കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വർണക്കടത്ത് സിപിഎമ്മിനെ ബാധിക്കില്ല;ലോക്സഭ കാലത്ത് നേടിയ വോട്ട് കിട്ടുമെന്നും ടിജി മോഹൻദാസ്

Google Oneindia Malayalam News

തിരുവനന്തപുരം; സ്വർണക്കടത്ത് ആരോപണങ്ങൾ ഉൾപ്പെടെയുള്ള വിവാദങ്ങൾ തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനെ ബാധിക്കില്ലെന്ന് ബിജെപി ഇന്റലക്ച്വൽ സംഘം നേതാവ് ടിജി മോഹൻദാസ്.അതേസമയം കഴിഞ്ഞ തവണത്തെ തിര‍ഞ്ഞെടുപ്പിനെ അപേക്ഷിച്ച് അൽപം നഷ്ടമുണ്ടായേക്കുമെന്നും ടിജി പറഞ്ഞു. റിപ്പോർട്ടർ ചാനലിനോടായിരുന്നു തദ്ദേശ തിരഞ്ഞെടുപ്പ് സംബന്ധിച്ച വിലയിരുത്തൽ ടിജി നടത്തിയത്.അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്

ചില്ലറ കാര്യമല്ലല്ലോ

ചില്ലറ കാര്യമല്ലല്ലോ

15 ശതമാനം വോട്ടിന് അപ്പുറത്തേക്ക് കേരളത്തിൽ ബിജെപിക്ക് വളരാന്‍ കഴിയുമോയെന്നത് കാലം തെളിയിക്കേണ്ടതാണെന്ന് ടിജി മോഹൻദാസ് പറഞ്ഞു. ചിലപ്പോള്‍ വളരെ പെട്ടെന്നായിരിക്കും. രാഷ്ട്രീയത്തില്‍ ഒരു ത്രെഷോള്‍ഡ് പോയിന്റ് ഉണ്ട്. ത്രിപുരയില്‍ ഒരു അഡ്രസും ഉണ്ടായിരുന്നില്ല ബിജെപിയ്ക്ക്. പക്ഷെ, ഒരൊറ്റ മറിച്ചില്‍ മറിഞ്ഞു. ഇത്തവണ ഹൈദരാബാദിൽ നാല് സീറ്റിൽ നിന്ന് 49 ലേക്ക് പോയി. അതൊന്നും ചില്ലറ കാര്യമല്ലല്ലോ.

അവസാനത്തെ അടിയിലാവും

അവസാനത്തെ അടിയിലാവും

നമ്മളിപ്പോൾ ഒരു കരിങ്കല്ല് പൊട്ടിക്കാൻ നേരത്ത് അടിയും പാഴാണെന്ന് തോന്നും 100ാ മത്തെ അടിയ്ക്കായിരിക്കും കല്ല് ചിതറിപോകുന്നത്. ആ കാഴ്ചപ്പാടിലാണ് ബിജെപി കേരളത്തിൽ പ്രവർത്തിക്കുന്നത്.അല്ലേങ്കിൽ 40 കൊല്ലം രാഷ്ട്രീയത്തിൽ നിന്നിട്ട് വലിയ കാര്യമില്ലെന്ന് കണ്ട് ഇത് പൂട്ടി പോകുമായിരുന്നു.

കേരളം യുപി മാതൃകയിലേക്ക്

കേരളം യുപി മാതൃകയിലേക്ക്

ബിജെപിയുടെ
സ്ട്രാറ്റജി ആപേക്ഷികമാണ്. കേരളത്തിലെ ആൾക്കാരുടെ സ്വഭാവം, ഇവിടുത്തെ രാഷ്ട്രീയ-സാമൂഹി അന്തരീക്ഷം എന്നിവ അനുസരിച്ചിരിക്കും. ഇപ്പോൾ . ഉത്തര്‍പ്രദേശിൽ നോക്കൂ. അവര്‍ വിവരമില്ലാത്തവരാണ്, നിരക്ഷരകുക്ഷികളാണ് എന്നൊക്കെ പറയുന്നു.അവിടുത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയമില്ല. സ്വതന്ത്രന്‍മാര്‍ മാത്രമേയുള്ളൂ. കേരളവും പതുക്കെ ആ രീതിയിലേക്കാണ് പോകുന്നത്.

പ്രചരണ വിഷയമാകില്ല

പ്രചരണ വിഷയമാകില്ല

ഈ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയം കലര്‍ത്തുന്നതും പിന്നീട് അതിനേച്ചൊല്ലി ആശങ്കപെടുന്നതെല്ലാം നിന്നുപോകും.
പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ആര്‍ട്ടിക്കിള്‍ 370ഓ രാമക്ഷേത്രമോ ഒന്നും വിഷയമല്ലല്ലോ. എന്തിനാണ് ഇതൊക്കെ പറഞ്ഞ് പ്രചരണം നടത്തുന്നത് അതിന്റെയൊന്നും ആവശ്യമില്ല.

സ്വർണക്കടത്ത് ബാധിക്കില്ല

സ്വർണക്കടത്ത് ബാധിക്കില്ല

എല്‍ഡിഎഫും യുഡിഎഫും ഈ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഏകദേശം സമാസമം ആയിരിക്കും. എല്‍ഡിഎഫിന് കുറച്ച് നഷ്ടങ്ങളുണ്ടാകും.സ്വര്‍ണ്ണക്കടത്തും അനുബന്ധ ആരോപണങ്ങളും തദ്ദേശ തെരഞ്ഞെടുപ്പിനെ സിപിഐഎമ്മിനെ ബാധിക്കുമെന്ന് ഞാന്‍ കരുതുന്നില്ല.കാരണം വോട്ടർമാർ പ്രധാനമായും ചിന്തിക്കുക സ്ഥാനാർത്ഥിക്ക് നമ്മുക്ക് വേണ്ടി എന്ത് ചെയ്യാനാകും എന്നതാണ്.

സിപിഎമ്മിന് വോട്ട് ചെയ്തേക്കും

സിപിഎമ്മിന് വോട്ട് ചെയ്തേക്കും

സ്വർണകടത്ത് ആരോപണങ്ങള്‍ ജനങ്ങളിലേക്ക് എത്തിയിട്ടുണ്ടെങ്കിലും അത് തിരഞ്ഞെടുപ്പിൽ കാര്യമായ പ്രതിഫലനം ഉണ്ടാക്കില്ല.സ്വര്‍ണ്ണക്കടത്ത് പിണറായി വിജയന്‍ നേരിട്ട് നടത്തിയതാണെന്ന് വിശ്വസിക്കുന്ന ഒരാളുപോലും സിപിഐഎമ്മിന് വോട്ടു ചെയ്തേക്കും.

വോട്ട് ഈ രീതിയിലാണ്

വോട്ട് ഈ രീതിയിലാണ്

കാരണം സിപിഎം സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയിരിക്കുന്ന ചെറുപ്പക്കാരന്‍ സത്യസന്ധനാണ്, പരിചയമുള്ളവനാണ്. വിളിച്ചാല്‍ ഫോണെടുക്കുന്നവനാണ്, ആപത്തില്‍ ഓടിവരുന്നവനുമാണ്. പിണറായി വിജയന്‍ സ്വര്‍ണം കടത്തിയെങ്കില്‍ ഈ ചെറുപ്പക്കാരന്‍ എന്തുപിഴച്ചു. ഈ രീതിയിലാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടിങ് പോകുന്നത്.

മാരാരിക്കുളത്ത് തോൽപിച്ചത്

മാരാരിക്കുളത്ത് തോൽപിച്ചത്

അസ്ഥിയില്‍ പിടിച്ച രാഷ്ട്രീയമുള്ളവരുമുണ്ട് കേരളത്തിൽ നല്ലൊരു ശതമാനം. അവർ എന്തൊക്കെ വന്നെന്ന് പറഞ്ഞാലും അവരുടെ ചിഹ്നം, അവരുടെ പാര്‍ട്ടി എന്ന് പറഞ്ഞ് ചെയ്യുന്നവരുണ്ട്. അവരോട് പറഞ്ഞ് കഴിഞ്ഞാൽ ചിലപ്പോൾ വോട്ട് മറച്ചുചെയ്‌തെന്ന് വരും. ഇത്തവണ നമുക്ക് ഇന്നയാള്‍ക്ക് വേണം നമ്മള്‍ വോട്ട് ചെയ്യാനെന്ന്. ഇത് ഉള്‍പ്പാര്‍ട്ടി വിരോധം തീര്‍ക്കാന്‍ വരെ ഉപയോഗിക്കാറുണ്ട്.അങ്ങനെയാണല്ലോ അച്യുതാനന്ദനെ മാരാരിക്കുളത്ത് തോല്‍പിച്ചത്.സിപിഎം തന്നെയാണ് വോട്ടുമറിച്ച് തോല്‍പിച്ചത് , വേറാരുമല്ല.

ക്രോസ് വോട്ട് ചെയ്തു

ക്രോസ് വോട്ട് ചെയ്തു

കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബിജെപി ജയിക്കുമെന്ന സ്ഥിതി ഉണ്ടായപ്പോൾ വ്യാപകമായി ക്രോസ് വോട്ടിംഗ് നടന്നു.അതിനെ തെറ്റായി കാണുന്നില്ല. കാരണം അങ്ങനെയാണ് രാഷ്ട്രീയം. അത്ബിജെപിയും മറ്റ് പാർട്ടികളും ചെയ്യുന്നുണ്ട്.പക്ഷേ അതിനപ്പുറത്തേക്ക് ഒരു സ്ഥാനാർത്ഥിയുടെ വ്യക്തിരപരമായ സ്വാധീനം വന്ന് കഴിഞ്ഞാൽ വിജയിക്കാം. എല്ലാവരും തൊട്ടുകൂടാത്തവരായി പ്രഖ്യാപിക്കുന്ന എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടിക്കാരും ജയിച്ച് വരുന്നില്ലേ. അതിനർത്ഥം ആ വാർഡിൽഉള്ളവരെല്ലാം ആ പാർട്ടിക്കാർ ആണെന്നാണോ അല്ല നോക്കുക. സ്ഥാനാർത്ഥിയെ ആണ് നോക്കുക.

 ന്യൂനപക്ഷ വോട്ട്

ന്യൂനപക്ഷ വോട്ട്

കേരളത്തില്‍ ന്യൂനപക്ഷം എന്നുപറഞ്ഞ് ബഹളം വെയ്ക്കുന്നത് എന്തുകൊണ്ടാണ്. ഉറച്ച, ഏകീകരിക്കപ്പെട്ട വോട്ടാണ് ന്യൂനപക്ഷത്തിന്റേത്. അത് എത്ര കണ്ട് ശരിയാണെന്ന് അറിയില്ല. എങ്കിലും പൊതുവേ അങ്ങനെയാണ് നിരീക്ഷണം. അതുകൊണ്ടാണ് എല്‍ഡിഎഫും യുഡിഎഫും ഞങ്ങളാണ് ന്യൂനപക്ഷ സംരക്ഷകര്‍ എന്ന് അലകാശപ്പെടുന്നത്. ന്യൂനപക്ഷത്തിന്റെ വോട്ട് കിട്ടാന്‍ വേണ്ടിയാണ്,ടിജി മോഹൻദാസ് പറ‍ഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പ്;എൽഡിഎഫിന് റെക്കോഡ് ഭൂരിപക്ഷം കിട്ടും,യുഡിഎഫ് തകർന്നടിയുമെന്നും ജോസ് കെ മാണിതദ്ദേശ തിരഞ്ഞെടുപ്പ്;എൽഡിഎഫിന് റെക്കോഡ് ഭൂരിപക്ഷം കിട്ടും,യുഡിഎഫ് തകർന്നടിയുമെന്നും ജോസ് കെ മാണി

Recommended Video

cmsvideo
Director Ranjith supports Pinarayi Vijayan government | Oneindia Malayalam

English summary
Local body election 2020; TG mohandas says LDF and UDF will get equal vote
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X