കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തദ്ദേശ തിര‍ഞ്ഞെടുപ്പ്; ഉദ്യോഗസ്ഥരെ സഹായിക്കാൻ പോൾ മാനേജർ ആപ്പ്

Google Oneindia Malayalam News

തിരുവനന്തപുരം; തദ്ദേശ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ കാര്യക്ഷമമായി ഏകോപിപ്പിക്കുന്നതിന് സഹായകമാകാൻ പോൾ മാനേജർ ആപ്. വോട്ടെടുപ്പുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങൾ വേഗത്തിൽ ജില്ലാ തലത്തിൽ ലഭ്യമാക്കാനായി വോട്ടെടുപ്പ് ദിവസവും അതിന് മുന്നിലത്തെ ദിവസവുമാണ് പോൾ മാനേജർ ആപ് ഉപയോഗിക്കുക. വോട്ടിംഗ് യന്ത്രങ്ങൾ ഏറ്റുവാങ്ങുന്നതുമുതൽ വോട്ടെടുപ്പ് കഴിഞ്ഞ് തിരിച്ച് ഏൽപ്പിക്കുന്നതുവരെയുള്ള എല്ലാ വിവരങ്ങളും ആപ്പിൽ രേഖപ്പെടുത്തും.

വോട്ടെടുപ്പ് ദിവസം കൃത്യമായ ഇടവേളകളിൽ എല്ലാ ബൂത്തുകളിൽ നിന്നും വോട്ടിംഗ് ശതമാനം ആപ്പിലൂടെ ഉദ്യോഗസ്ഥർക്ക് നൽകാം. നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്ററാണ് ആപ്പ് വികസിപ്പിച്ചത്.മുൻകൂട്ടി നിശ്ചയിച്ച 21 ചോദ്യാവലികളാണ് ആപ്പിലുള്ളത്. ഇതിലൂടെ പോളിംഗ് സ്‌റ്റേഷനിലേക്ക് നിയമിക്കപ്പെട്ട ഉദ്യോഗസ്ഥർ പുറപ്പെട്ട് തിരിച്ചെത്തുന്നതു വരെയുള്ള വിവരങ്ങൾ ആപ്പിൽ രേഖപ്പെടുത്തും. പ്രിസൈഡിംഗ് ഓഫീസർ, ഫസ്റ്റ് പോളിംഗ് ഓഫീസർ, സെക്ടറൽ ഓഫീസർ എന്നിവർക്കാണ് ആപ്പ് ഉപയോഗിക്കാൻ സാധിക്കുക.

evm-160511393

ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോണിലേക്ക് വരുന്ന ഒ ടി പി നമ്പർ ഉപയോഗിച്ചാണ് ആപ്പ് ഓപ്പൺ ചെയ്യുന്നത്. ബൂത്തുകളിലേക്ക് പുറപ്പെടുന്നതിന് മുൻപ് ഉദ്യോഗസ്ഥർക്ക് നമ്പർ അപ്‌ഡേറ്റ് ചെയ്യാനുള്ള സംവിധാനം തിരഞ്ഞെടുപ്പ് സാമഗ്രികൾ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളിൽ ലഭിക്കും. ജില്ലാതല നോഡൽ ഓഫീസർമാർക്കാണ് പോൾ മാനേജർ ആപ്പ് ഉപയോഗിക്കുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ശേഖരിക്കേണ്ട ചുമതല.

Recommended Video

cmsvideo
Vibitha Babu new gen viral candidate from mallappally

പോൾ മാനേജർ മൊബൈൽ ആപ്പുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ആരംഭിച്ചു. ആദ്യഘട്ടത്തിൽ മാസ്റ്റർ ട്രയിനർമാർക്ക് എൻ.ഐ.സിയുടെ ജില്ലാ ഇൻഫർ മാറ്റിക്‌സ് ഓഫീസർമാരാണ് പരിശീനം നൽകുന്നത്. പരിശീലനം ലഭിച്ച മാസ്റ്റർ ട്രെയിനർമാർ, ബ്ലോക്ക് ലെവൽ/ മുനിസിപ്പൽ ട്രയിനർ തുടങ്ങിയവർക്ക് നവംബർ 23 മുതൽ പരിശീലനം നൽകും. പ്രിസൈഡിംഗ് ഓഫീസർ, ഫസ്റ്റ് പോളിംഗ് ഓഫീസർ തുടങ്ങിയവർക്ക് ബ്ലോക്ക് ലെവൽ ട്രയിനർമാരാകും പരിശീലനം നൽകും

English summary
Local elections; Paul Manager app to help employees
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X