Corporation Result തിരുവനന്തപുരം കോർപറേഷനിൽ എൽഡിഎഫിനെ വിറപ്പിച്ച് എൻഡിഎ; വൻ ലീഡ്
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ തിരുവനന്തപുരത്ത് എൻ ഡി എ മുന്നേറ്റം. ഭരണകക്ഷിയായ എൽ ഡി എഫ് എഫ് രണ്ടാം സ്ഥാനത്താണ്. കഴിഞ്ഞ 30 വർഷമായി എൽ ഡി എഫ് ഭരിക്കുന്ന കോർപറേഷനാണ് തിരവനന്തപുരം. കഴിഞ്ഞ രണ്ട് തവണയും ബി ജെ പിയായിരുന്നു പ്രതിപക്ഷത്. ഇത്തവണ എന്ത് വിലകൊടുത്തും വിജയിക്കുമെന്ന് പ്രഖ്യാപിച്ചാണ് എൻ ഡി എ പോരിനിറങ്ങിയത്.
35 സീറ്റുകളാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി ജെ പിക്ക് ഇവിടെ നേടാനായത്. ഇത്തവണ 50 സീറ്റുകളാണ് മുന്നണി ലക്ഷ്യം വെയ്ക്കുന്നത്. തങ്ങൾക്ക് 70 സീറ്റുകളിൽ ശക്തമായ സാന്നിധ്യമുണ്ടെന്നാണ് ബി ജെ പി അവകാശപ്പെടുന്നത്. ഇത് ശരിവെയ്ക്കുന്ന തരത്തിലുള്ള മുന്നേറ്റമാണ് ബി ജെ പി കാഴ്ച വെയ്ക്കുന്നത്. ശബരിമല സ്വർണ പാളി വിവാദം, കോർപറേഷൻ അഴിമതികൾ തുടങ്ങിയ വിഷയങ്ങൾ ഉയർത്തിയായിരുന്നു ബി ജെ പിയുടെ പ്രചരണം. അധികാരം ലഭിച്ചാൽ നഗരത്തിൽ വൻ വികസന പദ്ധതികൾ കൊണ്ടുവരുമെന്നും പ്രധാനമന്ത്രിയെ കൊണ്ടുവന്ന് ഇതിന്റെ പ്രഖ്യാപനം നടത്തുമെന്നും ബി ജെ പി പ്രഖ്യാപിച്ചിരുന്നു.

അതേസമയം ഇത്തവണയും കോർപറേഷണ കൈവിടില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് എൽ ഡി എഫ്. കഴിഞ്ഞ തവണ 52 സീറ്റുകളായിരുന്നു എൽ ഡി എഫിന് ലഭിച്ചത്. ഇത് ആവർത്തിക്കുമെന്ന് നേതൃത്വം അവകാശപ്പെടുന്നു. ഇക്കുറിയും ദയനീയ പ്രകടനമാണ് തിരുവനന്തപുരത്ത് യു ഡി എഫ് നടത്തുന്നത്. വോട്ടെണ്ണൽ ആരംഭിച്ച് അരമണിക്കൂർ കഴിയുമ്പോഴും തങ്ങളുടെ ലീഡ് ഒന്നിൽ നിന്ന് ഉയർത്താൻ യു ഡി എഫിന് സാധിച്ചിട്ടില്ല.
കൊച്ചിയിൽ എൽ ഡി എഫ് ലീഡ്
വോട്ടെണ്ണൽ തുടങ്ങി ആദ്യ ഘട്ടത്തിൽ കൊച്ചിയിൽ യു ഡി എഫിനായിരുന്നു മുൻതൂക്കം. എന്നാൽ വളരെ വൈകാതെ തന്നെ ലീഡ് തിരിച്ച് പിടിക്കാൻ ഭരണകക്ഷിയായ എൽ ഡി എഫിന് സാധിച്ചു. 38 മുതൽ 42 സീറ്റുകൾ വരെ നേടി ഭരണം നിലനിർത്താമെന്നാണ് എൽ ഡി എഫ് പ്രതീക്ഷ. ശക്തമായ അടിയൊഴുക്കുകളുണ്ടായാഷ സീറ്റുകൾ 34 ലേക്ക് ചുരുങ്ങിയേക്കുെമന്നാണ് വിലയിരുത്തപ്പെടുന്നത്. ഇക്കുറി 42 സീറ്റുകൾ നേടി വിജയിക്കാനാകുമെന്നായിരുന്നു യു ഡി എഫ് പ്രതീക്ഷ.
കണ്ണൂർ
കണ്ണൂരിൽ യു ഡി എഫ് ആണ് ലീഡ് ചെയ്യുന്നത്. എൽ ഡി എഫ് ഇവിടെ രണ്ടാം സ്ഥാനത്താണ്.
കൊല്ലം
കാൽ നൂറ്റാണ്ടായി എൽ ഡി എഫ് ഭരിക്കുന്ന കോർപറേഷറേഷനാണ് കൊല്ലം . ഇക്കുറിയും മുന്നണി തുടരുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. എൽ ഡി എഫ് തന്നെയാണ് വിടെ ലീഡ് ചെയ്യുന്നത്. എൻ ഡി എ ആദ്യഘട്ടത്തിൽ ഒരു സീറ്റുകളിൽ ലീഡ് ചെയ്യുന്നുണ്ടെങ്കിലും പിന്നീട് ലീഡ് നഷ്ടമായി.
തൃശൂർ
തൃശൂർ കോർപറേഷനിൽ യു ഡി എഫ് ലീഡ് ചെയ്യുമ്പോൾ രണ്ടാംസ്ഥാനത്ത് എൽ ഡി എഫ് ആണ്. എൻ ഡി എ ആദ്യ ഘട്ടത്തിൽ ലീഡ് ചെയ്തിരുന്നെങ്കിലും നിലവിൽ മൂന്നാം സ്ഥാനത്താണ്.
കോഴിക്കോട്
എൽ ഡി എഫ് ആണ് ലീഡ് ചെയ്യുന്നത്.












Click it and Unblock the Notifications