കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവർത്തകർ വിളിച്ച് അമർഷവും രോഷവും നിരാശയും പങ്കുവെയ്ക്കുന്നു, പ്രതികരിച്ച് മാത്യു കുഴൽനാടൻ

Google Oneindia Malayalam News

കോഴിക്കോട്: അനുകൂല രാഷ്ട്രീയ സാഹചര്യമുണ്ടായിട്ടും സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ നേരിട്ട പരാജയം കോൺഗ്രസിനെ ഞെട്ടിച്ചിരിക്കുകയാണ്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഈ തിരഞ്ഞെടുപ്പ് ഫലം പ്രതിഫലിക്കുമോ എന്നുളളതാണ് കോൺഗ്രസിനെ ആശങ്കപ്പെടുത്തുന്നത്

തോൽവിയുടെ പശ്ചാത്തലത്തിൽ കോൺഗ്രസ് നേതൃത്വത്തിന് എതിരെ പാർട്ടിക്കുളളിൽ നിന്ന് തന്നെ വിമർശനങ്ങൾ ഉയർന്നു കഴിഞ്ഞു. തിരഞ്ഞെടുപ്പ് തകർച്ചയിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ.

പരസ്യമായ വിഴുപ്പലക്കലിനില്ല

പരസ്യമായ വിഴുപ്പലക്കലിനില്ല

മാത്യു കുഴൽനാടന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: തെരഞ്ഞെടുപ്പ് ഫലത്തിൽ നിരാശയുണ്ട്. അനുകൂലമായ രാഷ്ട്രീയ സാഹചര്യത്തിന് അനുസൃതമായ വിജയം നേടാൻ നമുക്കായില്ല. അർഹിച്ച വിജയം കൈവിട്ടതിനു രാഷ്ട്രീയവും സംഘടനാപരവുമായ നിരവധി കാരണങ്ങൾ ഉണ്ട്. അവ സംബന്ധിച്ച വ്യക്തമായ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും ഉണ്ട്. എന്നാൽ പരസ്യമായ ഒരു അഭിപ്രായപ്രകടനത്തിനോ വിഴുപ്പലക്കലിനോ ഞാനില്ല. കാരണം അത് സംഘടനയ്ക്ക് കൂടുതൽ ക്ഷീണം ഉണ്ടാക്കുകയേയുള്ളൂ.

തിരുത്തലുകൾ ഉണ്ടായേ തീരൂ..

തിരുത്തലുകൾ ഉണ്ടായേ തീരൂ..

കെപിസിസിയുടെ സമ്പൂർണ യോഗം ഉടൻ ഉണ്ടാകുമെന്ന് കെപിസിസി പ്രസിഡൻഡ് പറഞ്ഞിട്ടുണ്ട്. കാര്യങ്ങൾ അവിടെ പറയും. കഴിഞ്ഞ രണ്ടു ദിവസമായി കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള പ്രവർത്തകർ വിളിച്ച് അവരുടെ അമർഷവും രോഷവും നിരാശയുമൊക്കെ പങ്കു വയ്ക്കുകയുണ്ടായി. അതിന്റെ കൂടെ ക്രിയാത്മകമായ നിരവധി നിർദ്ദേശങ്ങളും ഉയർന്ന് വരികയുണ്ടായി.
തിരുത്തലുകൾ ഉണ്ടായേ തീരൂ..

കയ്യും മെയ്യും മറന്ന് ഇറങ്ങണം

കയ്യും മെയ്യും മറന്ന് ഇറങ്ങണം

എന്നാൽ അതോടൊപ്പം ഒരു കാര്യം കൂടി പറയട്ടെ. കോൺഗ്രസ് പാർട്ടിയെ സംബന്ധിച്ച് നിർണായകമാണ് വരുന്ന മൂന്നു, നാല് മാസങ്ങൾ. ഈ സന്നിഗ്ദ്ധ ഘട്ടത്തിൽ നേതൃത്വത്തെ വിമർശിക്കുന്നതിനപ്പുറം പാർട്ടിയെ ശക്തിപ്പെടുത്താൻ നാമോരോരുത്തരും കടപ്പെട്ടിരിക്കുന്നു. വരുംദിവസങ്ങളിൽ നാം കയ്യും മെയ്യും മറന്ന് ഇറങ്ങണം. നമ്മുടെ നിലയ്ക്ക് ചെയ്യാൻ കഴിയുന്ന എല്ലാ കാര്യങ്ങളും ചെയ്യണം. ആരുടെയും ഉപദേശത്തിനോ നിർദ്ദേശത്തിനോ കാത്തുനിൽക്കേണ്ട.

നമുക്ക് ജയിച്ചേ തീരൂ..

നമുക്ക് ജയിച്ചേ തീരൂ..

കോൺഗ്രസിനെ സംബന്ധിച്ച് അഭിമാന പോരാട്ടം ആണ് വരുന്ന തെരഞ്ഞെടുപ്പ്. നമുക്ക് ജയിച്ചേ തീരൂ.. ഞാൻ ജനുവരി മുതൽ ഓഫീസിൽ നിന്നും പൂർണ്ണമായ അവധിയിൽ പ്രവേശിക്കുകയാണ്. ഏതു കാര്യത്തിനും എപ്പോൾ വേണമെങ്കിലും നിങ്ങൾക്കെന്നെ വിളിക്കാം. വരുന്ന മൂന്നു മാസത്തിൽ പാർട്ടി അടിയന്തരമായി വരുത്തേണ്ട മാറ്റങ്ങളും ചെയ്യേണ്ട കാര്യങ്ങളും സംബന്ധിച്ച് ഒരു നോട്ട് നേതൃത്വത്തിന് നൽകാൻ തയ്യാറെടുക്കുകയാണ്.

നിർദ്ദേശങ്ങൾ അയക്കുക

നിർദ്ദേശങ്ങൾ അയക്കുക

അതിൽ പ്രിയ സുഹൃത്തുക്കളുടെ നിർദ്ദേശങ്ങൾ അറിയാൻ താല്പര്യമുണ്ട്. ഗൗരവം ഉള്ളതും രഹസ്യസ്വഭാവം ഉള്ളതുമായ നിർദ്ദേശങ്ങൾ താഴെ പറയുന്ന മെയിൽ ഐഡിയിൽ അയക്കാൻ താല്പര്യപ്പെടുന്നു. [email protected]
വാൽകഷണം : മോഡൽ പരീക്ഷയിൽ മാർക്ക് കുറഞ്ഞു പോയ വിദ്യാർത്ഥിയുടെ വാശിയോടെ നമുക്ക് കൊല്ലപരീക്ഷയ്ക്ക് തയാറെടുക്കാം.. ''

English summary
Local Body Election: Mathew Kuzhalnadan reacts to Congress defeat in election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X