തിരുവനന്തപുരത്ത് പ്രാദേശിക കോണ്‍ഗ്രസ് നേതാവ് അടിയേറ്റ് മരിച്ചു: ബന്ധുക്കള്‍ അറസ്റ്റില്‍
തിരുവനന്തപുരം: തിരുവന്തപുരത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് സാം ജെ വത്സരം അടിയേറ്റ് കൊല്ലപ്പെട്ടു. കുടുംബവഴക്കിനെ തുടർന്നുണ്ടായ മർദ്ദനത്തിലാണ് കാഞ്ഞിരംകുളം സ്വദേശിയായ സാം ജെ വൽസലം കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. ബന്ധുക്കള്‍ തമ്മിലുണ്ടായ സന്ദർശനത്തിനിടെ ഇന്നലെ സാമിന് ഇരുമ്പ് കമ്പികൊണ്ടുള്ള അടിയേറ്റിരുന്നു.
സംഘർഷത്തില്‍ ഗുരുതരമായി പരിക്കേറ്റ് നേതാവിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെ മരണപ്പെടുകയായിരുന്നു. കാഞ്ഞിരംകുളം പൊലീസ് മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. കർഷക കോൺഗ്രസ് മുൻ നിയോജക മണ്ഡലം പ്രസിസന്റായിരുന്നു സാം ജെ വൽസലാം.

സാമും അമ്മയുടെ അനുജത്തിയുടെ മകളുമായി ഏറെക്കാലമായി വസ്തു തർക്കം നിലനില്‍ക്കുന്നുണ്ടായിരുന്നു. ഇതിനെ ചൊല്ലി ഇന്നലെ വീണ്ടും സംസാരം ഉണ്ടായി. സംസാരം സംഘർഷത്തിലേക്ക് എത്തുകയും സഹോദരിയുടെ ഭർത്താവും മറ്റുള്ളവരും ചേർന്ന് സാമിനെ കമ്പികൊണ്ട് അടിക്കുകയുമായിരുന്നു. സംഭവം നടന്നതിന് പിന്നാലെ തന്നെ പ്രതികളെയെല്ലാം പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.












Click it and Unblock the Notifications