കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തദ്ദേശ തിരഞ്ഞെടുപ്പ്;എൽഡിഎഫിന് റെക്കോഡ് ഭൂരിപക്ഷം കിട്ടും,യുഡിഎഫ് തകർന്നടിയുമെന്നും ജോസ് കെ മാണി

Google Oneindia Malayalam News

കോട്ടയം; തദ്ദേശ തിരഞ്ഞെടുപ്പ് ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്.തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട, ആലപ്പുഴ,ഇടുക്കി എന്നീ ജില്ലകളിലാണ് ആദ്യ ഘട്ടത്തിൽ ജനം വിധിയെഴതുന്നത്. 395 തദ്ദേശസ്ഥാപനങ്ങളില്‍ 6,911 വാര്‍ഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

കൊവിഡ് ഭീതിയ്ക്കിടയിലും ആദ്യ മണിക്കൂറിൽ കനത്ത പോളിംഗാണ് രേഖപ്പെടുത്തിയത്.ഇതോടെ പ്രതീക്ഷ ഉയർന്ന നിലയിലാണ് മുന്നണികൾ. ഇക്കുറി തദ്ദേശ തിരഞ്ഞെടുപ്പിൽ റെക്കോഡ് ഭൂരിപക്ഷമാകും എൽഡിഎഫ് സ്വന്തമാക്കുകയെന്ന് കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ മാണി പ്രതികരിച്ചു. വിശദാംശങ്ങളിലേക്ക്

വൻ മുന്നേറ്റം

വൻ മുന്നേറ്റം

കേരള കോൺഗ്രസ് (എം) ജോസ് കെ മാണി വിഭാഗത്തിന്റെ എൽഡിഎഫ് പ്രവേശനത്തിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. അതുകൊണ്ട് തന്നെ വളരെ പ്രതീക്ഷയോടെയാണ് എൽഡിഎഫ് തിരഞ്ഞെടുപ്പിനെ നോക്കി കാണുന്നത്. ജോസിന്റെ മുന്നണിമാറ്റം വൻ മുന്നേറ്റത്തിന് തങ്ങളെ സഹായിക്കുമെന്ന് എൽഡിഎഫ് പ്രതീക്ഷിക്കുന്നുണ്ട്.

സീറ്റ് വിഭജനം

സീറ്റ് വിഭജനം

വലിയ തർക്കങ്ങളില്ലാതെ സ്ഥാനാർത്ഥി നിർണയം ഉൾപ്പെടെ പൂർത്തിയാക്കാനായതും എൽഡിഎഫിന് ആശ്വാസമാണ്. തുടക്കം മുതൽ എതിർപ്പ് ഉയർത്തിയ സിപിഐയെ പലയിടത്തും അനുനയിപ്പിച്ച് ജോസ് വിഭാഗത്തെ പിണക്കാതെ തന്നെയായിരു്നു സീറ്റ് വിഭജനം.ഇതെല്ലാം തിരഞ്ഞെടുപ്പിൽ അനുകൂലവിധിയാകുമെന്നും നേതൃത്വം കരുതുന്നുണ്ട്.

 സെമി ഫൈനൽ

സെമി ഫൈനൽ

നിയമസഭ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലായിട്ടാണ് തദ്ദേശ തിരഞ്ഞെടുപ്പിനെ കണക്കാക്കുന്നത്.സർക്കാരിന്റെ വിലയിരുത്തലാണ് തെരഞ്ഞെടുപ്പെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തിമാക്കി കഴിഞ്ഞു. ഈ സാഹചര്യത്തിൽ വിജയത്തിൽ കുറഞ്ഞൊന്നും എൽഡിഎഫ് പ്രതീക്ഷിക്കുന്നില്ല.

റെക്കോഡ് ഭൂരിപക്ഷം

റെക്കോഡ് ഭൂരിപക്ഷം

എൽഡിഎഫ് പ്രതീക്ഷ അസ്ഥാനത്താകില്ലെന്ന് വ്യക്തമാക്കുകയാണ് ജോസ് കെ മാണി.എൽഡിഎഫ് റെക്കോർഡ് ഭൂരിപക്ഷം നേടുമെന്നും കേരളാ കോണ്‍ഗ്രസിന്‍റെ സാന്നിധ്യം എല്‍ഡിഎഫിനെ ശക്തമാക്കിയെന്ന് ജോസ് കെ മാണി പറ‍ഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ജോസിന്റെ പ്രതികരണം.

യുഡിഎഫ് തകർന്നടിയും

യുഡിഎഫ് തകർന്നടിയും

മുൻ കാലങ്ങളിൽ എൽഡിഎഫിന് മേൽക്കൈ ഉണ്ടായിരുന്നപ്പോൾ പോലും കോട്ടയം ജില്ലയിൽ മുന്നേറ്റം ഉണ്ടാക്കാൻ യുഡിഎഫിന് കഴിഞ്ഞിരുന്നു. എന്നാൽ ഇത്തവണ യുഡിഎഫ് തകരും. കേരള കോൺഗ്രസിന്റെ പിന്തുണഇല്ലാതെ യുഡിഎഫിന് ഇവിടെ മുന്നേറ്റം ഉണ്ടാക്കാൻ സാധിക്കില്ല. കേരള കോണ്‍ഗ്രസിന്റെ വരവ് എല്‍ഡിഎഫിനെ ശക്തിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.

Recommended Video

cmsvideo
Director Ranjith supports Pinarayi Vijayan government | Oneindia Malayalam
രണ്ടില ചിഹ്നം ലഭിച്ചത്

രണ്ടില ചിഹ്നം ലഭിച്ചത്

രണ്ടില ചിഹ്നം അനുവദിച്ച് കിട്ടിയത് മുന്നണിയെ ശക്തിപ്പെടുത്തി. അണികളെ ഒപ്പം നിര്‍ത്താനും ഇത് സഹായിച്ചു. യുഡിഎഫ് വിട്ടത് ജനങ്ങള്‍ അംഗീകരിച്ചോ എന്നത് ഈ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ വ്യക്തമാകും. മാണി സാറിന്റെ രാഷ്ട്രീയത്തെ വിശ്വസിക്കുന്ന ജനങ്ങള്‍ മാണി സാറിന്റൊപ്പം തന്നെയാണെന്നും ജോസ് പറഞ്ഞു.

സിപിഎം വിട്ട് എംഎം ലോറൻസ് ബിജെപിയിലേക്കെന്ന് പ്രചരണം;വായടപ്പിച്ച് മറുപടിയുമായി ലോറൻസ്,വൈറൽ കുറിപ്പ്സിപിഎം വിട്ട് എംഎം ലോറൻസ് ബിജെപിയിലേക്കെന്ന് പ്രചരണം;വായടപ്പിച്ച് മറുപടിയുമായി ലോറൻസ്,വൈറൽ കുറിപ്പ്

കട്ട സംഘിയെന്ന് കൃഷ്ണകുമാര്‍; നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ? ഉത്തരം ഇങ്ങനെ... അഭിമുഖംകട്ട സംഘിയെന്ന് കൃഷ്ണകുമാര്‍; നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ? ഉത്തരം ഇങ്ങനെ... അഭിമുഖം

ഭാരത് ബന്ദ്: പ്രതിഷേധം ശക്തമാക്കി കര്‍ഷകര്‍, ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു, ഹൈവേകള്‍ ഉപരോധിച്ചുഭാരത് ബന്ദ്: പ്രതിഷേധം ശക്തമാക്കി കര്‍ഷകര്‍, ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു, ഹൈവേകള്‍ ഉപരോധിച്ചു

തദ്ദേശ തിരഞ്ഞെടുപ്പ് 2020; പാർട്ടി ചിഹ്നം പതിച്ച മാസ്കുമായി ഡ്യൂട്ടിക്കെത്തി പ്രിസൈഡിങ് ഓഫീസർ,വിവാദംതദ്ദേശ തിരഞ്ഞെടുപ്പ് 2020; പാർട്ടി ചിഹ്നം പതിച്ച മാസ്കുമായി ഡ്യൂട്ടിക്കെത്തി പ്രിസൈഡിങ് ഓഫീസർ,വിവാദം

English summary
local body elections 2020; Jose k mani says LDF will win with record margin
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X