കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾ ഡിജിറ്റലാവുന്നു, 100 ദിവസത്തെ കർമ്മപരിപാടിയുടെ ഭാഗം

Google Oneindia Malayalam News

തിരുവനന്തപുരം: രാജ്യത്തിന് കേരളം മാതൃകയാവുന്നത് ഇതാദ്യമായല്ല. ആരോഗ്യ രംഗത്തും വിദ്യാഭ്യാസ രംഗത്തും അടക്കം കേരളം എത്രയോ തവണ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾക്ക് മുന്നിൽ മാതൃകയായിട്ടുണ്ട്. കൊവിഡ് കാലത്ത് സംസ്ഥാന സർക്കാർ 100 ദിവസത്തെ കർമ്മ പരിപാടി പ്രഖ്യാപിച്ചിരിക്കുകയാണ്.

കുമ്മനത്തേയും ശോഭ സുരേന്ദ്രനേയും വെട്ടിയതിന് പിന്നിൽ വി മുരളീധരൻ? പിന്നണിയിലെ കരുനീക്കങ്ങൾകുമ്മനത്തേയും ശോഭ സുരേന്ദ്രനേയും വെട്ടിയതിന് പിന്നിൽ വി മുരളീധരൻ? പിന്നണിയിലെ കരുനീക്കങ്ങൾ

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾ ഡിജിറ്റലാവുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: 'സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയിലുൾപ്പെടുത്തി 150 ഗ്രാമപഞ്ചായത്തുകളിൽ ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേർണൻസ് മാനേജ്‌മെന്റ് സിസ്റ്റം നടപ്പിലാക്കും. ഇതിന്റെ ഉദ്ഘാടനം നാളെ (സെപ്തംബർ 28, 2020) നിർവ്വഹിക്കും.

cm

അധികാര വികേന്ദ്രീകരണത്തിലും പ്രാദേശിക ഭരണ രംഗത്തും രാജ്യത്ത് മാതൃകയായ നമ്മുടെ സംസ്ഥാനം, ഗ്രാമ പഞ്ചായത്തുകളിൽ സമ്പൂർണ്ണ ഇന്റലിജന്റ് ഇ - ഗവേർണൻസ് സംവിധാനം നടപ്പിലാക്കി മറ്റൊരു മാതൃക സൃഷ്ടിക്കുകയാണ്. ഓപ്പൺ സോഴ്സ്‌ സാങ്കേതിക വിദ്യയിൽ കേരള സർക്കാർ സ്ഥാപനമായ ഇൻഫർമേഷൻ കേരള മിഷനാണ് (IKM) ഈ സോഫ്റ്റ്‌വെയർ തയ്യാറാക്കിയിട്ടുള്ളത്. ഗ്രാമ പഞ്ചായത്തുകളിൽ നിന്നും ലഭ്യമാകുന്ന 200 ൽ അധികം സേവനങ്ങൾക്കുള്ള അപേക്ഷകളും, പരാതികളും, അപ്പീലുകളും, നിർദ്ദേശങ്ങളും ഓൺലൈൻ ആയി അയക്കുന്നതിനുള്ള സൗകര്യം സോഫ്റ്റ്‌വെയറിൽ ലഭ്യമാക്കിയിട്ടുണ്ട്.

ഉമ്മൻ ചാണ്ടിയുമായി അഭിപ്രായ വ്യത്യാസം, യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം രാജി വെച്ച് ബെന്നി ബെഹനാൻഉമ്മൻ ചാണ്ടിയുമായി അഭിപ്രായ വ്യത്യാസം, യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം രാജി വെച്ച് ബെന്നി ബെഹനാൻ

തിരുവനന്തപുരം ജില്ലയിലെ ചെമ്മരുതി ഗ്രാമ പഞ്ചായത്തിൽ ട്രയൽ പൂർത്തിയാക്കിയ സോഫ്റ്റ്‌വെയർ ആദ്യ ഘട്ടത്തിൽ 150 ഗ്രാമ പഞ്ചായത്തുകളിൽ നടപ്പിലാക്കും. തുടർന്ന് കേരളത്തിലെ മുഴുവൻ തദ്ദേശ ഭരണ സ്ഥാപനങ്ങളിലും നടപ്പിൽ വരുത്തുന്നതാണ്. എല്ലാ ജനവിഭാഗങ്ങൾക്കും സർക്കാർ സേവനങ്ങൾ സമയബന്ധിതമായും സുതാര്യമായും ലളിതമായും ലഭ്യമാക്കുന്നതിനുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ നിശ്ചയദാർഢ്യത്തിന്റെ സാക്ഷാത്കാരമാണ് ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേർണൻസ് മാനേജ്‌മെന്റ് സിസ്റ്റം'.

English summary
Local Body institutions to become digital in the state
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X