കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംഘിയെന്നോ ചാണകസംഘിയെന്നോ വിളിച്ചോളൂ, നരേന്ദ്ര മോദിയുടെ പടയാളിയാണ് താനെന്ന് സുരേഷ് ഗോപി

Google Oneindia Malayalam News

കോഴിക്കോട്: തന്നെ സംഘിയെന്നോ ചാണക സംഘിയെന്നോ എന്തു വേണമെങ്കിലും വിളിക്കാമെന്ന് നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി. കോഴിക്കോട് ബിജെപിയുടെ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

സംസ്ഥാനത്ത് മൂന്ന് ഘട്ടമായി നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബിജെപിക്ക് വേണ്ടി സജീവമായി സുരേഷ് ഗോപി പ്രചാരണ രംഗത്തുണ്ട്. സംസ്ഥാന സര്‍ക്കാരിനെയും കോണ്‍ഗ്രസിനേയും സുരേഷ് ഗോപി പ്രസംഗത്തില്‍ കടന്നാക്രമിച്ചു. വിശദാംശങ്ങള്‍ ഇങ്ങനെ...

നരേന്ദ്ര മോദിയുടെ പടയാളിയാണ് താന്‍

നരേന്ദ്ര മോദിയുടെ പടയാളിയാണ് താന്‍

അടിസ്ഥാനപരമായി താന്‍ ഒരു കലാകാരാനാണ്. അതേസമയം ലോകം മുഴുവന്‍ ആരാധിക്കുന്ന നരേന്ദ്ര മോദിയുടെ പടയാളിയാണ് താന്‍ എന്ന് സുരേഷ് ഗോപി പറഞ്ഞു. കോഴിക്കോട് കോര്‍പ്പറേഷനില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. താന്‍ ബിജെപി പ്രവര്‍ത്തകനാണ്. തന്നെ സംഘിയെന്നോ ചാണകസംഘിയെന്നോ വിളിച്ചോളൂ എന്നും സുരേഷ് ഗോപി പറഞ്ഞു.

മറ്റു പലതുമല്ല നമ്മള്‍ തറയില്‍ മെഴുകിയത്

മറ്റു പലതുമല്ല നമ്മള്‍ തറയില്‍ മെഴുകിയത്

ശ്രീനാരായണ ഗുരുവിന്റെ ചെമ്പഴന്തിയിലെ വീട് ഇപ്പോഴും സംരക്ഷിച്ചിട്ടുണ്ട്. ഈ വീടിന്റെ തറ ചാണകം മെഴുകിയതാണ്. അതാണ് നമ്മള്‍. അല്ലാതെ വേറെ ചിലരെ പോലെ മറ്റു പലതുമല്ല നമ്മള്‍ തറയില്‍ മെഴുകിയത് എന്നും സുരേഷ് ഗോപി പറഞ്ഞു. സിനിമാ നടനെന്നും കെട്ടി ഇറക്കിയ എംപിയെന്നും പറഞ്ഞ് തന്നെ കേരളത്തിലെ ഇടത് വലത് മുന്നണികള്‍ ബഹിഷ്‌ക്കരിക്കുകയാണെന്നും സുരേഷ് ഗോപി ആരോപിച്ചു.

ആയിരം പഞ്ചായത്തുകള്‍ ബിജെപിക്ക് നല്‍കിയാല്‍

ആയിരം പഞ്ചായത്തുകള്‍ ബിജെപിക്ക് നല്‍കിയാല്‍

കേരളത്തിലെ ആയിരം പഞ്ചായത്തുകള്‍ ബിജെപിക്ക് നല്‍കിയാല്‍ ഭരിച്ച് കാണിച്ച് തരാം എന്നും സുരേഷ് ഗോപി വെല്ലുവിളിച്ചു. കോഴിക്കോട് കോര്‍പറേഷന്‍ കഴിഞ്ഞ 48 വര്‍ഷമായി ഇടതുപക്ഷമാണ് ഭരിക്കുന്നത്. എന്നാല്‍ അവിടെ ഇപ്പോഴും കുടിവെള്ളം കിട്ടുന്നില്ല എന്ന് പറഞ്ഞത് മഹാനായ എംടി വാസുദേവന്‍ നായരാണ് എന്നും സുരേഷ് ഗോപി പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.

നിഷേധ രാഷ്ട്രീയം

നിഷേധ രാഷ്ട്രീയം

സിനിമാ നടനായ, കെട്ടി ഇറക്കിയ ഒരു എംപി കേന്ദ്ര പദ്ധതികള്‍ വഴി എന്തൊക്കെ ചെയ്തു എന്ന് ബിജെപി ഭരിക്കുന്ന കല്ലിയൂര്‍ പഞ്ചായത്തില്‍ വന്ന് നോക്കിയാല്‍ അറിയാമെന്നും സുരേഷ് ഗോപി പറഞ്ഞു. സംഘിയായ എംപിയുടെ പദ്ധതി നടപ്പാക്കേണ്ട എന്നുളള നിഷേധ രാഷ്ട്രീയമാണ് ഇവിടെ നടപ്പിലാക്കുന്നത്. കേരളത്തിന് വേണ്ടി ചെയ്യാന്‍ സാധിക്കുന്നതിന്റെ പരമാവധി താന്‍ ചെയ്യുന്നുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു.

വിളിച്ചിട്ട് ആരും വന്നില്ല

വിളിച്ചിട്ട് ആരും വന്നില്ല

കോഴിക്കോട് കോംട്രസ്റ്റിന്റെ പുനരുദ്ധാരണത്തിന് വേണ്ടി താന്‍ രാഷ്ട്രപതിയെ കാണാന്‍ പോകാന്‍ വിളിച്ചിട്ട് ആരും വന്നില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. ഇത്തരം നിഷേധ രാഷ്ട്രീയത്തെ വകവരുത്താന്‍ ജനങ്ങള്‍ ഇത്തവണ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് സുരേഷ് ഗോപി പറഞ്ഞു. മുറിവേറ്റ നിങ്ങള്‍ താമര ചിഹ്നത്തില്‍ വോട്ട് രേഖപ്പെടുത്തണം എന്നും സുരേഷ് ഗോപി പറഞ്ഞു.

നികൃഷ്ട രാഷ്ട്രീയക്കാര്‍

നികൃഷ്ട രാഷ്ട്രീയക്കാര്‍

പേരാമ്പ്രയിലെ ഒരു പട്ടികജാതി കോളനിയിലേക്ക് ഒരു റോഡുണ്ടാക്കാന്‍ മൂന്ന് വര്‍ഷമായി താന്‍ ശ്രമിച്ച് കൊണ്ടിരിക്കുകയാണ് എന്ന് സുരേഷ് ഗോപി പറഞ്ഞു. പേരാമ്പ്ര പഞ്ചായത്ത് ഭരിക്കുന്നത് ബിജെപി ആയിരുന്നുവെങ്കില്‍ അവിടെ എന്നേ ഒരു റോഡ് വന്നേനെ. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിയും വരെ ഈ കെട്ടിയിറക്കിയ എംപിയുടെ ഒരു പദ്ധതിയും നടപ്പിലാക്കില്ലെന്ന വാശിയിലാണ് ഇവിടുത്തെ നികൃഷ്ട രാഷ്ട്രീയക്കാര്‍ എന്നും സുരേഷ് ഗോപി പറഞ്ഞു.

അതിമോഹമാണ് പറയുന്നത്

അതിമോഹമാണ് പറയുന്നത്

തങ്ങള്‍ ഭരിക്കുകയല്ല ചെയ്യുന്നത്. നിങ്ങളുടെ നിയന്ത്രണത്തില്‍ നില്‍ക്കുന്ന നിങ്ങളുടെ ആവശ്യം നടപ്പിലാക്കുന്ന ഒരു സംവിധാനം കൊണ്ട് വരികയാണ് ചെയ്യുന്നത് എന്ന് സുരേഷ് ഗോപി പറഞ്ഞു. കോഴിക്കോട് കോര്‍പ്പറേഷനില്‍ 75 ഡിവിഷനാണുളളത്. അതില്‍ 74 എണ്ണത്തിലും ബിജെപി മത്സരിക്കുന്നുണ്ട്. താന്‍ അതിമോഹമാണ് പറയുന്നത്.

ഒരു 55 പേരെ തന്നാല്‍

ഒരു 55 പേരെ തന്നാല്‍

ബിജെപിക്ക് ഒരു 55 പേരെ തന്നാല്‍, അല്ലെങ്കില്‍ ഒരു 45 പേരെ തന്നാല്‍ അല്ലെങ്കില്‍ ഒരു 40 പേരെ തന്നാല്‍ ഭരണം എന്താണെന്ന് കാണിച്ച് തരാമെന്ന് സുരേഷ് ഗോപി പറഞ്ഞു. തിരുവനന്തപുരം പിടിക്കുമെന്നും തൃപ്പൂണിത്തുറ പിടിക്കുമെന്നും കണ്ണൂരില്‍ മുന്നേറും എന്നൊക്കെ പറയുന്നു. പിടിച്ചെടുക്കുന്നു എന്നല്ല, കോഴിക്കോട് കോര്‍പ്പറേഷനില്‍ താമരക്കുട്ടന്മാര്‍ എന്നാണ് താന്‍ പറയുന്നത് എന്നും സുരേഷ് ഗോപി പറഞ്ഞു.

ഭാഗ്യം പരീക്ഷിക്കാം, കയ്യിലെത്തുക 262 ദശലക്ഷം ഡോളര്‍, ഇന്ത്യയില്‍ നിന്നും അവസരം

Recommended Video

cmsvideo
Local Body Election 2020: Suresh Gopi Against State Government | Oneindia Malayalam

English summary
Local Body Election: Actor and BJP MP Suresh Gopi speech in Calicut
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X