ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നേറ്റം: 5 ഇടത് സീറ്റുകള്‍ പിടിച്ചെടുത്തു, എല്‍ഡിഎഫിന് നഷ്ടം 6 സീറ്റ്
ബത്തേരി നഗരസഭ പാളാക്കര ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫ് ഇടത് സീറ്റ് പിടിച്ചെടുത്തു. മലപ്പുറം കരുളായി ചക്കിട്ടാമല വാർഡ് യുഡിഎഫ് നിലനിർത്തി

സംസ്ഥാനത്തെ വിവിധ തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫിന് മുന്നേറ്റം. ഇടുക്കി, കാസർകോട് ഒഴികെയുള്ള 12 ജില്ലകളിലെ 28 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ എല്‍ ഡി എഫില്‍ നിന്നും അഞ്ച് സീറ്റുകള്‍ പിടിച്ചെടുത്ത് യു ഡി എഫ് കരുത്തുകാട്ടി. എല്‍ ഡി എഫിന്റെ ഒരു സീറ്റ് എന്‍ ഡി എയും പിടിച്ചെടുത്തു.
ഇതോടെ നേരത്തെയുണ്ടായിരുന്ന 19 സീറ്റുകളില്‍ നിന്നും എല്‍ ഡി എഫിന്റെ എണ്ണം പതിനാലായി ചുരുങ്ങി. ഒരു സീറ്റ് മാത്രമാണ് എല്‍ ഡി എഫിന് പിടിച്ചെടുക്കാന്‍ സാധിച്ചത്. കൊല്ലം കോർപറേഷൻ, ബത്തേരി നഗരസഭ വാർഡുകൾ പിടിച്ചെടുത്തതാണ് യു ഡി എഫ് വിജയത്തിലെ ശ്രദ്ധേയ നേട്ടം.

തിരുവനന്തപുരം ജില്ലയിലെ കടയ്ക്കാവൂർ
തിരുവനന്തപുരം ജില്ലയിലെ കടയ്ക്കാവൂർ പഞ്ചായത്തിലെ നിലയ്ക്കാമുക്ക് വാർഡാണ് എല്‍ ഡി എഫ് പിടിച്ചെടുത്ത ഏക സീറ്റ്. കൊല്ലം കോർപറേഷനിലെ മീനത്തുചേരി ഡിവിഷനിൽ യു ഡി എഫ് 632 വോട്ടിന്റെ മികച്ച ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. വിളക്കുടി പഞ്ചായത്തിലെ ഒന്നാം വാർഡിൽ 241 വോട്ടിന്റെ ഭൂരിപക്ഷത്തിലും ഇടമുളയ്ക്കൽ പഞ്ചായത്തിലെ നാലാം നാലാം വാർഡിൽ 262 വോട്ടിന്റെ ഭൂരിപക്ഷത്തിലും എൽഡിഎഫ് സീറ്റ് നിലനിർത്തി.

ആലപ്പുഴയില്‍ തണ്ണീർമുക്കം പഞ്ചായത്തിൽ ബിജെപിയും എടത്വയിൽ എൽഡിഎഫും സീറ്റ് നിലനിർത്തി. കോട്ടയത്ത് കടപ്ലാമറ്റം വയലാ ടൗൺ വാർഡ് യു ഡി എഫ് പിടിച്ചെടുത്തപ്പോള്‍ പത്തനംതിട്ടയിലെ കല്ലൂപ്പാറ 7-ാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ ബി ജെ പി സ്ഥാനാർഥി രാമചന്ദ്രനും ഇടത് സീറ്റില്‍ വിജയിച്ചു. കോതമംഗലം പോത്താനിക്കാട് പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിൽ എൽ ഡി എഫ് സീറ്റ് നിലനിർത്തുകയായിരുന്നു.

തൃശ്ശൂർ ജില്ലയില്‍ കടങ്ങോട് പഞ്ചായത്ത്
തൃശ്ശൂർ ജില്ലയില്‍ കടങ്ങോട് പഞ്ചായത്ത് 14-ാം വാർഡ് ചിറ്റിലങ്ങാട് നടന്ന ഉപതിരഞ്ഞെടുപ്പിൽ 234 വോട്ടിന്റെ ഭൂരിപക്ഷത്തിലും പാലക്കാട് കടമ്പഴിപ്പുറം പതിനേഴാം വാർഡ് 51 വോട്ടിനും വെള്ളിനേഴി പഞ്ചായത്ത് ഒന്നാംവാർഡ് 392 വോട്ട് ഭൂരിപക്ഷിലും എല്‍ ഡി എഫ് നിലനിർത്തി. തൃത്താല പഞ്ചായത്ത് നാലാംവാർഡ് എൽ ഡി എഫിൽനിന്നും പിടിച്ചെടുത്ത യു ഡി എഫ് ആനക്കര പഞ്ചായത്ത് 17ാം വാർഡ് 234 വോട്ടിന്റെ ഭൂരിപക്ഷത്തിൽ നിലനിർത്തി.
മുടികൊഴിച്ചില്‍ നില്‍ക്കും, പനങ്കുല പോലെ വളരും: കണ്‍മുന്നില്‍ തന്നേയുള്ള ഈ നാലേ നാല് സാധനം മതി

ബത്തേരി നഗരസഭ പാളാക്കര ഉപതിരഞ്ഞെടുപ്പില്‍
ബത്തേരി നഗരസഭ പാളാക്കര ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫ് ഇടത് സീറ്റ് പിടിച്ചെടുത്തു. മലപ്പുറം കരുളായി ചക്കിട്ടാമല വാർഡ് യുഡിഎഫ് നിലനിർത്തി. 68 വോട്ടിന് ലീഗ് സ്ഥാനാർഥി ജയിച്ചു. കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂർ പഞ്ചായത്തിലെ പതിനഞ്ചാ വാർഡിലേക്ക് നടന്ന നിർണ്ണായക ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫ് വിജയിച്ചു. 168 ന് വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യു ഡി എഫ് സ്ഥാനാർത്ഥിയായ ലീഗിലെ പി മുംതാസ് വിജയിച്ചത്. എല്‍ ഡി എഫിലെ സി പി ഐയില്‍ നിന്നും യു ഡി എഫ് സീറ്റ് പിടിച്ചെടുക്കുകയായിരുന്നു. സി പി ഐക്ക് വേണ്ടി കെ സി ആസ്യയായിരുന്നു മത്സരിച്ചത്.

അതേസമയം, യു ഡി എഫിന് വിജയം സമ്മാനിച്ച വോട്ടർമാരെ അഭിനന്ദിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്തെത്തി. '28 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫ് കുതിപ്പാണ്. ആറ് സീറ്റുകളുണ്ടായിരുന്ന യു.ഡി.എഫ് 11 സീറ്റുകള്‍ നേടി തിളങ്ങുന്ന വിജയം സ്വന്തമാക്കി. എല്‍.ഡി.എഫില്‍ നിന്ന് ആറ് സീറ്റുകള്‍ യു ഡി എഫ് പിടിച്ചെടുത്തു. പിണറായി സര്‍ക്കാരിന്റെ അഹങ്കാരത്തിനും ധാര്‍ഷ്ട്യത്തിനും ജനം നല്‍കിയ മറുപടിയാണിത്. തുടര്‍ ഭരണം എന്തും ചെയ്യാനുള്ള ലൈസന്‍സല്ലെന്ന് ഇനിയെങ്കിലും സര്‍ക്കാര്‍ തിരിച്ചറിയണം. നികുതിക്കൊള്ള ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രതിപക്ഷ നിലപാടിനും സമരങ്ങള്‍ക്കും ജനങ്ങള്‍ നല്‍കിയ അംഗീകാരമായി കൂടി ഈ ഉപതെരഞ്ഞെടുപ്പ് വിജയത്തെ കാണുന്നു.'- വിഡി സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു

കോട്ടകളെല്ലാം ഞങ്ങള്‍ പൊളിക്കും.
കോട്ടകളെല്ലാം ഞങ്ങള്‍ പൊളിക്കും. കഴിഞ്ഞ തദ്ദേശ ഉപതെരഞ്ഞെടുപ്പിലും മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പിലും യു.ഡി.എഫിന് ലഭിച്ച ഉജ്ജ്വല വിജയത്തിന്റെ തുടര്‍ച്ചയാണിത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലും യു.ഡി.എഫ് വിജയക്കൊടി പാറിക്കുമെന്നുറപ്പ്. തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഉജ്ജ്വല വിജയം നല്‍കിയ ജനാധിപത്യ വിശ്വാസികളെ അഭിവാദ്യം ചെയ്യുന്നു. തെരഞ്ഞെടുപ്പ് വിജയികളെയും വിജയത്തിന് വേണ്ടി പ്രവര്‍ത്തിച്ച യു.ഡി.എഫ്- കോണ്‍ഗ്രസ് നേതാക്കളെയും കഠിനാധ്വാനം ചെയ്ത പ്രവര്‍ത്തകരെയും അഭിനന്ദിക്കുന്നു. നമുക്കിനിയും ഏറെ മുന്നേറാനുണ്ട്. വിജയങ്ങള്‍ ആവര്‍ത്തിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു-
-
3,000 രൂപ പെൻഷനും വമ്പൻ വാഗ്ദാനങ്ങളുമായി മൂന്ന് മുന്നണികൾ; പ്രകടനപത്രികകൾ നേർക്കുനേർ! -
മാറി മാറി വീശുന്ന പാലക്കാടൻ കാറ്റ് ആര് ‘ഡീൽ’ ചെയ്യും? -
കോഴിക്കോടൻ പോരിൽ ചുവപ്പുകോട്ടയിളകുമോ? -
മുന്നണികളുടെ നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങൾ- വോട്ടര്‍മാര്‍ കുറഞ്ഞത് 27, കൂടിയവ ഏഴ് -
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ് -
പെൻഷൻ 3000, റബ്ബറിന് 300; വോട്ടർമാരെ കീഴടക്കാൻ യുഡിഎഫിന്റെ പ്രകടനപത്രിക പുറത്ത്! -
കേരളത്തിൽ പഠിച്ചാൽ ജോലി ഉറപ്പ്, ക്ഷേമ പെൻഷൻ 3000 ആയി ഉയർത്തും, 50 ശതമാനം സ്ത്രീകൾക്കും ജോലി -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications