തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ പോളിംഗ് 58.82 ശതമാനം, സതീശൻ സർക്കാരിന്റെ ആദ്യ വിലയിരുത്തലോ?

തിരുവനന്തപുരം: വിഡി സതീശന്റെ നേതൃത്വത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷമുളള ആദ്യ ജനവിധി ഇന്നറിയാം. രാവിലെ പത്ത് മണിക്കാണ് വോട്ടെണ്ണൽ ആരംഭിക്കുന്നത്. സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്കാണ് തിങ്കളാഴ്ച ഉപതിരഞ്ഞെടുപ്പ് നടന്നത്. താരതമ്യേനെ കുറഞ്ഞ പോളിംഗ് ആണ് തിരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

വൈകിട്ട് 6 മണിക്ക് വോട്ടെടുപ്പ് അവസാനിക്കുമ്പോള്‍ അന്തിമ പോളിംഗ് 58.82 ശതമാനം ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആലപ്പുഴ, കൊല്ലം ഒഴികെയുളള സംസ്ഥാനത്തെ 12 ജില്ലകളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നിരിക്കുന്നത്. 38 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കായി 126 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുളളത്. ഇതില്‍ 8 വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത് നിയമസഭാംഗമായതിനെ തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍ സ്ഥാനം രാജി വെച്ചത് കാരണമാണ്.

ഫാത്തിമ തഹ്ലിയ, കെവി ശാന്തകുമാര്‍, ഉഷ വിജയന്‍, ദീപക് ജോയ്, വിനു ജോബ്, സുധീര്‍ഷ പാലോട് എന്നിവരാണ് എംഎല്‍എമാരായത്. ജില്ലാ അടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത് കണ്ണൂര്‍ ജില്ലയിലാണ്. 84.55 ശതമാനം പോളിംഗാണ് കണ്ണൂരില്‍. 54.24 ശതമാനം രേഖപ്പെടുത്തിയ കോട്ടയം ജില്ലയിലാണ് ഏറ്റവും കുറഞ്ഞ പോളിംഗ്.

VD Satheesan

ഉപതിരഞ്ഞെടുപ്പ് നടന്ന 38 വാര്‍ഡുകളില്‍ 19 എണ്ണവും യുഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ്. ഇത് നിലനിര്‍ത്തുക എന്നുളളത് യുഡിഎഫിന് അഭിമാന പ്രശ്‌നമാണ്. അതേസമയം 15 വാര്‍ഡുകള്‍ എല്‍ഡിഎഫിന്റേതും രണ്ടെണ്ണം എന്‍ഡിഎയുടേതുമാണ്. രണ്ടിടത്ത് സ്വതന്ത്രര്‍ ആണ് നേരത്തെ വിജയിച്ചിരുന്നത്.

വിഡി സതീശന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമുളള ആദ്യത്തെ തിരഞ്ഞെടുപ്പ് ആണിത്. അതുകൊണ്ട് തന്നെ ഈ തിരഞ്ഞെടുപ്പ് ഫലം യുഡിഎഫ് സര്‍ക്കാരിന്റെ ഇതുവരെയുളള പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലാകും എന്നാണ് പ്രതിപക്ഷം പറയുന്നത്. വൈദ്യുതി പ്രതിസന്ധി, സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്നില്ലായ്മ, മന്ത്രിമാരുടെ വിദേശയാത്ര, മുഖ്യമന്ത്രിയുടെ സ്വകാര്യ വിമാനയാത്ര എന്നിങ്ങനെ അധികാരത്തിലേറി ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ വിവാദങ്ങളുടെ പടുകുഴിയിലാണ് യുഡിഎഫ് സര്‍ക്കാര്‍. ഇത് തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമോ എന്നുളള ആശങ്ക യുഡിഎഫ് കേന്ദ്രങ്ങൾക്കുണ്ട്.

അതേസമയം ലോഡ് ഷെഡ്ഡിംഗ് അടക്കമുളള വിഷയങ്ങൾ തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും അതിന് കാരണമാക്കാരായവരെ ആണ് ജനം പുറത്തിരുത്തിയത് എന്നും ഫാത്തിമ തഹ്ലിയ എംഎൽഎ പ്രതികരിച്ചു. കുറ്റിച്ചിറ ഉപഡിവിഷനിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത് ഫാത്തിമ തെഹ്ലിയ പേരാമ്പ്ര എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma