കാരായി രാജന് കെട്ടിവെക്കാനുള്ള പണം നല്കിയ ടി പത്മനാഭനെതിരെ കോണ്‍ഗ്രസ്
പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന ഫസല്‍ വധക്കേസ് പ്രതി കാരായി രാജന് കെട്ടിവെക്കാനുള്ള പണം നല്കിയ പ്രശസ്ത എഴുത്തുകാരന് ടി. പത്മനാഭന് കോണ്‍ഗ്രസിന്റെ വിമര്‍ശനം. പത്മനാഭന്റെ നടപടി എഴുത്തുകാരന് ചേര്‍ന്നതല്ലെന്ന് കെ.പി.സി.സി വക്താവ് പന്തളം സുധാകരന് പ്രതികരിച്ചു.
കഴിഞ്ഞദിവസമാണ് ടി പത്മനാഭന് തന്നെവന്നുകണ്ട കാരായി രാജന് കെട്ടിവെക്കാനുള്ള പണം നല്‍കിയത്. ഇക്കാര്യം ദേശാഭിമാനി ഒന്നാം പേജില്‍ തന്നെ ഫോട്ടോ സഹിതമുള്ള വാര്‍ത്തയാക്കുകയും ചെയ്തു. എന്നാല്‍, എഴുത്തുകാര്‍ ഇത്തരത്തില്‍ കൊലപാതക കേസിലെ പ്രതികളോട് ചേര്‍ന്നു പോകുന്നതിനെ കോണ്‍ഗ്രസ് വക്താവ് നിശതമായ ഭാഷയിലാണ് വിമര്‍ശിച്ചത്.

കൊലപാതകത്തിന് പ്രോത്സാഹനം നല്‍കുന്നതിന് തുല്യമാണ് പത്മനാഭന്റെ പ്രവര്‍ത്തിയെന്ന് പന്തളം സുധാകരന് പറഞ്ഞു. കൊല്ലപ്പെട്ട ഫസലിന്റെ ഭാര്യയോട് പത്മനാഭന് മാപ്പു പറയണമെന്നും സുധാകരന് ആവശ്യപ്പെട്ടു. എന്നാല്‍, വിഷയം വിവാദമായെങ്കിലും ടി പത്മനാഭന് ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
മത്സരിക്കുന്നതിനായുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിന് തൊട്ടു മുന്‍പായിരുന്നു കാരായി രാജന് പത്മനാഭനെ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്നു കണ്ടത്. തന്റെ പുസ്തകം രാജന് സമ്മാനമായി നല്കിയ പത്മനാഭന് കെട്ടിവെക്കേണ്ട തുകയും നല്‍കുകയായിരുന്നു. കേസില്‍ നിരപരാധിത്വം തെളിയിച്ച് പുറത്തുവരാന്‍ കഴിയുമെന്ന് പത്മനാഭന് കാരായിയെ ആശംസിക്കുകയും ചെയ്തു.
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ












Click it and Unblock the Notifications