കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കും, തുടര്‍ഭരണം ഉറപ്പ്: കോടിയേരി

Google Oneindia Malayalam News

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി കരസ്ഥമാക്കിയത് ഐതിഹാസിക ജയമാണെന്ന് സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യുഡിഎഫും ബിജെപിയും നടത്തിയ കള്ളപ്രചരണങ്ങളെ ജനം തള്ളിക്കളഞ്ഞു. കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ നിന്ന് ഇടതുപക്ഷത്തെ ഇല്ലാതാക്കാന്‍ സാധിക്കില്ല എന്ന് ഈ ഫലം തെളിയിച്ചിരിക്കുകയാണ്. ഈ തെരഞ്ഞെടുപ്പ് ഫലം സ്വാഭാവികമായും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കും. എല്‍ഡിഎഫ് നയങ്ങള്‍ക്ക് കിട്ടിയ അംഗീകാരമാണിത്. കേന്ദ്രഏജന്‍സികളുടെ പ്രചരണങ്ങളെല്ലാം ദുരുദ്ദേശത്തോടെയാണെന്ന് ജനം നേരത്തേ തിരിച്ചറിഞ്ഞിട്ടുണ്ട്. സര്‍ക്കാരിനെ അസ്ഥിരീകരിക്കാനുള്ള ശ്രമങ്ങള്‍ക്കുള്ള തിരിച്ചടി കൂടിയാണ് ഈ ഫലമെന്നും അദ്ദേഹം പറഞ്ഞു.

ഇടത് തരംഗം

ഇടത് തരംഗം

അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുമുന്നണി മുന്നേറ്റം തുടരുകയാണ്. ജില്ലാ പഞ്ചായത്തുകളില്‍ വ്യക്തമായ മുന്നേറ്റമാണ് ഇടതുമുന്നണി നടത്തുന്നത്. 14 ഇല്‍ പത്തിടത്തും ഇടതുപക്ഷത്തിനാണ് മേല്‍ക്കൈ. കഴിഞ്ഞ തവണ ഇരു മുന്നണികള്‍ക്കും ഏഴ് വീതം സീറ്റുകളായിരുന്നു ലഭിച്ചത്. ഇത്തവണ കോട്ടയവും പത്തനംതിട്ടയടക്കം പിടിച്ചെടുക്കാന്‍ എല്‍ഡിഎഫിന് സാധിച്ചു. ഇരു ജില്ലയിലും കേരള കോണ്‍ഗ്രസിന്‍റെ മുന്നണി മാറ്റമാണ് കരുത്തായയത്.

ജില്ലാ പഞ്ചായത്തുകളില്‍

ജില്ലാ പഞ്ചായത്തുകളില്‍

ജില്ലാ പഞ്ചായത്തുകളില്‍ 3 ഇടത്ത് മാത്രമാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്. വയനാട്ടില്‍ എട്ട് വീതം ഡിവിഷനുകള്‍ പിടിച്ചെടുത്ത് ഇരു പാര്‍ട്ടികളും ഒപ്പത്തിനൊപ്പമാണ്. കോര്‍പ്പറേഷനുകളുടെ എണ്ണത്തിലും എല്‍ഡിഎഫ് തന്നെയാണ് മുന്നിട്ട് നില്‍ക്കുന്നത്. ആകെയുള്ള ആറില്‍ നാല് കോര്‍പ്പറേഷനിലും ഇടതുമുന്നണി ലീഡ് ചെയ്യുന്നു. തിരുവനന്തപുരം, കൊല്ലം, കൊച്ചി, കോഴിക്കോട് കോര്‍പ്പറേഷനുകളിലാണ് എല്‍ഡിഎഫിന് ലീഡ് ഉള്ളത്. തൃശൂരിലും കണ്ണൂരിലും യുഡിഎഫിനാണ് മുന്‍തൂക്കം.

 ഗ്രാമപഞ്ചായത്തുകളില്‍

ഗ്രാമപഞ്ചായത്തുകളില്‍

ഗ്രാമപഞ്ചായത്തുകളുടെ എണ്ണത്തിലും ഇടതുപക്ഷത്തിന് മികച്ച ലീഡുണ്ട്. 520 പഞ്ചായത്തുകളിലാണ് അവര്‍ക്ക് നിലവില്‍ ലീഡ് ലഭിച്ചിരിക്കുന്നത്. യുഡിഎഫ് 363 ഇടത്തും എന്‍ഡിഎ 23 ഇടത്തും മുന്നിട്ട് നില്‍ക്കുന്നു. 32 ഇടത്ത് മറ്റുള്ളവര്‍ക്കാണ് വിജയം. ബോക്ക് പഞ്ചായത്തുകളുടെ എണ്ണത്തില്‍ ഇടത് ലീഡ് നൂറ് കടന്നു. 108 ഇടത്ത് അവര്‍ ലീഡ് ചെയ്യുന്നു. യുഡിഎഫ് 44 ഇടത്താണ് മുന്നേറുന്നത്. നഗരസഭകളുടെ എണ്ണത്തില്‍ മാത്രമാണ് യുഡിഎഫിന് പിടിച്ച് നില്‍ക്കാന‍് സാധിച്ചിട്ടുള്ളത്. ആകെയുള്ള 86 നഗരസഭകളില്‍ യുഡിഎഫ് 45 ഇടത്ത് മുന്നിട്ട് നില്‍ക്കുന്നു. എല്‍ഡിഎഫിന് 35 ഇടത്ത് മാത്രമാണ് ലീഡ്

മധ്യകേരളത്തില്‍

മധ്യകേരളത്തില്‍

മധ്യകേരളത്തിലാണ് യുഡിഎഫിന് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്. ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളി പഞ്ചായത്തിലടക്കം യുഡിഎഫ് തോറ്റു. 25 വര്‍ഷത്തിന് ശേഷമാണ് പുതപ്പള്ളി പഞ്ചായത്തിലാണ് എല്‍ഡിഎഫില്‍ വിജയിക്കുന്നത്. കോട്ടയം ജില്ലയിലെ പരമ്പരാഗത യുഡിഎഫ് ശക്തി കേന്ദ്രങ്ങളില്‍ എല്‍ഡിഎഫിന് മികച്ച വിജയം സ്വന്തമാക്കാന്‍ സാധിച്ചു. ജോസിന്‍റെ മുന്നണി പ്രവേശനം ജില്ലയില്‍ മികച്ച രീതിയില്‍ ഇടതിന് ഗുണം ചെയ്തു.

Recommended Video

cmsvideo
ചുവന്ന മണ്ണായി കൊല്ലം ...ഇനി പിണറായിയുടെ നാളുകൾ

English summary
Local body election results to be reflected in next Assembly polls: Kodiyeri Balakrishnan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X