കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊമ്പിള ഒരുമൈ യുഡിഎഫിന് പിന്തുണ നല്‍കിയേക്കും

  • By Anwar Sadath
Google Oneindia Malayalam News

മൂന്നാര്‍: മൂന്നാറില്‍ കണ്ണന്‍ദേവന്‍ തേയിലത്തോട്ടത്തിനെതിരെ സമരംചെയ്ത പേരെടുത്ത പൊമ്പിള ഒരുമൈ കൂട്ടായ്മ തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് പിന്തുണ നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ട്. നേരത്തെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി പൊമ്പിള ഒരുമൈ സ്ഥാനാര്‍ഥികള്‍ രംഗത്തുണ്ടായിരുന്നു. ഇവര്‍ മത്സരരംഗത്തുനിന്നും പിന്മാറാന്‍ തീരുമാനിച്ചതായാണ് വിവരം.

കഴിഞ്ഞദിവസം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വസതിയില്‍വെച്ച് പൊമ്പിള ഒരുമൈ നതാക്കളായ ലിസി സണ്ണി, രാജേശ്വരി, കൗസല്യ എന്നിവര്‍ ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ കൂട്ടായ്മയ്ക്ക് ലഭിച്ച വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പില്‍ നിന്നും പിന്‍വാങ്ങാന്‍ തീരുമാനിച്ചതെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ലതികാ സുഭാഷ് അറിയിച്ചു.

munnarstrike

ട്രേഡ് യൂണിയനുകളെ ഒഴിവാക്കി ആയിരക്കണക്കിന് സ്ത്രീ തൊഴിലാളികള്‍ മൂന്നാറില്‍ നടത്തിയ സമരം ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. എന്നാല്‍, സമരത്തിന്റെ രണ്ടാംഘട്ടം ആയപ്പോഴേക്കും വലിയൊരുവിഭാഗം തൊഴിലാളി സംഘടനകളിലേക്ക് മടങ്ങിപ്പോവുകയും ചെയ്തു.

തോട്ടം തൊഴിലാളികളുടെ പ്രശ്‌നത്തില്‍ ഇടപെടുമെന്നും അവര്‍ക്ക് മെച്ചപ്പെട്ട ജീവിതസാഹചര്യം ഒരുക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കഴിഞ്ഞദിവസം ഉറപ്പു നല്‍കിയതായാണ് സൂചന. തൊഴിലാളികള്‍ക്ക് മിനിമം കൂലി ഉറപ്പുവരുത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണയിരുന്നു പൊമ്പിള ഒരുമൈ സ്ഥാനാര്‍ഥികളെ നിര്‍ത്തിയത്. എന്നാല്‍ പിഎല്‍സിയും സര്‍ക്കാരും തമ്മില്‍ നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ സമരം ഒത്തുതീര്‍പ്പായിരുന്നു.

English summary
local body election; munnar pombila Orumai likely to be support udf
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X