കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധി 500 വോട്ടിന്‍റെ ലീഡ് നേടിയ വാര്‍ഡില്‍ അട്ടിമറി വിജയവുമായി എല്‍ഡിഎഫ്

Google Oneindia Malayalam News

കല്‍പറ്റ: തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ അട്ടിമറി വിജയം നേടി എല്‍ഡിഎഫ്. ജില്ലയിലെ മുട്ടില്‍ പഞ്ചായത്തില്‍ നടന്ന തിരഞ്ഞെടുപ്പിലാണ് എല്‍ഡിഎഫ് വന്‍ വിജയം കരസ്ഥമാക്കിയത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്ക് 500 വോട്ടിന്‍റെ ഭൂരിപക്ഷ നല്‍കിയ വാര്‍ഡില്‍ 174 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അബ്ദുള്ള പുല്‍പ്പാടി വിജയിച്ചത്. ലീഗ് സ്ഥാനാര്‍ത്ഥി കെ മൊയ്തീനെയാണ് അബ്ദുള്ള പരാജയപ്പെടുത്തിയത്.

<strong> 'ശബരിമല' പണിയായി, റാന്നിയിലെ ഒരു വാര്‍ഡില്‍ ബിജെപിക്ക് കിട്ടിയത് വെറും ഒന്‍പത് വോട്ട്!! </strong> 'ശബരിമല' പണിയായി, റാന്നിയിലെ ഒരു വാര്‍ഡില്‍ ബിജെപിക്ക് കിട്ടിയത് വെറും ഒന്‍പത് വോട്ട്!!

കഴിഞ്ഞ തവണ മുന്നാം സ്ഥാനത്തേക്ക് പോയ വാര്‍ഡിലാണ് എല്‍ഡിഎഫ് ഇത്തവണ വന്‍ തിരിച്ചു വരവ് നടത്തിയിരിക്കുന്നത്. ഉപതിരഞ്ഞെടുപ്പ് നടന്ന മണ്ടാട് വാര്‍ഡിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി മുന്നേറ്റമുണ്ടായി കൊടുവള്ളി നഗരസഭയിലെ പതിനാലം ഡിവിഷനിലെ ഉപതിരഞ്ഞെടുപ്പിലും എല്‍ഡിഎഫ് സീറ്റ് നിലനിര്‍ത്തി. 306 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് സിപിഎമ്മിലെ അരീക്കോട്ടില്‍ അനിത ഇവിടെ വിജയിച്ചത്.

 cpm

സംസ്ഥാനത്തെ 44 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മുന്‍തൂക്കം. 44 ല്‍ 22 സീറ്റുകളില്‍ എല്‍ഡിഎഫും 17 എണ്ണം യുഡിഎഫും നേടിയപ്പോള്‍ അഞ്ച് സീറ്റില്‍ ബിജെപി വിജയിച്ചു. എല്‍ഡിഎഫ് - 23, യുഡിഎഫ് - 17, ബിജെപി -4 എന്നിങ്ങനെയായിരുന്നു നേരത്തെ സീറ്റ് നില. യുഡിഎഫിന്‍റെ ആറ് സീറ്റുകള്‍ എല്‍ഡിഎഫും ഒരു സീറ്റ് ബിജെപിയും പിടിച്ചെടുത്തു. എല്‍ഡിഎഫിന്‍റെ എഴ് സീറ്റുകള്‍ യുഡിഎഫും പിടിച്ചെടുത്തു.

<strong>ബിജെപിക്ക് വോട്ടുറപ്പിക്കാന്‍ അല്‍പേഷിന്‍റെ തന്ത്രം: കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചിട്ടില്ലെന്ന് </strong>ബിജെപിക്ക് വോട്ടുറപ്പിക്കാന്‍ അല്‍പേഷിന്‍റെ തന്ത്രം: കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചിട്ടില്ലെന്ന്

തിരുവനന്തപുരം കല്ലറ പഞ്ചായത്ത് ഭരണം പിടിക്കാന്‍ കഴിഞ്ഞതാണ് യുഡിഎഫ് വിജയത്തില്‍ നിര്‍ണ്ണായകം. ഉപതെരഞ്ഞെടുപ്പ് നടന്ന വെള്ളംകുടി വാര്‍ഡില്‍ യുഡിഎഫ് വിജയിച്ചതോടെ പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് നഷ്ടമാവുകയായിരുന്നു. നിലവിലെ എല്‍ഡിഎഫ് കൗണ്‍സിലര്‍ സര്‍ക്കാര്‍ ജോലി കിട്ടി രാജിവച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്.

English summary
local body bye election; ldf win in wayanad muttil
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X