ട' തുടരുന്നു! പ്രമുഖ യുവനടൻ വിശ്രമിക്കുന്ന കാരവൻ പിടികൂടി... മലയാള സിനിമയിൽ 'കാരവൻ വേട്ട' തുടരുന്നു! പ്രമുഖ യുവനടൻ വിശ്രമിക്കുന്ന കാരവൻ പിടികൂടി...

അതല്ല, ഇതാണ് മധു! പ്രചരിച്ചത് വ്യാജ ചിത്രം; കൊച്ചിയിലെ ബർത്ത്ഡേ പാർട്ടിയിലെ ചിത്രം മധുവിന്റേതാക്കി?അതല്ല, ഇതാണ് മധു! പ്രചരിച്ചത് വ്യാജ ചിത്രം; കൊച്ചിയിലെ ബർത്ത്ഡേ പാർട്ടിയിലെ ചിത്രം മധുവിന്റേതാക്കി?

English summary
local body by-election in kerala;ldf wins in 10 seats.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X