ഗണേഷ് കുമാറിന് ബസ്, പിഡിപിക്ക് ബോട്ട്; കോടാലി റെഡ് ഫ്ലാഗിന്: തദ്ദേശ തിരഞ്ഞെടുപ്പിലെ ചിഹ്നം അനുവദിച്ചു
സംസ്ഥാന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിനായി രാഷ്ട്രീയ പാർട്ടികൾക്ക് ചിഹ്നം അനുവദിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചു. ഈ വിജ്ഞാപനം [www.sec.kerala.gov.in](http://www.sec.kerala.gov.in) എന്ന വെബ്സൈറ്റിൽ പരിശോധിക്കാം.
രാഷ്ട്രീയ പാർട്ടികൾക്ക് നാല് പട്ടികകളിലായാണ് ചിഹ്നങ്ങൾ അനുവദിച്ചിരിക്കുന്നത്. ഒന്നാം പട്ടികയിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരമുള്ള ആറു ദേശീയ പാർട്ടികൾക്കും, രണ്ടാം പട്ടികയിൽ ആറു കേരള സംസ്ഥാന പാർട്ടികൾക്കും, മൂന്നാം പട്ടികയിൽ മറ്റ് സംസ്ഥാനങ്ങളിലെ അംഗീകൃത പാർട്ടികൾക്കും, സംസ്ഥാന അസംബ്ലിയിലോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലോ പ്രതിനിധികളുള്ള 28 പാർട്ടികൾക്കും ചിഹ്നം നൽകിയിട്ടുണ്ട്.

നാലാം പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള 74 സ്വതന്ത്ര ചിഹ്നങ്ങൾ മുൻഗണന അടിസ്ഥാനത്തിൽ, 1, 2, 3 പട്ടികകളിൽ ഉൾപ്പെടാത്തതും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ പാർട്ടികൾക്ക് അനുവദിക്കും. സ്വതന്ത്ര സ്ഥാനാർത്ഥികൾക്കും ഈ പട്ടികയിൽ നിന്ന് ചിഹ്നം ലഭിക്കും.
ഒന്നാം പട്ടികയിലെ ദേശീയ പാർട്ടികളും അവരുടെ ചിഹ്നങ്ങളും
ആം ആദ്മി പാർട്ടി (ചൂൽ), ബഹുജൻ സമാജ് പാർട്ടി (ആന), ഭാരതീയ ജനതാ പാർട്ടി (താമര), കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) (ചുറ്റിക, അരിവാൾ, നക്ഷത്രം), ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ), നാഷണൽ പീപ്പിൾസ് പാർട്ടി (പുസ്തകം).
രണ്ടാം പട്ടികയിലെ കേരള സംസ്ഥാന പാർട്ടികളും ചിഹ്നങ്ങളും
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (ധാന്യക്കതിരും അരിവാളും), ജനതാദൾ (സെക്യുലർ) (തലയിൽ നെൽക്കതിരേന്തിയ കർഷകസ്ത്രീ), ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് (ഏണി), കേരള കോൺഗ്രസ് (എം) (രണ്ടില), കേരള കോൺഗ്രസ് (ഓട്ടോറിക്ഷ), റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (മൺവെട്ടിയും മൺകോരിയും).
മൂന്നാം പട്ടികയിലെ പാർട്ടികളും ചിഹ്നങ്ങളും
ഓൾ ഇന്ത്യ അണ്ണാ ഡിഎംകെ (തൊപ്പി), തൃണമൂൽ കോൺഗ്രസ് (പൂക്കളും പുല്ലും), ഭാരത് ധർമ്മ ജനസേന (മൺപാത്രം), സിപിഐ (എംഎൽ) റെഡ് സ്റ്റാർ (മണി), കോൺഗ്രസ് (സെക്യുലർ) (കായ്ഫലമുള്ള തെങ്ങ്), ദ്രാവിഡ മുന്നേറ്റ കഴകം (ഉദയസൂര്യൻ), ഇന്ത്യൻ നാഷണൽ ലീഗ് (ത്രാസ്), ജനതാദൾ (യുണൈറ്റഡ്) (അമ്പ്), കേരള കോൺഗ്രസ് (ബി) (ബസ്), കേരള കോൺഗ്രസ് (ജേക്കബ്) (ബാറ്ററി ടോർച്ച്), നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (ക്ലോക്ക്), സമാജ്‌വാദി പാർട്ടി (സൈക്കിൾ), ശിവസേന (വില്ലും അമ്പും), ട്വന്റി20 പാർട്ടി (മാങ്ങ), വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ (ഗ്യാസ് സിലിണ്ടർ) എന്നിവ ഉൾപ്പെടുന്നു.
നാലാം പട്ടികയിലെ സ്വതന്ത്ര ചിഹ്നങ്ങളിൽ ചിലത്
അലമാര, ആന്റിന, ആപ്പിൾ (കേരള ജനപക്ഷം (സെക്യുലർ)), ബ്ളാക്ക് ബോർഡ് (മാർക്സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ), കസേര (ഇക്വാളിറ്റി പാർട്ടി ഓഫ് ഇന്ത്യ), ചെണ്ട (കേരള പ്രവാസി അസോസിയേഷൻ), ക്രിക്കറ്റ് ബാറ്റ് (കേരള റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (ലെനിനിസ്റ്റ്-മാർക്സിസ്റ്റ്)), വിളവെടുക്കുന്ന കർഷകൻ (ഇന്ത്യൻ ജസ്റ്റിസ് ഡെമോക്രാറ്റിക് പാർട്ടി), ഓടക്കുഴൽ (ഡെമോക്രാറ്റിക് ഹ്യൂമൻ റൈറ്റ്സ് മൂവ്മെന്റ് പാർട്ടി), കുടിൽ (അണ്ണാ ഡെമോക്രാറ്റിക് ഹ്യൂമൻ റൈറ്റ്സ് മൂവ്മെന്റ് പാർട്ടി ഓഫ് ഇന്ത്യ), മൊബൈൽ ഫോൺ (പ്രവാസി നിവാസി പാർട്ടി), കലപ്പ (സോഷ്യലിസ്റ്റ് പാർട്ടി (ഇന്ത്യ)), ടേബിൾ ഫാൻ (ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി), ടെലിവിഷൻ (കേരള ഡെമോക്രാറ്റിക് പാർട്ടി), വൃക്ഷം (ഇന്ത്യൻ ലേബർ പാർട്ടി (അംബേദ്കർ ഫൂലെ)), വിസിൽ (സ്വരാജ് ഇന്ത്യ പാർട്ടി) എന്നിവ ഉൾപ്പെടുന്നു.
ഈ വിജ്ഞാപനം അനുസരിച്ച് സംസ്ഥാന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക് പാർട്ടി അംഗീകാരം, രജിസ്ട്രേഷൻ സ്ഥിതി, മുൻഗണനാനുസരിച്ച് ചിഹ്നങ്ങൾ അനുവദിക്കപ്പെടും.
-
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും -
പോളിംഗ് കൂടിയാല്‍ യുഡിഎഫ്... കുറഞ്ഞാല്‍ എല്‍ഡിഎഫ്; ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ? -
'എനിക്കെന്താ ദേഷ്യപ്പെട്ടൂടെ, മനപ്പൂർവ്വം അങ്ങനെ ചെയ്താൽ ദേഷ്യം വരില്ലേ', മമ്മൂട്ടി പറഞ്ഞത്












Click it and Unblock the Notifications