കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തദ്ദേശ തിരഞ്ഞെടുപ്പ്‌; ന്യൂനപക്ഷ മേഖലയില്‍ സ്വാധിനം ഉറപ്പിക്കാനായെന്ന്‌ സിപിഎം വിലയിരുത്തല്‍

Google Oneindia Malayalam News

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ട്‌ രാഷ്ട്രീയം ഇടതുപക്ഷത്തിന്‌ പ്രതീക്ഷ നല്‍കുന്നതാണെന്ന്‌ സിപിഎം സംസ്ഥാന സമിതി. ഒരോ ജില്ലകളില്‍നിന്നുമുള്ള തിരഞ്ഞെടുപ്പ്‌ റിപ്പോര്‍ട്ട്‌ അടിസ്ഥാനമാക്കിയാണ്‌ സംസ്ഥാന സമിതിയുടെ നിരീക്ഷണം.ജമാ അത്തെ ഇസ്ലാമിക്കെതിരെ സ്വീകരിച്ച നിലപാട്‌ ഇടതുമുന്നണിക്ക്‌ ഗുണം ചെയ്‌തതായും സംസ്ഥാന കമ്മിറ്റി വിലിരുത്തി. ക്രൈസ്‌തവ മുസ്ലിം ന്യൂനപക്ഷ മേഖലകളില്‍ സ്വാധീനമുണ്ടാക്കാന്‍ മുന്നണിക്ക്‌ കഴിഞ്ഞു. അതേ സമയം നായര്‍ ഈഴവ വോട്ടുകള്‍ ബിജെപിയിലേക്ക്‌ മാറുന്നത്‌ പരിശോധിക്കേണ്ടതാണെന്നും സിപിഎം വിലയിരുത്തുന്നു.

ജമാ അത്തെ ഇസ്ലാമിക്കെതിരായ സമീപനം ഗുണകരം

ജമാ അത്തെ ഇസ്ലാമിക്കെതിരായ സമീപനം ഗുണകരം

ജമാഅത്തെ ഇസ്ലാമിയോടുള്ള സമീപനത്തിലും അവര്‍ക്കെതിരായ പ്രചരണത്തിലും മാറ്റം വരുത്തേണ്ടതില്ലെന്നാണ്‌ യോഗത്തില്‍ ഉയര്‍ന്ന അഭിപ്രായം. ജമാ അത്തെ ഇസ്ലാമിയെയും അവരുടെ രാഷ്ട്രീയപ്പാര്‍ട്ടിയായ വെല്‍ഫെയര്‍ പാര്‍ട്ടിയേയും വര്‍ഗീയതയുടെ അടയാളമാക്കി മാറ്റാന്‍ എല്‍ഡിഎഫിന്‌ കഴിഞ്ഞതായും സമിതി വിലയിരുത്തി. ജമാ അത്തെ ഇസ്ലാമി ബന്ധം യുഡിഎഫിന്‌ വോട്ട്‌ ചോര്‍ച്ചയുണ്ടാക്കി യെന്നുമാത്രമല്ല, മുസ്ലിം വിഭാഗത്തിലെ മതേതര വോട്ടുകള്‍ ഇടതുപക്ഷത്തേക്ക്‌ മാറാനും കാരണമായി. വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധം മതേതര നിലപാടിനെ ഇല്ലാതാക്കുന്നതായെന്നും സമിതി വിലയിരുത്തി.

ക്രൈസ്‌തവ വിഭാഗം കൂടുതല്‍ അടുത്തു

ക്രൈസ്‌തവ വിഭാഗം കൂടുതല്‍ അടുത്തു

ലീഗിന്റെ നിലപാട്‌ സംശയത്തിലായതാണ്‌ ക്രൈസ്‌തവ വിഭാഗത്തെ ഇടതുപക്ഷത്തോട്‌ അടുപ്പിച്ച ഒരു ഘടകം. മുസ്ലിം വര്‍ഗീയത ഒരു പ്രശ്‌നമായി ഉയരുമ്പോള്‍ ഹിന്ദുവോട്ടുകള്‍ ബിജെപിക്ക്‌ അനുകൂലമായി മാറുമോയെന്ന്‌ ആശങ്ക ക്രൈസ്‌തവ വിഭാഗങ്ങള്‍ക്കുണ്ടായിരുന്നു. ഇത്‌ ഇടതുപക്ഷത്തിന്‌ അനുകൂലമായെന്നും സമിതി വിലയിരുത്തി.

ന്യുനപക്ഷ വിഭാഗങ്ങളില്‍ വേരോട്ടം

ന്യുനപക്ഷ വിഭാഗങ്ങളില്‍ വേരോട്ടം

തദ്ദേശ തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ ഇടതുപക്ഷത്തിന്‌ വലിയ വേരോട്ടമുണ്ടാക്കാനായെന്ന്‌ ജില്ലയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്‍എസ്‌എസ്‌, എസ്‌എന്‍ഡിപി വോട്ടുകള്‍ ബിജെപിക്ക്‌ അനുകൂലമായി മാറുന്നുണ്ടെന്ന്‌ മറ്റൊരു വിലയിരുത്തല്‍. ബിജെപിക്കുണ്ടാകുന്ന വളര്‍ച്ച ചില മേഖലകളില്‍ മാത്രമാണ്‌. ഇതൊരു രാഷ്ട്രീയ മാറ്റത്തിന്‌ കാരണമാകില്ലെന്നും സമ്‌തി വിലയിരുത്തുന്നു.

ബിജെപി വൈകാരിക വിഷയങ്ങളുയര്‍ത്തുന്നു

ബിജെപി വൈകാരിക വിഷയങ്ങളുയര്‍ത്തുന്നു


വൈകാരിക വിഷയങ്ങള്‍ ഉന്നയിച്ചാണ്‌ ചില മേഖലകളില്‍ ബിജെപി തിരഞ്ഞെടുപ്പിനെ നേരിടുന്നത്‌. രാഷ്ട്രീയമായ വെല്ലുവിളി സംസ്ഥാനത്ത്‌ ബിജെപി ഉയര്‍ത്തുന്നില്ലെങ്കിലും ഇത്തരം വിഷയങ്ങലെ ഗൗരവത്തോടെ കാണണമെന്ന്‌ യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. മതേതര നിലപാടിലൂന്നിയും സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ പ്രചരിപ്പിച്ചും തിരഞ്ഞെടുപ്പിനെ നേരിടണമെന്നാണ്‌ നേതാക്കളുടെ നിര്‍ദേശം

തര്‍ക്കങ്ങള്‍ ഗൗരവകരം

തര്‍ക്കങ്ങള്‍ ഗൗരവകരം


പ്രാദേശിക തലങ്ങളില്‍ പാര്‍ട്ടിക്കുള്ളിലെ തര്‍ക്കങ്ങള്‍ ഗൗരവത്തോടെ കാണണമെന്ന്‌ യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ആലപ്പുഴയില്‍ ജില്ലാ ഘടകത്തിന്റെ തീരുമാനത്തെ വെല്ലുവിളിച്ച്‌ ഒരു വിഭാഗം പ്രകടനം നടത്തി. ഈ പ്രശ്‌നം കൈകാര്യം ചെയ്യുന്നതില്‍ വീഴ്‌ച്ച സംഭവിച്ചിട്ടില്ലെന്നാണ്‌ ആലപ്പുഴയില്‍ നിന്നുള്ള നേതാക്കള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. പത്തനംതിട്ട, വയനാട്‌ എന്നിവിടങ്ങളിലും പ്രാദേശിക തര്‍ക്കങ്ങളുണ്ട്‌. ഇതെല്ലാം ഗൗരവത്തോടെ പരിശോധിച്ച്‌ തര്‍ക്കം തീര്‍ത്ത്‌ മുന്നേറണമെന്നാണ്‌ നേതൃത്വത്തിന്റെ നിര്‍ദേശം.

English summary
local body election; election strategies effective says cpim state committee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X