ചരിത്രമാവര്‍ത്തിച്ച് സൗദി അറേബ്യ; വനിതകളുടെ ഫാഷന്‍ ഷോ വാരാഘോഷത്തിന് അടുത്തമാസം തുടക്കം
ഈ വര്‍ഷം ഏപ്രില്‍ മാസത്തിലായിരുന്നു ചരിത്രത്തിലാദ്യമായി സൗദിയില്‍ വനിതകളുടെ ഫാഷന്‍ വാരാഘോഷം അരങ്ങേറിയത്. മികച്ച പ്രതികരണം ലഭിച്ച ഫാഷന്‍ വാരാഘോഷത്തിന്റെ രണ്ടാഘട്ടം നടത്താനൊരുങ്ങുകയാണ് സൗദി.
അടുത്ത മാസം അവസാനത്തോടെയാണ് വനിതകളുടെ ഫാഷന്‍ ഷോ വീക്കിന്റെ രണ്ടാം ഘട്ടത്തിന് സൗദി വേദിയാവുന്നത്. സാമൂഹിക പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായാണ് ഫാഷന്‍ വീക്കിന് സൗദി ഭരണകൂടം അനുമതി നല്‍കിയത്.
അടുത്തമാസം 21 മുതല്‍ 25 വരെ റിയാദിലെ റിറ്റ്‌സ് കാള്‍ട്ടാണ് ഇത്തവണയും ഫാഷന്‍ ഷോയ്ക്ക് വേദിയാവുക. വനിതകള്‍ക്ക് മാത്രമാണ് ഫാഷന്‍ ഷോയിലേക്ക് പ്രവേശനമുള്ളു. എന്നാല്‍ ഡിസൈന്‍ രംഗത്ത് വനിതകളോടൊപ്പം പുരഷന്‍മാരും സജീവമാണ്.













Click it and Unblock the Notifications