കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യഘട്ട പരസ്യപ്രചാരണം അവസാനിച്ചു; മറ്റന്നാള്‍ പോളിങ്‌ ബൂത്തിലേക്ക്‌

Google Oneindia Malayalam News

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണത്തിന്‌ സമാപനം. കോവിഡ്‌ കാലത്ത്‌ നടക്കുന്ന തിരഞ്ഞെടുപ്പില്‍ മുന്നണികള്‍ കലാശക്കൊട്ട്‌ ഒഴിവാക്കിയെങ്കിലും ആവോശമൊട്ടും ചോരാതെയാണ്‌ പരസ്യപ്രചാരണം അവസാനിപ്പിച്ചത്‌. അഞ്ച്‌ ജില്ലകലിലും സ്ഥാനര്‍ഥികളും നേതാക്കളും വാഹന പ്രചാരണം നടത്തി പ്രചാരണം കൊഴുപ്പിച്ചു. നാളെ നിശബ്ദ പ്രചാരണമാണ്‌. ഡിസംബര്‍ 8 ചൊവ്വാഴ്‌ച്ചയാണ്‌ തിരഞ്ഞെടുപ്പ്‌ .

കോവിഡ്‌ ജാഗ്രതയെ തുടര്‍ന്ന്‌ കഴിഞ്ഞ കാലത്തെ കലാശക്കൊട്ടിന്റെ ആവേശം ഈ തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്റെ അവസാനത്തില്‍ സാധ്യമായില്ലെങ്കിലും പരമാവധി ആവേശമുണ്ടാക്കാന്‍ എല്ലാ മുന്നണികളും ശ്രമിച്ചു.

election

കലാശക്കൊട്ടിന്റെ പരമ്പാരാഗത കേന്ദ്രങ്ങളായ തിരുവനന്തപുരത്തെ പേരൂര്‍ക്കട,കൊവ്വം, ചിന്നക്കട എന്നവിടങ്ങളെല്ലാം ഒഴിഞ്ഞ്‌ കിടന്നു. പക്ഷെ സാധാരണ കലാക്കൊട്ടിലെ പ്രകടനങ്ങള്‍ക്ക്‌ പകം സാമാന്തരമായി തിരഞ്ഞെടുപ്പ്‌ പരസ്യപ്രചരണമാണ്‌ എല്ലാ മുന്നണികളും കളത്തിലിറക്കിയത്‌. നൂറ്‌ കണക്കിന്‌ പ്രവര്‍ത്തകര്‍ അണി നിരന്ന ബൈക്ക്‌ റാലി, തുറന്ന ജീപ്പിലും ബൈക്കിലുമെല്ലാം ആയി നേതാക്കളും സ്ഥാനാര്‍ഥികളും അണികള്‍ക്ക്‌ ആവേശം പകര്‍ന്നു.കൂട്ടം കൂടിയുള്ള കലാശക്കൊട്ട്‌ നടന്നില്ലെങ്കിലും കെട്ടുകാഴ്‌ച്ചകളും രൂപങ്ങളുമൊക്കെ റാലികളില്‍ അണിനിരന്നു.

കൃത്യം ആറ്‌ മണിക്ക്‌ തന്നെ എല്ലാ പരസ്യ പ്രചാരണവും അവസാനിച്ചു. നാളെ നിശബ്ദപ്രചരണം മാത്രമാണ്‌ അനുവദിക്കുക. ആടി നില്‍ക്കുന്ന വോട്ടുകള്‍ കൈക്കാലക്കാനും ഉറച്ച വോട്ടുകള്‍ ഒന്ന്‌ കൂടി ഉറപ്പിക്കാനുമുള്ള നെട്ടോട്ടമായിരിക്കും ഇനി. തിരുവനന്തപുരം, കൊല്ലം , പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലാണ്‌ ആദ്യ ഘട്ട വോട്ടെടുപ്പ്‌ മറ്റന്നാള്‍ നടക്കുക.

English summary
local body election; first part campaign end today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X