പപ്പടം മുതൽ പാർപ്പിടം വരെ അഴിമതിയുടെ കറ പുരണ്ടിരിക്കുന്നു, പിണറായി സർക്കാരിനെതിരെ ഷിബു ബേബി ജോൺ
തിരുവനന്തപുരം: ഇടത് വലത് മുന്നണികൾക്ക് ഏറെ നിർണായകമാണ് ഇക്കുറി തദ്ദേശ തിരഞ്ഞെടുപ്പ്. സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലാകും തിരഞ്ഞെടുപ്പ് ഫലം എന്നാണ് ഭരണപക്ഷവും പ്രതിപക്ഷവും പറയുന്നത്.
അതിനിടെ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ രംഗത്ത് വന്നിരിക്കുകയാണ്. മുതലാളിത്വത്തിനെതിരെ പോരാടി രംഗത്ത് വന്ന അതേ രാഷ്ട്രീയ പ്രസ്ഥാനം, ഇന്ന് കള്ളക്കടത്തും അഴിമതിയും കാരണം ചീഞ്ഞു നാറുന്നുവെന്ന് ഷിബു ബേബി ജോൺ കുറ്റപ്പെടുത്തി.

വീണ്ടുമൊരു തദ്ദേശ തെരഞ്ഞെടുപ്പ്
ഷിബു ബേബി ജോണിന്റെ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപം വായിക്കാം: '' കേരളം വീണ്ടുമൊരു തദ്ദേശ തെരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കുകയാണ്. കോവിഡിന്റെ ഇരുണ്ട കാലഘട്ടത്തില്‍ മലയാളികള്‍ പുതിയ പ്രതീക്ഷകളും കൈയ്യിലേന്തിയാണ് പോളിങ്ങ് ബൂത്തുകളിലേക്ക് പോകുന്നത്. എന്നാൽ നമ്മുടെ നാടിനെ വിഴുങ്ങിയിരിക്കുന്ന ഇരുട്ട് മഹാമാരിയുടേത് മാത്രമല്ല, അതിനെക്കാള്‍ ഇരുണ്ടതും അപകടകരവുമായ രാഷ്ട്രീയ കാലാവസ്ഥയിലൂടെയാണ് നാം സഞ്ചരിക്കുന്നത്.

കള്ളക്കടത്തും അഴിമതിയും
കേന്ദ്ര സര്‍ക്കാരും പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരും ഇക്കാര്യത്തില്‍ ഒരേ നാണയത്തിന്റെ തന്നെ രണ്ടു വശങ്ങള്‍ മാത്രമാണ്. മണ്ണില്‍ വിയര്‍പ്പൊഴുക്കി പൊന്ന് വിളയിക്കുന്ന കര്‍ഷക സമൂഹത്തെ പോലും വേട്ടയാടുകയും കണ്ണീര്‍ കുടിപ്പിക്കുയും ചെയ്യുന്ന കേന്ദ്രത്തിന്റെ കോർപ്പറേറ്റ് അനുകൂല നയങ്ങൾക്ക് ഭാരതം സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുകയാണ്. കേരളത്തിലാകട്ടെ മുതലാളിത്വത്തിനെതിരെ പോരാടി രംഗത്ത് വന്ന അതേ രാഷ്ട്രീയ പ്രസ്ഥാനം, ഇന്ന് കള്ളക്കടത്തും അഴിമതിയും കാരണം ചീഞ്ഞു നാറുന്നു.

പപ്പടം മുതൽ പാർപ്പിടം വരെ
പട്ടിണി പാവങ്ങള്‍ക്ക് ഒരു മേല്‍ക്കൂര പണിയാനുള്ള പദ്ധതിയില്‍ പോലും വെള്ളം ചേര്‍ത്ത് അതില്‍ നിന്ന് ദയയേതുമില്ലാതെ കയ്യിട്ട് വാരാനും മാത്രം അധപതിച്ചു പോയ ഒരു സര്‍ക്കാരാണ് കേരളം ഇപ്പോള്‍ ഭരിക്കുന്നതെന്നും സുവ്യക്തമാണ്. പപ്പടം മുതൽ പാർപ്പിടം വരെ അഴിമതിയുടെ കറ പുരണ്ടിരിക്കുന്നു. ഇവിടെയാണ് ഒരുപാട് പേരുടെ കണ്ണുനീരൊപ്പിയ കഴിഞ്ഞ സര്‍ക്കാരിനെ കേരളക്കര നെഞ്ചോട് ചേര്‍ത്തു പിടിക്കുന്നത്. കാരുണ്യ പദ്ധതിയിലൂടെ യുഡിഎഫ് സര്‍ക്കാരിന്റെ സഹായ ഹസ്തങ്ങള്‍ ലക്ഷക്കണക്കിന് ജനഹൃദയങ്ങളിലേക്കാണ് നീണ്ടത്.
Recommended Video

ആദ്യ ചുവട് വെയ്പ്പാകട്ടെ
കൊച്ചി മെട്രോയുടെ പ്രാരംഭ ഘട്ട പ്രവര്‍ത്തനം മുതല്‍ കേരളത്തിന്റെ തന്നെ പ്രതിച്ഛായ മാറ്റിയെഴുതിയ അനേകം വികസനങ്ങള്‍. കേരളത്തിന്റെ ആ സുവര്‍ണ്ണ കാലഘട്ടത്തിലേക്ക് നമുക്ക് തിരിച്ചു പോകേണ്ടതുണ്ട്. ഡിസംബര്‍ എട്ടാം തീയതി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി തുടങ്ങിയ അഞ്ച് ജില്ലകളിലൂടെ ആരംഭിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം മാറ്റത്തിലേക്കുള്ള ആദ്യ ചുവട് വെയ്പ്പാകട്ടെ. പോളിങ്ങ് ബൂത്തുകളില്‍ ചെന്ന് നിങ്ങളുടെ വിലയേറിയ വോട്ടുകള്‍ രേഖപ്പെടുത്തി മടങ്ങുമ്പോള്‍ കേരളത്തെ മഹാമാരിയുടെയും മഹാഅഴിമതികളുടെയും ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് നയിച്ചു കൊണ്ടാണ് നിങ്ങള്‍ നടന്നിറങ്ങുന്നതെന്ന് ഉറപ്പു വരുത്തുക. യുഡിഎഫ് സാരഥികളെ വിജയിപ്പിക്കുക''.












Click it and Unblock the Notifications