തദ്ദേശ ഉപതിരഞ്ഞെടുപ്പ്; സംസ്ഥാനത്ത് എല്‍ഡിഎഫ് മുന്നേറ്റം, എറണാകുളത്ത് ബിജെപിയുടെ അട്ടിമറി
തിരുവനന്തപുരം: തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്ത് വന്നപ്പോള്‍ സംസ്ഥാനത്ത് ഇടത് മുന്നണിക്കും എറണാകുളത്ത് ബി ജെ പിക്കും മുന്നേറ്റം. കണ്ണൂർ മുഴുപ്പിലങ്ങാട് പഞ്ചായത്തിലെ ഉപതിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സീറ്റ് നിലനിർത്തി. സി പി എമ്മിലെ കെ രമണി 37 വോട്ടിന് വിജയിച്ചു. മുഖ്യമന്ത്രിയുടെ മണ്ഡലം എന്ന നിലയില്‍ മുഴുപ്പിലങ്ങാട് പഞ്ചായത്തിലെ തെക്കേകുന്നുമ്പ്രം വാര്‍ഡ് ഉപതിരഞ്ഞെടുപ്പ് എല്‍ ഡി എഫിനും യു ഡി എഫിനും ഒരുപോലെ നിര്‍ണായകമായിരുന്നു. എല്‍ ഡി എഫ് അംഗം രാജിവെച്ച പശ്ചാത്തലത്തിലായിരുന്നു ഉപതിരഞ്ഞെടുപ്പ്. എല്‍ ഡി എഫ് 5 യു ഡി എഫ് 5 എസ്ഡിപിഐ 4 എന്നിങ്ങനെയാണ് നിലവിലെ കക്ഷി നില.

റാന്നി അങ്ങാടി പഞ്ചായത്തിലെ അഞ്ചാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ കോണ്ഗ്രസിൽ നിന്ന് എൽഡി എഫ് പിടിച്ചെടുത്തു. നേരത്തെ നറുക്കെടുപ്പില്‍ വിജയിച്ചതോടെയായിരുന്നു പഞ്ചായത്തില്‍ എല്‍ ഡി എഫിന് ഭൂരിപക്ഷം ലഭിച്ചത്. ഉപതിരഞ്ഞെടെുപ്പ് വിജയത്തോടെ എല്‍ ഡി എഫിന് പഞ്ചായത്തില്‍ ഭൂരിപക്ഷമായി. കോന്നി പഞ്ചായത്തിലെ 18ാം വാര്‍ഡിൽ യു ഡി എഫിലെ അര്‍ച്ചന ബാലന്‍ വിജയിച്ചു.
തള്ളിമറിക്കുവാണല്ലോ മഞ്ജു ചേച്ചീ; വൈറലായി മഞ്ജു വാര്യറുടെ പുതിയ ചിത്രങ്ങള്‍

കൊടുവള്ളി നഗരസഭയിലെ വാരിക്കുഴിത്താഴം വാർഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എൽഡിഎഫ് സ്ഥാനാർഥി കെ സി സോജിത്ത് 418 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഗ്രൂപ്പ് തർക്കത്തെ തുടർന്ന് കോൺഗ്രസ് അംഗം രാജിവെച്ച തൃക്കൂർ ആലേങ്ങാട് ഒൻപതാം വാർഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചു. മലപ്പുറം വളളിക്കുന്ന് പഞ്ചായത്ത് ഒമ്പതാം വാർഡില്‍ യുഡിഎഫ് സിറ്റിങ് സീറ്റിൽ എൽഡിഎഫ് വിജയിച്ചു. എൽഡിഎഫ് സ്ഥാനാർഥി പി എം രാധാകൃഷ്‌ണനാണ് 280 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചത്.

തൃപ്പൂണിത്തുറയില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് വാർഡുകളും ബി ജെ പി പിടിച്ചെടുത്തു. ഇതോടെ നഗരസഭയില്‍ ഇടതുമുന്നണിക്ക് കേവല ഭൂരിപക്ഷം നഷ്ടമായി. എല്‍ ഡി എഫിന്റെ കയ്യിലുണ്ടായിരുന്ന രണ്ട് വാർഡുകളാണ് ബി ജെ പി നേതൃത്വം നല്‍കുന്ന എന്‍ ഡി എ പിടിച്ചെടുത്തത്. കൊച്ചി കോർപ്പറേഷനിലെ 62-ാം വാർഡായ സൌത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിലും ബി ജെ പി വിജയിച്ചു. ബിജെപി സ്ഥാനാര്‍ത്ഥി പദ്മജ എസ് മേനോനാണ് വിജയിച്ചത്. ഇന്നലെ നടന്ന വോട്ടെടുപ്പില്‍ 46 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണത്തേക്കാള്‍ 250 വോട്ട് കൂടുതല്‍ പോള്‍ ചെയ്തിരുന്നു.നിലവിലെ അംഗത്തിന്റെ മരണത്തെ തുടർന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്. വാരപ്പെട്ടി പഞ്ചായത്തിലെ മൈലൂർ വാർഡ് യു ഡി എഫ് നിലനിർത്തി. നെടുമ്പാശ്ശേരിയിലും യു ഡി എഫിന് വിജയിക്കാന്‍ സാധിച്ചു.

ഏറ്റുമാനൂർ നഗരസഭയിലെ 35-ാംവാർഡിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബി ജെ പി വിജയിച്ചു. നിലവിലെ അംഗം വിദേശത്തേക്ക് പോവാന്‍ രാജിവെച്ചതിനെ തുടർന്നായിരുന്നു ഇവിടെ തിരഞ്ഞെടുപ്പ് നടന്നത്. ബി ജെ പി സീറ്റ് നിലനിർത്തിയതോട് കൂടി ഭരണ മാറ്റത്തിനുള്ള സാധ്യതയില്ലാതായി. 17 പേരുടെ പിന്തുണയോടെ യു ഡി എഫാണ് നഗരസഭ ഭരിക്കുന്നത്.

സംസ്ഥാനത്തെ 42 വാർഡുകളിലേക്കായിരുന്നു കഴിഞ്ഞ ദിവസം ഉപതിരഞ്ഞെടുപ്പ് നടന്നത്. രാഷ്ട്രീയ പാർട്ടി സ്ഥാനാർത്ഥികളും സ്വതന്ത്രരും ഉള്‍പ്പടെ ആകെ 182 സ്ഥാനാർത്ഥികളായിരുന്നു മത്സര രംഗത്ത് ഉണ്ടായിരുന്നത്. കാസർകോട്, വയനാട് ഒഴികേയുള്ള എല്ലാ ജില്ലകളിലേയും തദ്ദേശ തിരഞ്ഞെടുപ്പ് സ്ഥാപനങ്ങളില്‍ വോട്ടെടുപ്പ് നടന്നിട്ടുണ്ട്. കൊച്ചി ഉള്‍പ്പടെ രണ്ട് കോർപ്പറേഷന്‍ വാർഡുകള്‍, ഏഴ് മുന്‍സിപ്പാലിറ്റി, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, 32 ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ എന്നിവയിലേക്കാണ് വോട്ടെടുപ്പ് നടന്നത്.

കൊച്ചിയിലെ 5 തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പ് ഫലം തൃക്കാക്കര തിരഞ്ഞെടുപ്പ് പ്രചരണം ശക്തമായ സാഹചര്യത്തില്‍ ഏറെ ശ്രദ്ധേയമാണ്. കൊച്ചി കോര്‍പറേഷനിലെ ഡിവിഷന്‍ 62, തൃപ്പൂണിത്തുറ നഗരസഭയിലെ ഇളമനത്തോപ്പ്, പിഷാരികോവില്‍ എന്നീ വാര്‍ഡുകളിലേക്കും, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത് വെമ്പിള്ളി, വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് മൈലൂര്‍, നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്തിലെ അത്താടി ടൌണ്‍ വാർഡിലേക്കുമായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്.












Click it and Unblock the Notifications