കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തദ്ദേശതിരഞ്ഞെടുപ്പ് പരാജയഭീതി; മുഖ്യമന്ത്രി കൊവിഡിനെ രാഷ്ട്രീയ നേട്ടത്തിനായി ദുരുപയോഗിക്കുന്നു: മുല്ലപ്പള്ളി

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് അവസാന ഘട്ട തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം അവസാനിക്കുന്ന ദിവസം കൊവിഡ് വാക്സിന്‍ സൗജന്യമായി നല്‍കാമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശം ഏറെ വിവാദമായിരിക്കുകയാണ്. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തിന്റെ നഗ്‌ന ലംഘനമാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം എന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നത്.

ഇപ്പോഴിതാ മുല്ലപ്പള്ളിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. തദ്ദേശതെരഞ്ഞെടുപ്പിലെ പരാജയ ഭീതി കൊണ്ടാണ് മുഖ്യമന്ത്രി കോവിഡിനെപ്പോലും രാഷ്ട്രീയ നേട്ടത്തിനായി ദുരുപയോഗിക്കുകയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് മുല്ലപ്പള്ളിയുടെ വിമര്‍ശനം.

പരാജയ ഭീതി

പരാജയ ഭീതി

തദ്ദേശതെരഞ്ഞെടുപ്പിലെ പരാജയ ഭീതി കൊണ്ടാണ് മുഖ്യമന്ത്രി കോവിഡിനെപ്പോലും രാഷ്ട്രീയ നേട്ടത്തിനായി ദുരുപയോഗിക്കുകയാണ്. കോവിഡ് പ്രതിരോധ വാക്സിന്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന പ്രഖ്യാപനം തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടങ്ങളുടെ ലംഘനമാണ്.

വിശ്വാസം നഷ്ടമായി

വിശ്വാസം നഷ്ടമായി

വികസന നേട്ടങ്ങളൊന്നും അവകാശപ്പെടാനില്ലാതെ കള്ളക്കടത്ത് കേസില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന സര്‍ക്കാരിലും മുഖ്യമന്ത്രിയിലും ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടമായി. അന്വേഷണം തന്നിലേക്ക് നീങ്ങുന്നെന്ന തിരിച്ചറിവാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ മുഖ്യമന്ത്രി വീണ്ടും തിരിയാന്‍ കാരണം.

 ആശങ്ക മുഖ്യമന്ത്രിക്കുണ്ട്

ആശങ്ക മുഖ്യമന്ത്രിക്കുണ്ട്

വിശ്വസ്തനായ സിഎം രവീന്ദ്രനെ ഇപ്പോള്‍ തള്ളിപ്പറഞ്ഞാല്‍ കേന്ദ്ര ഏജന്‍സികളുടെ ചോദ്യം ചെയ്യലില്‍ രവീന്ദ്രന്‍ തന്നെ ഒറ്റുക്കൊടുമെന്ന ആശങ്ക മുഖ്യമന്ത്രിക്കുണ്ട്. കുറ്റവാളികളെ സംരക്ഷിക്കില്ലെന്ന് വീമ്പുപറയുന്ന മുഖ്യമന്ത്രി എന്തു കൊണ്ട് രവീന്ദ്രനോട് അന്വേഷണ ഏജന്‍സികളുടെ ചോദ്യം ചെയ്യലിന് ഹജരാകാന്‍ നിര്‍ദ്ദേശിക്കുന്നില്ല.

സര്‍ക്കാരിന്റെ മുഖമുദ്ര

സര്‍ക്കാരിന്റെ മുഖമുദ്ര

രവീന്ദ്രന്റെ രോഗത്തിന്റെ നിജസ്ഥിതി വ്യക്തമായി അറിയാവുന്ന വൈദ്യന്‍ മുഖ്യമന്ത്രി തന്നെയാണ്. അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമ്പോള്‍ ഇത്തരം രോഗാവസ്ഥ പ്രത്യേകിച്ച് കണ്ണൂരിലെ സിപിഎം നേതാക്കള്‍ക്ക് ഉള്ളതാണെന്നും മുല്ലപ്പള്ളി പറഞ്ഞു. അഴിമതിയും കെടുകാര്യസ്ഥതയും മാത്രമായി സര്‍ക്കാരിന്റെ മുഖമുദ്ര.

പെരുമാറ്റചട്ട ലംഘനം

പെരുമാറ്റചട്ട ലംഘനം

ജനങ്ങളില്‍ നിന്നും പലായനം ചെയ്ത മുഖ്യമന്ത്രി ജനവിധി തിരിച്ചടിയാകുമെന്ന് ഭയക്കുന്നു. സിപിഎം സ്ഥാനാര്‍ത്ഥികള്‍പ്പോലും മുഖ്യമന്ത്രിയെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വിളിക്കുന്നില്ല. സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും അവകാശവാദങ്ങള്‍ക്ക് ജനം ചെവികൊടുക്കുന്നില്ലെന്ന തിരിച്ചറിവാണ് ഇത്തരം ഒരു പെരുമാറ്റചട്ട ലംഘനം നടത്താന്‍ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ച ഘടകം.

ശ്രമം വിലപ്പോകില്ല

ശ്രമം വിലപ്പോകില്ല

മുഖ്യമന്ത്രി നടത്തിയ പെരുമാറ്റചട്ട ലംഘനം ലഘൂകരിക്കാനുള്ള സിപിഎം ശ്രമം വിലപ്പോകില്ല. കോവിഡ് രൂക്ഷമായ സംസ്ഥാനമാണ് കേരളം. മരണ നിരക്കും ഉയര്‍ന്നതാണ്. കേരളത്തെ കോവിഡ് രോഗത്തിന് എറിഞ്ഞു കൊടുത്തതിന് ഉത്തരവാദി ഈ സര്‍ക്കാരാണ്. കോവിഡ് ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിച്ച് കൂടുതല്‍ രോഗികളെ കണ്ടെത്തുന്നതില്‍ കേരള സര്‍ക്കാര്‍ ജാഗ്രതക്കുറവ് കാട്ടി.

സര്‍ക്കാര്‍ ശ്രമിച്ചത്

സര്‍ക്കാര്‍ ശ്രമിച്ചത്

കോവിഡ് ടെസ്റ്റുകള്‍ പരിമിതപ്പെടുത്തി രോഗികളുടെ എണ്ണം കുറച്ച് കാണിച്ച് രോഗവ്യാപനം നിയന്ത്രിച്ചെന്ന മേനിനടിക്കാനാണ് തെരഞ്ഞെടുപ്പ് കാലത്ത് പോലും സര്‍ക്കാര്‍ ശ്രമിച്ചത്. തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ രോഗവ്യാപനം തീവ്രമാകുമെന്ന് പറഞ്ഞ് ജനങ്ങളെ ഭയപ്പെടുത്താനാണ് ആരോഗ്യമന്ത്രി ഇപ്പോള്‍ ശ്രമിക്കുന്നത്.

മുന്‍കൂര്‍ ജാമ്യം എടുക്കല്‍

മുന്‍കൂര്‍ ജാമ്യം എടുക്കല്‍

ആരോഗ്യമന്ത്രിയുടെ ഈ പ്രസ്താവന ഒരു മുന്‍കൂര്‍ ജാമ്യം എടുക്കല്‍ മാത്രമാണ്. നിലവിലെ കേരളത്തിലെ കോവിഡ് വ്യാപനം അതീവ ഗുരുതരമാണ്. അത് മറച്ചുവെച്ച് തെരഞ്ഞെടുപ്പാണ് കോവിഡ് വ്യാപനത്തിന് കാരണമെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമാണ് ഇപ്പോള്‍ ആരോഗ്യമന്ത്രിയും സര്‍ക്കാരും നടത്തുന്നത്.

യെച്ചൂരി പറയുമ്പോൾ ശരിയും, യുഡിഎഫ് ചൂണ്ടിക്കാണിക്കുമ്പോൾ തെറ്റും; സൗജന്യ വാക്‌സിൻ വിവാദം കത്തുന്നുയെച്ചൂരി പറയുമ്പോൾ ശരിയും, യുഡിഎഫ് ചൂണ്ടിക്കാണിക്കുമ്പോൾ തെറ്റും; സൗജന്യ വാക്‌സിൻ വിവാദം കത്തുന്നു

Recommended Video

cmsvideo
Dr. Anitha Mary exclusive interview | Oneindia Malayalam

രണ്ടും കല്‍പ്പിച്ച അരവിന്ദ് കേജ്രിവാളും; കര്‍ഷകര്‍ക്ക് എല്ലാ പിന്തുണയും, ഒരു ദിവസത്തെ ഉപവാസം അനുഷ്ഠിക്കുംരണ്ടും കല്‍പ്പിച്ച അരവിന്ദ് കേജ്രിവാളും; കര്‍ഷകര്‍ക്ക് എല്ലാ പിന്തുണയും, ഒരു ദിവസത്തെ ഉപവാസം അനുഷ്ഠിക്കും

English summary
local election; Pinarayi Vijayan is being misused covid for political gain Says, Mullappally
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X