കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തദ്ദേശ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു: വോട്ടെടുപ്പ് 3 ഘട്ടമായി, വോട്ടെണ്ണല്‍ ഡിസംബര്‍ 16 ന്

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി നടത്താന്‍ തീരുമാനിച്ചു. ഒന്നാം ഘട്ടത്തില്‍ ഡിസംബര്‍ 8 ന് വോട്ടെടുപ്പ് നടക്കും, തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലാണ് ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുക. രണ്ടാം ഘട്ടത്തില്‍ ഡിസംബർ 10 വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. കോട്ടയം, എറണാകുളം,തൃശ്ശൂർ ,പാലക്കാട്, വയനാട് എന്നീ അഞ്ച് ജില്ലകളിലാണ് വോട്ടെടുപ്പ്. മൂന്നാഘട്ടത്തില്‍ ഡിസംബര്‍ 14 തിങ്കളാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂർ , കാസർഗോഡ് ജില്ലകളിൽ തിരഞ്ഞെടുപ്പ് നടക്കും. എല്ലാ സ്ഥലത്തേയും വോട്ടണ്ണെല്‍ ഡിസംബര്‍ 16 ബുധനാഴ്ചയായിരിക്കും.

Recommended Video

cmsvideo
സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബർ 8ന്; തിരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി
congree

വോട്ടെടുപ്പ് സമയം രാവിലെ 7 മുതല്‍ 6 വരെയായി നീട്ടിയിട്ടുണ്ട്. നേരത്തെ ഇത് 5 മണിവരെയായിരുന്നു. തിരഞ്ഞെടുപ്പ് 1199 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ്. (14 ജില്ലാ പഞ്ചായത്ത്, 86 നഗരസഭകൾ, 6 കോർപ്പറേഷനുകൾ, 941 ഗ്രാമപഞ്ചായത്ത്, 152 ബ്ലോക്ക് പഞ്ചായത്ത് ). തിരഞ്ഞെടുപ്പ് വിജ്ഞാപനം നവംബർ 12 ന് പ്രസിദ്ധീകരിക്കും, സ്ഥാനാര്‍ത്ഥികള്‍ക്ക് ഒരു വാര്‍ഡില്‍ ചിലവഴിക്കാന്‍ കഴിയുന്ന തുകയുടെ പരിധി വര്‍ധിപ്പിച്ചിട്ടുണ്ട്.

പത്രികകളുടെ സൂഷ്മപരിശോധന നവംബർ 20-ന് നടക്കും. നവംബർ 23 ആണ് പത്രിക പിൻവലിക്കാനുള്ള അവസാനതീയതി.പൊതുതെരഞ്ഞെടുപ്പിനുള്ള അന്തിമവോട്ടർപട്ടിക ഒക്ടോബർ ഒന്നിന് പ്രഖ്യാപിച്ചു. 2.72 കോടി വോട്ടർമാരാണുള്ളത്. ഇതില്‍ 1.29 കോടി പുരുഷൻമാരും 1.41 കോടി സ്ത്രീകളും 282 ട്രാൻസ്ജെൻഡേഴ്സും ആണ്

കൊവിഡ് മാനദണ്ഡം പാലിച്ച് തദ്ദേശ തിരഞ്ഞെടുപ്പ് നടത്താമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടെടുപ്പ് നീട്ടാമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഡിസംബർ 31 നകം പുതിയ ഭരണസമിതി നിലവില്‍ വരും. കൊവിഡ് പോസീറ്റീവ് ആയവര്‍ക്കും ക്വാറന്‍റൈനില്‍ കഴിയുന്നവര്‍ക്കും പോസ്റ്റല്‍ വോട്ട് സൗകര്യം. വോട്ടെടുപ്പിന് മൂന്ന് ദിവസം മുമ്പ് ഇതിനായി അപേക്ഷ നല്‍കണം.

തിരഞ്ഞെടുപ്പ് പ്രഖ്യാപനം മുന്‍നിര്‍ത്തി തദ്ദേശ തിരഞ്ഞെടുപ്പു പൂർത്തിയാകും വരെ സംസ്ഥാനത്തെ വകുപ്പുകളിലെയും ബോർഡുകളിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും കോർപറേഷനുകളിലെയും ജീവനക്കാരുടെ സ്ഥലംമാറ്റവും നിയമനവും സര്‍ക്കാര്‍ നിരോധിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശപ്രകാരമായിരുന്നു സര്‍ക്കാര്‍ തീരുമാനം. ഈ മാസം 2 മുതലാണ് ഉത്തരവ് ബാധകമാവുക.

ജോര്‍ജിയയില്‍ അടി തെറ്റ് ട്രംപ് ; ആദ്യമായി ലീഡ് നേടി ജോ ബൈഡന്‍ ; തകര്‍ന്നത് റിപ്പബ്ലിക്കന്‍ കോട്ടജോര്‍ജിയയില്‍ അടി തെറ്റ് ട്രംപ് ; ആദ്യമായി ലീഡ് നേടി ജോ ബൈഡന്‍ ; തകര്‍ന്നത് റിപ്പബ്ലിക്കന്‍ കോട്ട

English summary
Local boady election dates announced: Voting in 3 phases, counting on December 16th
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X