തദ്ദേശ തിരഞ്ഞെടുപ്പ് ഫലം: യുഡിഎഫിന് ക്ഷീണം, 38 വാര്‍ഡുകളില്‍ വോട്ടെണ്ണിയപ്പോള്‍ നേട്ടം ആര്‍ക്ക്?
38 തദ്ദേശ സ്വയം ഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണയപ്പോള്‍ യുഡിഎഫിന് ക്ഷീണം. ചില സീറ്റുകള്‍ നഷ്ടമായി. ചില വാര്‍ഡുകളില്‍ ഭൂരിപക്ഷം കുറഞ്ഞു. യുഡിഎഫിന് 19 സീറ്റുകളാണ് ലഭിച്ചത്. എല്‍ഡിഎഫ് 18 സീറ്റുകള്‍ നേടി. എന്‍ഡിഎയുടെ ഭാഗമായ ട്വന്റി20 ഒരു സീറ്റ് നേടി. യുഡിഎഫിന്റെ ഏഴ് സീറ്റുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു. നാല് സീറ്റുകള്‍ യുഡിഎഫ് തിരിച്ചുപിടിക്കുകയും ചെയ്തു.
തിരുവനന്തപുരം ജില്ലയില്‍ ചിറയിന്‍കീഴ് ബ്ലോക്കിലെ അഞ്ചുതെങ്ങ് ഡിവിഷനില്‍ അട്ടിമറി നടന്നു. യുഡിഎഫില്‍ നിന്ന് വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. മംഗലപുരം പഞ്ചായത്തിലെ മുണ്ടയ്ക്കല്‍ വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. പഴയകട വാര്‍ഡില്‍ യുഡിഎഫ് തന്നെ ജയിച്ചു. തിരുപുറം വാര്‍ഡില്‍ യുഡിഎഫ് ആണ് ജയിച്ചത്. കല്ലറ ഡിവിഷനില്‍ യുഡിഎഫ് ജയിച്ചു.
കോട്ടയത്ത് മീനടം പഞ്ചായത്തിലെ ചീരംകുളം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. നേരത്തെ ജയിച്ച അംഗം മരിച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. അതേസമയം, പാമ്പാടിയില്‍ കുമ്പന്താനം സീറ്റ് യുഡിഎഫിന് നഷ്ടമായി. ഇവിടെ എല്‍ഡിഎഫ് ജയിച്ചു. തൃക്കൊടിത്താനത്ത് അട്ടിമറി ജയമാണുണ്ടായത്. ഇവിടെ എല്‍ഡിഎഫ് ജയിച്ചു.

പത്തനംതിട്ട ജില്ലയില്‍ നാല് വാര്‍ഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. നാലിടത്തും യുഡിഎഫ് ജയിച്ചു. ഒന്ന് എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫില്‍ പിടിച്ചെടുക്കുകയായിരുന്നു.
തൃശൂര്‍ ജില്ലയിലെ തളിക്കുളം വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. ചേലക്കര പഞ്ചായത്തിലെ വാര്‍ഡ് എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് തിരിച്ചുപിടിച്ചു. ചാലക്കുടി മുന്‍സിപ്പാലിറ്റിയിലെ ഡിവിഷനിലും യുഡിഎഫ് ജയിച്ചു.
കാസര്‍കോട് ജില്ലയിലെ പിലിക്കോട് രണ്ടാം വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. ടി ഓമന 297 വോട്ടിന് ജയിച്ചു. ഇതോടെ പഞ്ചായത്തിലെ 18 വാര്‍ഡുകളും എല്‍ഡിഎഫിന്റേതായി.
കണ്ണൂര്‍ ജില്ലയിലെ പെരളശേരി ആറാം വാര്‍ഡ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. 63 വോട്ടുകള്‍ക്ക് കെവി രതീശന്‍ ജയിച്ചു. മട്ടന്നൂര്‍ നഗരസഭയിലെ ഉരുവച്ചാല്‍ വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. ഇവിടെ എകെ സുരേഷ് കുമാര്‍ ജയിച്ചു.
മലപ്പുറം ജില്ലയിലെ വേങ്ങര പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ യുഡിഎഫിലെ ഹസീന ഫസല്‍ ജയിച്ചു. 808 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയം. യുഡിഎഫ് അംഗം മരിച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. താനാളൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി ബുഷറ ജയിച്ചു. മങ്കട പഞ്ചായത്തിലെ നാലാം വാര്‍ഡ് സിപിഐ നിലനിര്‍ത്തി. അംഗം മരിച്ചതാണ് ഇവിടെ ഉപതിരഞ്ഞെടുപ്പിന് കാരണം. പാത്തുകുട്ടി അബ്ദുറഹ്മാനാണ് ഇവിടെ ജയിച്ചിരിക്കുന്നത്. കാലടിയിലെ വാര്‍ഡില്‍ എല്‍ഡിഎഫ് തന്നെ ജയിച്ചു.
എറണാകുളം പുതൃക്ക പഞ്ചായത്തിലെ വാര്‍ഡില്‍ ട്വന്റി20 ജയിച്ചു. ദീനമ്മ ജേക്കബ് 399 വോട്ടിനാണ് ജയിച്ചത്. ഇതോടെ കോണ്‍ഗ്രസിനും ട്വന്റി20ക്കും ഏഴ് വീതം വാര്‍ഡുകളായി. വടക്കേക്കര ഒമ്പതാം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. മുഖ്യമന്ത്രിയുടെ മണ്ഡലമാണിത്. കൊച്ചി കോര്‍പറേഷനിലെ അയ്യപ്പന്‍കാവ് ഡിവിഷന്‍ യുഡിഎഫ് നിലനിര്‍ത്തി. പാറക്കടവ് സീറ്റില്‍ എല്‍ഡിഎഫ് തന്നെ ജയിച്ചു.
കോഴിക്കോട് കോര്‍പറേഷനിലെ കുറ്റിച്ചിറ വാര്‍ഡില്‍ മുസ്ലിം ലീഗിലെ ഫര്‍സീന അറയ്ക്കല്‍ ജയിച്ചു. ഭൂരിപക്ഷം കുറഞ്ഞിട്ടുണ്ട്. ഫാത്തിമ തഹ്ലിയ പേരാമ്പ്ര എംഎല്‍എ ആയതോടെയാണ് കുറ്റിച്ചിറയില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.
പാലക്കാട് ജില്ലയിലെ പട്ടഞ്ചേരി പഞ്ചായത്തില്‍ എല്‍ഡിഎഫ് ജയിച്ചു. ചിറ്റൂര്‍ പരുത്തിക്കാവ് വാര്‍ഡില്‍ എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമായതിനെ തുടര്‍ന്ന് നറുക്കിട്ടു. ഇതില്‍ ഭാഗ്യം എല്‍ഡിഎഫിനൊപ്പമായി. ഇരു മുന്നണിക്കും 433 വോട്ടുകള്‍ കിട്ടി. നേരത്തെ യുഡിഎഫ് ജയിച്ചിരുന്ന വാര്‍ഡാണിത്. കരിമ്പ പഞ്ചായത്തിലെ വാര്‍ഡില്‍ യുഡിഎഫ് തന്നെ ജയിച്ചു. ശ്രീകൃഷ്ണപുരം പഞ്ചായത്തിലെ വാര്‍ഡ് എല്‍ഡിഎഫിന് നഷ്ടമായി. ഇവിടെ യുഡിഎഫ് ജയിച്ചു. മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഹേമാംബിക ഡിവിഷന്‍ എല്‍ഡിഎഫ് നിലനിര്‍ത്തി. ആലത്തൂര്‍ ബ്ലോക്കിലെ അത്തിപ്പറ്റയില്‍ മുസ്ലിം ലീഗിന്റെ സീറ്റ് സിപിഎം പിടിച്ചെടുത്തു.


Click it and Unblock the Notifications
