സിപിഎം,ബിജെപി,കോണ്‍ഗ്രസ്: 3 പാർട്ടിയിലും മത്സരിച്ച് വിജയിച്ച സലീം; ഇത്തവണ സിപിഎമ്മിനൊപ്പം
കൊല്ലം: സ്ഥാനാർത്ഥി മാമ്പഴത്തറ സലീമാണെങ്കില്‍ കഴുതുരുട്ടിക്കാർ പിന്നെ പാർട്ടിയടക്കം മറ്റൊന്നും നോക്കില്ല, വോട്ട് അദ്ദേഹത്തിനുള്ളതാണ്. അതിപ്പോള്‍ സലീം മത്സരിക്കുന്നത് ബി ജെ പിക്ക് വേണ്ടിയാണെങ്കിലും കോണ്‍ഗ്രസിന് വേണ്ടിയാണെങ്കിലും സി പി എമ്മിന് വേണ്ടിയാണെങ്കിലും സലീമിനെ നാട്ടുകാർ വിജയിപ്പിച്ചിരിക്കും. ഒരു പക്ഷെ മൂന്ന് പാർട്ടിക്ക് വേണ്ടിയും ഒരേ വാർഡില്‍ നിന്ന് മത്സരിച്ച് വിജയിച്ച സംസ്ഥാനത്തെ തന്നെ ഏക സ്ഥാനാർത്ഥിയാവും മാമ്പഴത്തറ സലീം. പാർട്ടി നോക്കിയല്ല, വ്യക്തിയെ നോക്കിയാണ് ജനം വോട്ട് ചെയ്യുന്നത് എന്നതാണ് തന്റെ വിജയ രഹസ്യമെന്നാണ് സലീം വണ്‍ഇന്ത്യ മലയാളത്തോട് പറഞ്ഞത്
വാർഡിലെ ഓരോ അംഗത്തിന്റേയും ഏത് പ്രശ്നത്തിലും താന്‍ മുന്നിലുണ്ടാവും. തന്നാല്‍ കഴിയുന്ന കാര്യങ്ങളാണെങ്കില്‍ അപ്പോള്‍ തന്നെ ചെയ്തുകൊടുക്കും. അതല്ലെങ്കിലും അതിന് വേണ്ടുന്ന മറ്റ് കാര്യങ്ങള്‍ പറഞ്ഞുകൊടുക്കും. അതില്‍ രാഷ്ട്രീയം നോക്കാറില്ല. അതുകൊണ്ട് തന്നെയാണ് ഞാന്‍ ഏത് പാർട്ടിക്ക് വേണ്ടി മത്സരിച്ചാലും ജനങ്ങള്‍ തനിക്ക് വോട്ട് ചെയ്യുന്നതെന്നും മാമ്പഴത്തറ സലീം വ്യക്തമാക്കുന്നു.

ഇന്ന് രാവിലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ ഏവരും ഉറ്റുനോക്കിയിരുന്ന ജനവിധിയായിരുന്നു ആര്യങ്കാവ് പഞ്ചായത്തിലെ കഴുതുരുട്ടി വാര്‍ഡിലേത്. യാതൊരു വിധ ആശങ്കള്‍ക്കും ഇടം കൊടുക്കാതെ ഇടത് സ്ഥാനാർത്ഥിയായി മാമ്പഴത്തര സലീം 245 വോട്ടുകള്‍ക്ക് വിജയിച്ച് കയറി. മുന്ന് പാർട്ടിയില്‍ പ്രവർത്തിച്ചതിന്റേയും അതോടൊപ്പം മത്സരിച്ച് വിജയിച്ചതിന്റേയും ചരിത്രം പറയാനുണ്ട് സലീമിന്.
പിന്നീട് കോണ്‍ഗ്രസ് വിട്ട സലീം നേരെയെത്തുന്നത് ബി ജെ പിയിലേക്കാണ്. നാല് വർഷത്തോളം ബി ജെ പിയില്‍ പ്രവർത്തിച്ചു. ഇതിനിടയില്‍ 2020 ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ വന്നു. കരുതുരുട്ടിയില്‍ സലീം തന്നെ ബി ജെ പി സ്ഥാനാർത്ഥി. ശക്തമായ മത്സരം നടന്നെങ്കിലും നാട്ടുകാർ പാർട്ടി നോക്കാതെ സലീമിനൊപ്പം നിന്നു.
പിന്നീട് ബി എം എസുമായുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണ് അദ്ദേഹം ബി ജെ പിയുമായും അകലുന്നത്. തോട്ടം തൊഴിലാളികളെയടക്കം സാധാരണക്കാരുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യമില്ലെന്നായിരുന്നു സലീമിന്റെ ആരോപണം. ബി ജെ പിവിട്ട സലീം വീണ്ടും സി പി എമ്മില്‍ ചേർന്നു. സലിം പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് സിപിഐഎമ്മില്‍ ചേര്‍ന്നതോടെ പഞ്ചായത്തംഗവും രാജിവെച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്. സലീമിന്റെ ജനപിന്തുണയറിയുന്ന സി പി എമ്മിന് ഉപതിരഞ്ഞെടുപ്പില്‍ മറ്റൊരു സ്ഥാനാർത്ഥിയെ തേടി പോവേണ്ടിയും വന്നില്ല. പാർട്ടി വിട്ട് കോണ്‍ഗ്രസിലും ബി ജെ പിയിലും പോയെങ്കിലും അതൊന്നും തിരഞ്ഞെടുപ്പിലെ സി പി എം പ്രവർത്തനത്തെ ബാധിച്ചില്ലെന്നും സലീം വ്യക്തമാക്കുന്നു.












Click it and Unblock the Notifications