കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയ്‌ക്കൊരുങ്ങി മുസ്ലീം ലീഗ്; മത്സരിക്കുന്നതിനും മാനദണ്ഡങ്ങള്‍

  • By News Desk
Google Oneindia Malayalam News

കോഴിക്കോട്: സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടിക ജൂണ്‍ 17 ന് പ്രസിദ്ധീകരിക്കാനിരിക്കുകയാണ്. കണ്ണൂര്‍ മട്ടന്നൂര്‍ നഗരസഭ ഒഴികെയുള്ള എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് ഈ വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയാണ് 17 ന് പ്രസിദ്ധീകരിക്കുന്നത്. അതിനിടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള നിബന്ധനകള്‍ ഉള്‍പ്പെടുത്തി കൊണ്ടുള്ള സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കയാണ് മുസ്ലീംലീഗ്.

വീണയും മുഹമ്മദ് റിയാസും വിവാഹിതരായി, ലളിതമായ ചടങ്ങ്, ക്ലിഫ് ഹൗസിലെ വിവാഹമെന്ന അപൂർവ്വതവീണയും മുഹമ്മദ് റിയാസും വിവാഹിതരായി, ലളിതമായ ചടങ്ങ്, ക്ലിഫ് ഹൗസിലെ വിവാഹമെന്ന അപൂർവ്വത

ജീവിതസഖിക്കായി സുശാന്ത് കാത്തിരുന്നു... 5 മാസത്തിനുള്ളില്‍ വിവാഹം, കുടുംബം പറയുന്നു, കാമുകി ആരാണ്!!ജീവിതസഖിക്കായി സുശാന്ത് കാത്തിരുന്നു... 5 മാസത്തിനുള്ളില്‍ വിവാഹം, കുടുംബം പറയുന്നു, കാമുകി ആരാണ്!!

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണ

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണ

തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ മുന്നണിക്ക് പുറത്തുള്ള പാര്‍ട്ടികളുമായും സഖ്യമുണ്ടാക്കാനാണ് മുസ്ലീം ലീഗിന്റെ തീരുമാനം. മുസ്ലീം ലീഗ് നേതാവ് കുഞ്ഞാലികുട്ടി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയുണ്ടാക്കുന്ന കാര്യം ചര്‍ച്ചചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

അന്തിമ തീരുമാനം

അന്തിമ തീരുമാനം

തെരഞ്ഞെടുപ്പില്‍ കര്‍ശന യുഡിഎഫ് മുന്നണിയെന്നൊന്നും പറയാന്‍ കഴിയില്ല. യുഡിഎഫിന് പുറത്തുള്ള സാമൂഹിക സാംസ്‌കാരിക സംഘടനകളുമായും ധാരണ ഉണ്ടാക്കിയേക്കാം. ഞങ്ങള്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല. കഴിഞ്ഞ കാലങ്ങളിലും ഇതൊക്ക ഉണ്ടായിട്ടുണ്ടെന്നും പികെ കുഞ്ഞാലികുട്ടി പറഞ്ഞു.

മുസ്ലീം ലീഗ് സര്‍ക്കുലര്‍

മുസ്ലീം ലീഗ് സര്‍ക്കുലര്‍

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി മുസ്ലീം ലീഗിന് ധാരണയുണ്ടാക്കുന്ന കാര്യത്തില്‍ ചര്‍ച്ച നടക്കുകയാണ്. ഇതിനിടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള നിബന്ധനകള്‍ ഉള്‍പ്പെടുത്തി മുസ്ലീം ലീഗ് സര്‍ക്കുലര്‍ ഉറക്കിയിട്ടുണ്ട്. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ മൂന്ന് തവണം മത്സരിച്ചവര്‍ ഇനി മാറി നില്‍ക്കണം.

30 ശതമാനം സീറ്റില്‍

30 ശതമാനം സീറ്റില്‍

ഇതിന് പുറമേ കുടുംബത്തില്‍ നിന്നും ഒന്നിലേറെ പേര്‍ മത്സരിക്കേണ്ടതില്ലായെന്ന തീരുമാനവും മുസ്ലീം ലീഗ് തീരുമാനമെടുത്തു. 30 ശതമാനം സീറ്റില്‍ യുവതി-യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും നീക്കി വെക്കണമെന്നും നിര്‍ദേശം ഉണ്ട്. നിലവില്‍ൃ അംഗങ്ങളായവരുടെ പ്രകടനം പരിശോധിച്ചതിന് ശേഷം മതി അവരെ രണ്ടാമതും മത്സരിപ്പിക്കുന്നതിനെ കുറച്ചുള്ള തീരുമാനമെന്നും ധാരണയായി.

സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയ

ഓരോ വാര്‍ഡിലും പാര്‍ട്ടിയിലെയും യുഡിഎഫിലെയും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുന്‍കൈയെടുക്കണമെന്നും മണ്ഡലം നേതൃത്വങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. നവ മാധ്യമ കൂട്ടായ്മകള്‍ക്കായി അഞ്ചുപേരടങ്ങുന്ന സോഷ്യല്‍ മീഡിയ വൊളണ്ടിയര്‍സംഘത്തെ രൂപീകരിക്കാനും നിര്‍ദ്ദേശമുണ്ട്.

യൂത്ത് ലീഗ് പ്രതിനിധികള്‍

യൂത്ത് ലീഗ് പ്രതിനിധികള്‍

പാര്‍ലമെന്ററി ബോര്‍ഡില്‍ യൂത്ത് ലീഗ് പ്രതിനിധികളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൊവിഡ് പ്രതിസന്ധിയില്‍ കൂടുങ്ങിയ പ്രവാസികളെ തിരിച്ചെത്തിക്കുന്ന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ മുസ്ലീം ലീഗ് ആഹ്വാനം ചെയ്ത സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു പികെ കുഞ്ഞാലി കുട്ടി. ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ വിദേശത്ത് നിന്ന് വരുന്നവര്‍ കൊവിഡ് ടെസ്റ്റ് യാത്രക്ക് മുന്നേ നടത്തണമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശത്തിനെതിരെയാണ് സമരം.

തെരഞ്ഞെടുപ്പ്

തെരഞ്ഞെടുപ്പ്

941 ഗ്രാമ പഞ്ചായത്തുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകള്‍, 86 മുനിസിപ്പാലിറ്റികള്‍ 6 മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ എന്നീ സ്ഥാാപനങ്ങളിലേക്കാണ് ഈ വര്‍ഷം പൊതു തെരഞ്ഞെടുപ്പ് നടക്കുന്നത്. പൊതു ജൂണ്‍ 17 ന് വോട്ടര്‍ പട്ടിക പുറത്തിറക്കി കഴിഞ്ഞാല്‍ പൊതു തെരഞ്ഞെടുപ്പിന് മുന്‍പ് വോട്ടര്‍ പട്ടികയില്‍ പേര് ചെര്‍ക്കുന്നതിനായി രണ്ട് അവസരം കൂടി നല്‍കും.

English summary
Local Body Election; Muslim League Make a discussion with Welfare party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X