സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾ ഡിജിറ്റലാവുന്നു, 100 ദിവസത്തെ കർമ്മപരിപാടിയുടെ ഭാഗം
തിരുവനന്തപുരം: രാജ്യത്തിന് കേരളം മാതൃകയാവുന്നത് ഇതാദ്യമായല്ല. ആരോഗ്യ രംഗത്തും വിദ്യാഭ്യാസ രംഗത്തും അടക്കം കേരളം എത്രയോ തവണ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾക്ക് മുന്നിൽ മാതൃകയായിട്ടുണ്ട്. കൊവിഡ് കാലത്ത് സംസ്ഥാന സർക്കാർ 100 ദിവസത്തെ കർമ്മ പരിപാടി പ്രഖ്യാപിച്ചിരിക്കുകയാണ്.
സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾ ഡിജിറ്റലാവുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: 'സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയിലുൾപ്പെടുത്തി 150 ഗ്രാമപഞ്ചായത്തുകളിൽ ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേർണൻസ് മാനേജ്‌മെന്റ് സിസ്റ്റം നടപ്പിലാക്കും. ഇതിന്റെ ഉദ്ഘാടനം നാളെ (സെപ്തംബർ 28, 2020) നിർവ്വഹിക്കും.

അധികാര വികേന്ദ്രീകരണത്തിലും പ്രാദേശിക ഭരണ രംഗത്തും രാജ്യത്ത് മാതൃകയായ നമ്മുടെ സംസ്ഥാനം, ഗ്രാമ പഞ്ചായത്തുകളിൽ സമ്പൂർണ്ണ ഇന്റലിജന്റ് ഇ - ഗവേർണൻസ് സംവിധാനം നടപ്പിലാക്കി മറ്റൊരു മാതൃക സൃഷ്ടിക്കുകയാണ്. ഓപ്പൺ സോഴ്സ് സാങ്കേതിക വിദ്യയിൽ കേരള സർക്കാർ സ്ഥാപനമായ ഇൻഫർമേഷൻ കേരള മിഷനാണ് (IKM) ഈ സോഫ്റ്റ്‌വെയർ തയ്യാറാക്കിയിട്ടുള്ളത്. ഗ്രാമ പഞ്ചായത്തുകളിൽ നിന്നും ലഭ്യമാകുന്ന 200 ൽ അധികം സേവനങ്ങൾക്കുള്ള അപേക്ഷകളും, പരാതികളും, അപ്പീലുകളും, നിർദ്ദേശങ്ങളും ഓൺലൈൻ ആയി അയക്കുന്നതിനുള്ള സൗകര്യം സോഫ്റ്റ്‌വെയറിൽ ലഭ്യമാക്കിയിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയിലെ ചെമ്മരുതി ഗ്രാമ പഞ്ചായത്തിൽ ട്രയൽ പൂർത്തിയാക്കിയ സോഫ്റ്റ്‌വെയർ ആദ്യ ഘട്ടത്തിൽ 150 ഗ്രാമ പഞ്ചായത്തുകളിൽ നടപ്പിലാക്കും. തുടർന്ന് കേരളത്തിലെ മുഴുവൻ തദ്ദേശ ഭരണ സ്ഥാപനങ്ങളിലും നടപ്പിൽ വരുത്തുന്നതാണ്. എല്ലാ ജനവിഭാഗങ്ങൾക്കും സർക്കാർ സേവനങ്ങൾ സമയബന്ധിതമായും സുതാര്യമായും ലളിതമായും ലഭ്യമാക്കുന്നതിനുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ നിശ്ചയദാർഢ്യത്തിന്റെ സാക്ഷാത്കാരമാണ് ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേർണൻസ് മാനേജ്‌മെന്റ് സിസ്റ്റം'.
-
മുഖ്യമന്ത്രിയുടെ 'ചെറ്റത്തരം' പരാമർശം: മറുപടിയുമായി ജി. സുധാകരൻ; വിവാദം പുകയുന്നു -
'പരനാറിയെന്നും നികൃഷ്ട ജീവിയെന്നും വിളിച്ചത് ഇതേ മുഖ്യൻ; അദ്ദേഹത്തിൻ്റെ തനിനിറം പുറത്തായി' -
'കോൺഗ്രസും ബിജെപിയും അമേരിക്കയ്ക്ക് കീഴ്പ്പെട്ടതിൻ്റെ ഫലമാണ് ഈ ഊർജ പ്രതിസന്ധിക്ക് കാരണം' -
"ഭരണത്തുടർച്ച ഉറപ്പ്"; കേരളത്തെ അടുത്ത തലത്തിലേക്ക് ഉയർത്തുമെന്ന് മുഖ്യമന്ത്രി! -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
'ഇത്രയും നാൾ മോഹൻലാലിന് കൊടുത്തില്ലേ, ഇനിയും അങ്ങനെ മതി, മമ്മൂട്ടി ആ അവാർഡ് നിരസിച്ചു', ശ്രീനിവാസൻ പറഞ്ഞത് -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം












Click it and Unblock the Notifications