Get Updates
Get notified of breaking news, exclusive insights, and must-see stories!

'ചെന്നിത്തലയൊക്കെ വന്ന് കുറ്റം പറഞ്ഞാൽ ഉടുമുണ്ടുരിഞ്ഞ് കാണിക്കും;ട്വന്റി20ക്ക് നേതാക്കൾ കുടപിടിക്കുന്നു'

എറണാകുളം; തദ്ദേശ തിരഞ്ഞെടുപ്പിൽ കുന്നത്തുനാട്ടിൽ ട്വന്റി 20 പാർട്ടിയുടെ വിജയത്തിലും കോൺഗ്രസിനുണ്ടായ പരാജയത്തിലും പാർട്ടി നേതൃത്വത്തിനതെിരെ ആഞ്ഞെടിച്ച് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് സിജു കടയ്ക്കനാട്. നേതാക്കൾ ട്വന്റി 20 പാര്‍ട്ടിയേയും ചീഫ് കോഡിനേറ്ററും കിറ്റക്‌സ് ഉടമയുമായ സാബു ജേക്കബിനേയും പിന്തുണയ്ക്കുന്ന നിലപാടേ സ്വീകരിച്ചിട്ടുള്ളൂവെന്നും നേതാക്കൻമാർക്ക് അനുകൂലമായി വോട്ട് കച്ചവടവും നടത്തുമെന്നും സിജു ആരോപിച്ചു. സിജുവിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

പട്ടികജാതിക്കാരൻ സ്വപ്നം കാണുകയേ വേണ്ട

പട്ടികജാതിക്കാരൻ സ്വപ്നം കാണുകയേ വേണ്ട

പ്രിയപ്പെട്ടവരേ,തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ട്വന്റി20 നമ്മുടെ വാർഡുകളിലും, ബ്ളോക്കുകളിലും, ജില്ലാ പഞ്ചായത്തിലേക്കും അവരുടെ സ്ഥാനാർത്ഥികളെ വിജയിപ്പിച്ചിട്ടുണ്ട്.ഒരു കോൺഗ്രസ് പ്രവർത്തകനെ സംബന്ധിച്ച് പാർട്ടിക്ക് വേണ്ടി പണിയെടുത്ത്, കഷ്ടപ്പെടുന്നവന് കിട്ടുന്ന ഒരു അവസരമാണ് തദ്ദേശ തെരഞ്ഞെടുപ്പ്.ചിട്ടി വിളിച്ചും, ലോൺ എടുത്തും, കടം വാങ്ങിയും ഇലക്ഷനു മൽസരിക്കുന്ന നിരവധി കോൺഗ്രസ് പ്രവർത്തകരുണ്ട് ഈ പാർട്ടിയിൽ.(ഞാനും അതിലൊരുവനാണ്) സംവരണ സീറ്റ് വരുമ്പോൾ മാത്രമാണ് പട്ടികജാതിക്കാരനെ മൽസരിപ്പിക്കുകയൊള്ളു. ജനറൽ സീറ്റിൽ മൽസരിക്കാമെന്ന് പട്ടികജാതിക്കാരൻ സ്വപ്നം കാണുകയേ വേണ്ട.അപ്പോഴാണ് ട്വന്റി20 യുടെ വരവ്...

മൈക്കിന് മുന്നിൽ ഉരിയാടില്ല

മൈക്കിന് മുന്നിൽ ഉരിയാടില്ല

നമ്മുടെ കോൺഗ്രസ്സിന്റെ സംസ്ഥാന നേതാക്കൻമാരൊന്നും ഈ സാബുവിനെതിരെ ഒരക്ഷരം എതിർത്ത് പറയാറില്ല, പറയില്ല...മൈക്കിന് മുന്നിൽ ഉരിയാടില്ല. ഇവരൊക്കെ ഇയാൾക്ക് കൂടെ നിന്ന് രഹസ്യ ചർച്ചയും ചങ്ങാത്തവും.എന്നിട്ട് മറ്റുള്ള ഇലക്ഷൻ വരുമ്പോൾ സംസ്ഥാന നേതാക്കൻമാരും, ട്വന്റി20യും തമ്മിൽ അനുരഞ്ജന ചർച്ചയും, നേതാക്കൻമാർക്ക് അനുകൂലമായി വോട്ട് കച്ചവടവും നടത്തും...

ഉടമുണ്ട് ഉരിഞ്ഞ് പ്രതിഷേധിക്കും

ഉടമുണ്ട് ഉരിഞ്ഞ് പ്രതിഷേധിക്കും

ഞാൻ പറഞ്ഞ് വരുന്നത്, ഇനി കോൺഗ്രസ്സിന്റെ സംസ്ഥാന, ജില്ലാ നേതാക്കൻമാരെ പാർട്ടി സമ്മേളനങ്ങൾക്കും, മറ്റും കെട്ടിയെടുത്ത്, കുന്നത്തുനാട്ടിൽ കൊണ്ട് വരുമ്പോൾ, തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണക്കാരായ ട്വന്റി20 സാബുവിനെതിരെ ഒന്നും മിണ്ടാതെ, വായിൽ പഴവും തിരുകി വച്ചിട്ട്, കവല പ്രസംഗം നടത്തി, പ്രവർത്തകരെ കുറ്റപ്പെടുത്തിയാൽ ശക്തമായി ഞാൻ പ്രതികരിക്കും.ഏത് കൊമ്പത്തെ സംസ്ഥാന ജില്ലാ നേതാവായാലും, ഉമ്മൻ ചാണ്ടിയോ, രമേശ് ചെന്നിത്തലയോ, മുല്ലപ്പള്ളി രാമചന്ദ്രനോ, എം.എം.ഹസ്സനോ ആരായാലും പരസ്യമായി, #പൊതുവേദിയിൽ #സ്വന്തം #ഉടുമുണ്ടുരിഞ്ഞ് #ഞാൻ #പ്രതിഷേധിക്കും.

പുറത്താക്കികോളൂ

പുറത്താക്കികോളൂ

നിങ്ങൾക്കെന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയോ, എന്ത് വേണമെങ്കിലും ചെയ്യാം. ട്വന്റി20 ക്കു ഓശാന പാടുന്ന സംസ്ഥാന, ജില്ലാ നേതാക്കൻമാർക്ക് എതിരെ കുന്നത്തുനാട്ടിൽ പരസ്യമായി പ്രതികരിക്കും....ഒന്ന് ചീഞ്ഞ് മറ്റൊന്നിന് വളമാകുമെങ്കിൽ, മറ്റുള്ള കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് വേണ്ടി ചീഞ്ഞ്
വളമാകാനും ഞാൻ തയ്യാറാണ്. എന്നെ പുറത്താക്കുന്നതിനുള്ള നടപടി ഇപ്പോഴെ തുടങ്ങിക്കോളൂ...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+