കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളം ഇടത്തോട്ട് തന്നെ.. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മുന്നേറ്റം! 39ൽ 22 സീറ്റുകളും എൽഡിഎഫിന്

Google Oneindia Malayalam News

കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടി എല്‍ഡിഎഫ്. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ 39 വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ 22 വാര്‍ഡുകളിലും വിജയം നേടി എല്‍ഡിഎഫിന്റെ കുതിപ്പ്. 13 സീറ്റുകളിലാണ് യുഡിഎഫ് വിജയം.

അതേസമയം ശബരിമല സ്ത്രീ പ്രവേശന വിഷയം ഉയര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിട്ട ബിജെപിക്ക് കാര്യമായ ചലനമൊന്നും ഉണ്ടാക്കാന്‍ സാധിച്ചില്ല. രണ്ട് സീറ്റുകളിലാണ് ബിജെപി വിജയിച്ചത്. രണ്ട് സീറ്റുകളില്‍ വിജയം നേടി എസ്ഡിപിഐയും അപ്രതീക്ഷിത നേട്ടമുണ്ടാക്കി.

ശബരിമല വിവാദം കത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള ഉപതെരഞ്ഞെടുപ്പ് എല്‍ഡിഎഫിനും പിണറായി വിജയന്‍ സര്‍ക്കാരിനും അഗ്നിപരീക്ഷ തന്നെ ആയിരുന്നു. ആ അഗ്നിപരീക്ഷയില്‍ വിജയം നേടാനായി എന്നത് സര്‍ക്കാരിനും സിപിഎമ്മിനും ആശ്വാസമാണ് എന്നതിനപ്പുറം ആത്മവിശ്വാസം കൂട്ടുന്നതുമാണ്. തെരഞ്ഞെടുപ്പ് ഫലം വിശദമായി വായിക്കാം:

ഉറ്റുനോക്കിയ ഫലം

ഉറ്റുനോക്കിയ ഫലം

ശബരിമല വിഷയം കത്തി നില്‍ക്കുന്ന പ്രത്യേക രാഷ്ട്രീയ കാലാവസ്ഥയില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് എന്നത് കൊണ്ട് തന്നെ കേരളം ഉറ്റുനോക്കിയിരുന്നതാണ് 39 വാര്‍ഡുകളിലേക്കുളള ഉപതെരഞ്ഞെടുപ്പ്. പ്രാദേശിക വിഷയങ്ങളേക്കാള്‍ ശബരിമല വിഷയമാണ് ബിജെപിയും യുഡിഎഫും തെരഞ്ഞെടുപ്പ് വിഷയമാക്കി ഉയര്‍ത്തിക്കാട്ടിയത്. എന്നാല്‍ അത് വോട്ടായി മാറിയിട്ടില്ല എന്നാണ് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്.

ഉജ്ജ്വല മുന്നേറ്റം

ഉജ്ജ്വല മുന്നേറ്റം

നേരത്തെ 21 സീറ്റുകള്‍ ഉണ്ടായിരുന്ന ഇടത്ത് 22 സീറ്റുകള്‍ ഇത്തവണ എല്‍ഡിഎഫ് നേടി. യുഡിഎഫ് കഴിഞ്ഞ തവണ 15 സീറ്റുകള്‍ നേടിയിടത്ത് ഇത്തവണ 13 ആയി കുറഞ്ഞു. ബിജെപി രണ്ട് സീറ്റുകളും യുഡിഎഫില്‍ നിന്ന് പിടിച്ചെടുത്തു. തകഴി പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളാണ് ബിജെപി പിടിച്ചെടുത്തത്.

നേട്ടമുണ്ടാക്കാതെ ബിജെപി

നേട്ടമുണ്ടാക്കാതെ ബിജെപി

ശബരിമല ഉള്‍പ്പെടുന്ന പത്തനംതിട്ടയില്‍ പോലും ബിജെപിക്ക് കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ല. അതേസമയം എല്‍ഡിഎഫിനെ ഞെട്ടിച്ച് കൊണ്ടാണ് പന്തളം നഗരസഭയിലെ പത്താം വാര്‍ഡ് എസ്ഡിപിഐ പിടിച്ചെടുത്തത്. പുന്നപ്ര പവര്‍ ഹൗസ് വാര്‍ഡിലും എസ്ഡിപിഐക്കാണ് ജയം. അതേസമയം തെരഞ്ഞെടുപ്പ് നടന്ന മുഴുവന്‍ സീറ്റുകളിലും വിജയിച്ച് എറണാകുളവും തൃശൂരും എല്‍ഡിഎഫ് തൂത്തുവാരി.

തൃശൂർ തൂത്തുവാരി

തൃശൂർ തൂത്തുവാരി

തൃശൂരില്‍ തെരഞ്ഞെടുപ്പ് നടന്ന അഞ്ചിടത്തും എല്‍ഡിഎഫ് മിന്നുന്ന വിജയം നേടി. പറപ്പൂക്കര പഞ്ചായത്തിലെ പള്ളം വാര്‍ഡ് ബിജെപിയില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിജെ സിബി ആണ് വിജയിച്ചത്. വള്ളത്തോള്‍ നഗറില്‍ 343 വോട്ടുകള്‍ക്കും ചേലക്കര ഗ്രാമപഞ്ചായത്തില്‍ 126 വോട്ടുകള്‍ക്കും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയം കണ്ടു.

പിടിച്ചെടുത്ത വിജയം

പിടിച്ചെടുത്ത വിജയം

ഇരങ്ങാലക്കുട നഗരസഭാ വാര്‍ഡ് 2ലും കടവല്ലൂര്‍ പഞ്ചായത്തിലെ വാര്‍ഡ് 5ലും വിജയം ഇടത് പക്ഷത്തിനൊപ്പം നിന്നു. എറണാകുളത്തും 5 സീറ്റുകളും എല്‍ഡിഎഫിന് തന്നെ. രണ്ട് വാര്‍ഡുകള്‍ യുഡിഎഫില്‍ നിന്ന് പിടിച്ചെടുത്തതാണ്. കോട്ടുവള്ളി 22ാം വാര്‍ഡ്, വടക്കേക്കര പഞ്ചായത്തിലെ മടപ്ലാതുരുത്തി കിഴക്ക് 9ാം നമ്പര്‍ വാര്‍ഡ് എന്നിവയാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. പറവൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ വാവക്കാട് ഡിവിഷനും തൃപ്പൂണിത്തുറ നഗരസഭ 49ാം ഡിവിഷനും എല്‍ഡിഎഫിനൊപ്പം നിന്നു.

കണ്ണൂരിൽ ഒപ്പത്തിനൊപ്പം

കണ്ണൂരിൽ ഒപ്പത്തിനൊപ്പം

കണ്ണൂരില്‍ നാല് തദ്ദേശ വാര്‍ഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. രണ്ട് വീതം സീറ്റുകള്‍ എല്‍ഡിഎഫും യുഡിഎഫും നിലനിര്‍ത്തി. 1717 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനില്‍ എല്‍ഡിഎഫിന്റെ പി പ്രസീത വിജയിച്ചു. പന്ന്യന്നൂര്‍ പഞ്ചായത്തിലെ കോട്ടക്കുന്ന് വാര്‍ഡും എല്‍ഡിഎഫ് നിലനിര്‍ത്തി. നടുവിലെ അറക്കല്‍ താഴെ വാര്‍ഡും ന്യൂമാഹിയിലെ ചാവോക്കുന്ന് വാര്‍ഡും യുഡിഎഫ് നിലനിര്‍ത്തി.

ബിജെപി ജയം ആലപ്പുഴയിൽ

ബിജെപി ജയം ആലപ്പുഴയിൽ

ബിജെപി വിജയിച്ച രണ്ട് വാര്‍ഡുകളും ആലപ്പുഴ ജില്ലയിലാണ്. തകഴി പഞ്ചായത്ത് അഞ്ചാം വാര്‍ഡ്, കാവാലം പത്താം വാര്‍ഡ് എന്നിവയാണ് യുഡിഎഫില്‍ നിന്ന് ബിജെപി പിടിച്ചെടുത്തത്. അമ്പലപ്പുഴ തെക്ക് പഞ്ചായത്തില്‍ സിറ്റിംഗ് സീറ്റ് എല്‍ഡിഎഫ് നിലനിര്‍ത്തി. പുന്നപ്ര തെക്ക് എസ്ഡിപിഐയും തകഴി പതിനൊന്നാം വാര്‍ഡ് യുഡിഎഫും നിലനിര്‍ത്തി.

ഒപ്പത്തിനൊപ്പം മലപ്പുറം

ഒപ്പത്തിനൊപ്പം മലപ്പുറം

നാലിടത്ത് ഉപതെരഞ്ഞെടുപ്പ് നടന്ന മലപ്പുറത്ത് എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം. അമരമ്പലം ഉപ്പുവളളി വാര്‍ഡ് എല്‍ഡിഎഫ് യുഡിഎഫില്‍ നിന്ന് പിടിച്ചെടുത്തു. വളാഞ്ചേരിയിലെ മീമ്പാറ യുഡിഎഫ് നിലനിര്‍ത്തി. അമരമ്പലം പഞ്ചായത്തിലെ ഉപ്പുവള്ളിയില്‍ എല്‍ഡിഎഫ് സ്വതന്ത്രയ്ക്കാണ് വിജയം. കൊണ്ടോട്ടി ഐക്കരപ്പടി ഡിവിഷന്‍ യുഡിഎഫും വട്ടംകുളത്തെ മേല്‍മുറി എല്‍ഡിഎഫും നിലനിര്‍ത്തി.

കോട്ടയവും ഇടുക്കിയും

കോട്ടയവും ഇടുക്കിയും

കോട്ടയത്ത് രാമപുരം അമനകര വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എം വിജയിച്ചു. ഇവിടെ എല്‍ഡിഎഫിന് ലഭിച്ചത് 16 വോട്ടുകള്‍ മാത്രമാണ്. ഇടുക്കി കുടയൂര്‍ പഞ്ചായത്തിലെ കൈപ വാര്‍ഡില്‍ സിപിഎമ്മിനെ അട്ടിമറിച്ച് സിപിഐ സ്വതന്ത്രന്‍ വിജയിച്ചു. സിപിഎം സിറ്റിംഗ് സീറ്റാണിത്. തലമാലി വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തുകയും മുനിയറ നോര്‍ത്ത് എല്‍ഡിഎഫില്‍ നിന്ന് പിടിച്ചെടുക്കുകയും ചെയ്തു.

മലബാറും എൽഡിഎഫിനൊപ്പം

മലബാറും എൽഡിഎഫിനൊപ്പം

വയനാട് കരിവള്ളിക്കുന്ന് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിച്ചു. എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റാണിത്. കോഴിക്കോട് പാലേരി ഡിവിഷന്‍ എല്‍ഡിഎഫ് നിലനിര്‍ത്തി. കൊല്ലത്ത് 28 വര്‍ഷമായി എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റായിരുന്ന കുന്നിക്കോട് നോര്‍ത്ത് വാര്‍ഡില്‍ യുഡിഎഫ് അട്ടിമറി ജയം നേടി. കാസര്‍കോഡ് ബേഡകത്തും വട്ടകുളത്തും ചെറിയാക്കരയിലും എല്‍ഡിഎഫ് വിജയിച്ചു.

English summary
LDF wins 22 out of 39 in local body by election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X