തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം: 33 വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം ഇന്ന് അറിയാം
സംസ്ഥാനത്തെ 33 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം ഇന്ന് അറിയാം. വോട്ടെണ്ണൽ രാവിലെ 10 മണിയോടെ ആരംഭിക്കും.മൂന്ന് മുനിസിപ്പാലിറ്റി വാര്‍ഡുകളിലേക്കും അഞ്ച് ബ്ലോക്ക് വാര്‍ഡുകളിലേക്കും ഒരു ജില്ലാ പഞ്ചായത്ത് വാര്‍ഡുകളിലേക്കും 24 പഞ്ചായത്ത് വാര്‍ഡുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്. ആകെ 114 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. കഴിഞ്ഞ ദിവസമായിരുന്നു തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നടന്നത്.

ഉപതിരഞ്ഞെടുപ്പ് നടന്ന തദ്ദേശ സ്ഥാപനങ്ങളും വാർഡുകളും
തിരുവനന്തപുരം: അരുവിക്കര ഗ്രാമ പഞ്ചായത്തിലെ 9- മണമ്പൂർ
കൊല്ലം: തഴവാ ഗ്രാമ പഞ്ചായത്തിലെ 18-കടത്തൂർ കിഴക്ക്, പോരുവഴി ഗ്രാമ പഞ്ചായത്തിലെ 15- മയ്യത്തുംകര, ഉമ്മന്നൂർ ഗ്രാമ പഞ്ചായത്തിലെ 20- വിലങ്ങറ, കൊറ്റങ്കര ഗ്രാമ പഞ്ചായത്തിലെ 08-വായനശാല
പത്തനംതിട്ട: മല്ലപ്പുഴശ്ശേരി ഗ്രാമ പഞ്ചായത്തിലെ 12- കാഞ്ഞിരവേലി, റാന്നി ഗ്രാമ പഞ്ചായത്തിലെ 07- പുതുശ്ശേരിമല കിഴക്ക്
ആലപ്പുഴ: കായംകുളം നഗരസഭയിലെ 32- ഫാക്ടറി, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തിലെ 01- തിരുവൻവണ്ടൂർ
കോട്ടയം: ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെ 11- കുറ്റിമരം പറമ്പ്, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ 01- ആനക്കല്ല്, 04- കൂട്ടിക്കൽ വെളിയന്നൂർ ഗ്രാമ പഞ്ചായത്തിലെ 10- അരീക്കര, തലനാട് ഗ്രാമ പഞ്ചായത്തിലെ 04- മേലടുക്കം
ഇടുക്കി: ഉടുമ്പൻചോല ഗ്രാമ പഞ്ചായത്തിലെ 10- മാവടി, കരിങ്കുന്നം ഗ്രാമ പഞ്ചായത്തിലെ 07- നെടിയകാട്
എറണാകുളം: വടവുകോട്-പുത്തൻ കുരിശ് ഗ്രാമ പഞ്ചായത്തിലെ 10- വരിക്കോലി, രാമമംഗലം ഗ്രാമപഞ്ചായത്തിലെ 13- കോരങ്കടവ്
തൃശ്ശൂർ: മാള ഗ്രാമ പഞ്ചായത്തിലെ 14- കാവനാട്
പാലക്കാട്: പാലക്കാട് ജില്ലാ പഞ്ചായത്തിലെ 24- വാണിയംകുളം, ഒറ്റപ്പാലം മുനിസിപ്പാലിറ്റിയിലെ 07- പാലാട്ട് റോഡ്, മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിലെ 06- കണ്ണോട്, പട്ടിത്തറ ഗ്രാമ പഞ്ചായത്തിലെ 14- തലക്കശ്ശേരി, തിരുമിറ്റക്കോട് ഗ്രാമ പഞ്ചായത്തിലെ 11- പള്ളിപ്പാടം, ജി.90 വടക്കഞ്ചേരി ഗ്രാമ പഞ്ചായത്തിലെ 06- അഞ്ചുമൂർത്തി
മലപ്പുറം: ഒഴൂർ ഗ്രാമ പഞ്ചായത്തിലെ 16- ഒഴൂർ
കോഴിക്കോട്: വാണിമേൽ ഗ്രാമ പഞ്ചായത്തിലെ 14- കോടിയൂറ, വില്ല്യാപ്പള്ളി ഗ്രാമ പഞ്ചായത്തിലെ 16- ചല്ലി വയൽ, മടവൂർ ഗ്രാമ പഞ്ചായത്തിലെ 05- പുല്ലാളൂർ, മാവൂർ ഗ്രാമ പഞ്ചായത്തിലെ 13- പാറമ്മൽ
വയനാട്: മുട്ടിൽ ഗ്രാമ പഞ്ചായത്തിലെ 03- പരിയാരം
കണ്ണൂർ: പാനൂർ ബ്ലോക്ക് പഞ്ചായത്തിലെ 10- ചൊക്ലി
കാസർഗോഡ്: പള്ളിക്കര ഗ്രാമ പഞ്ചായത്തിലെ 22- കോട്ടക്കുന്ന്












Click it and Unblock the Notifications