Get Updates
Get notified of breaking news, exclusive insights, and must-see stories!

തദ്ദേശ തിരഞ്ഞെടുപ്പ് ഇപ്പോള്‍ വേണ്ട; ഉപവാസ സമരവുമായി പിസി ജോര്‍ജ്, പിന്നെ എപ്പോള്‍?

തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഉടന്‍ വേണ്ട എന്ന് ആവശ്യപ്പെട്ട് ജനപക്ഷം നേതാവ് പിസി ജോര്‍ജിന്റെ ഉപവാസ സമരം. സെക്രട്ടേറിയറ്റിന് മുന്നിലാണ് പിസി ജോര്‍ജും പാര്‍ട്ടി പ്രവര്‍ത്തകരും സമരം നടത്തിയത്. ഈ ആവശ്യവുമായി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതിന് പിന്നാലെയാണ് പിസി ജോര്‍ജ് സമരവുമായി രംഗത്തിറങ്ങിയത്. കൊറോണ ആശങ്ക വിട്ടുമാറിയിട്ടില്ലാത്ത പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് നടത്തരുത് എന്ന് പിസി ജോര്‍ജ് ആവശ്യപ്പെടുന്നു.

14

നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പും നടത്താമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. നിലവിലെ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് നടത്തിയാല്‍ കൊറോണ രോഗികള്‍ വര്‍ധിക്കുമെന്നും പിസി ജോര്‍ജ് ആശങ്ക പ്രകടിപ്പിക്കുന്നു. തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിന് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനം വരുന്നതിന് മുമ്പ് സ്‌റ്റേ ചെയ്യണമെന്ന് പിസി ജോര്‍ജ് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. കൊറോണ ഭീതി നിലനില്‍ക്കുന്നതിനിടെ തിരഞ്ഞെടുപ്പ് നടത്തുന്നത് ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിന്‍മേല്‍ ഉള്ള വെല്ലുവിളിയാണ് എന്നും ഒന്നിന് പിറകെ ഒന്നായി വരുന്ന തിരഞ്ഞെടുപ്പ് സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ക്കുമെന്നും പിസി ജോര്‍ജ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

ഡിസംബര്‍ ആദ്യത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് വിവരം. പ്രഖ്യാപനം ഉടനെയുണ്ടാകുമെന്നും സൂചനകളുണ്ട്. ഈ മാസമാണ് തദ്ദേശ ഭരണ സമിതികളുടെ കാലാവധി തീരുക. തുടര്‍ന്ന് ഉദ്യോഗസ്ഥ ഭരണത്തിലേക്ക് തദ്ദേശ സ്ഥാപനങ്ങള്‍ മാറും. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത വര്‍ഷം ആദ്യ പകുതിയിലാണ്. നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം തദ്ദേശ തിരഞ്ഞെടുപ്പ് നടത്താമെന്നാണ് പിസി ജോര്‍ജിന്റെ ആവശ്യം. അതേസമയം, ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് മാറ്റാന്‍ തിരഞ്ഞടുപ്പ് കമ്മീഷന്‍ തയ്യാറായിരുന്നില്ല. കോടതിയും തിരഞ്ഞെടുപ്പിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+