കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎമ്മില്‍ ചേരാനെത്തിയ പ്രമുഖ നേതാവ് 2 ദിവസത്തിനകം ആര്‍എസ്എസ്സില്‍ തിരിച്ചെത്തി

യുവമോര്‍ച്ച സംഘടിപ്പിച്ച ജയകൃഷ്ണന്‍ അനുസ്മരണ വേദിയില്‍ പങ്കെടുത്തുകൊണ്ടാണ് താന്‍ തിരിച്ചുവരികയാണെന്ന് പത്മകുമാര്‍ അറിയിച്ചത്.

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: ആര്‍എസ്എസ്സില്‍ 40 വര്‍ഷത്തിലധികമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന പ്രമുഖ നേതാവ് പാര്‍ട്ടി വിട്ട് രണ്ട് ദിവസത്തിനകം വീണ്ടും തിരിച്ചെത്തി. സിപിഎമ്മില്‍ ചേരുകയാണെന്ന് കഴിഞ്ഞദിവസം പ്രഖ്യാപിച്ച ആര്‍എസ്എസ് നേതാവ് പത്മകുമാറാണ് ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും പഴയ തട്ടകത്തേക്ക് എത്തിയത്.

യുവമോര്‍ച്ച സംഘടിപ്പിച്ച ജയകൃഷ്ണന്‍ അനുസ്മരണ വേദിയില്‍ പങ്കെടുത്തുകൊണ്ടാണ് താന്‍ തിരിച്ചുവരികയാണെന്ന് പത്മകുമാര്‍ അറിയിച്ചത്. സി.പി.എമ്മില്‍ ചേര്‍ന്നപ്പോള്‍ ഐ.എസ് ക്യാമ്പില്‍ എത്തിയ പ്രതീതിയാണ് ഉണ്ടായതെന്ന് പത്മകുമാര്‍ പരിപാടിയില്‍ പറഞ്ഞു.

rss

ആര്‍.എസ്.എസിന്റെ മനുഷ്യത്വരഹിത നിലപാടുകളിലും നോട്ട് നിരോധനത്തിലും പ്രതിഷേധിച്ച് സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് താന്‍ ആര്‍.എസ്.എസ് ബന്ധം ഉപേക്ഷിക്കുന്നതായി പത്മകുമാര്‍ കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ പത്മകുമാര്‍ പാര്‍ട്ടി വിട്ടത് കറന്‍സി കൈയ്യിലുള്ളതുകൊണ്ടാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രനും ആരോപിച്ചു.

പത്മകുമാര്‍ വീണ്ടും തിരിച്ചെത്തിയതോടെ വെട്ടിലായത് കെ സുരേന്ദ്രനാണ്. ഗുരതരമായ ആരോപണം ഉന്നയിച്ചയാളെ എങ്ങിനെയാണ് വീണ്ടും തിരിച്ചെടുക്കകയെന്ന് സോഷ്യല്‍ മീഡിയ സുരേന്ദ്രനോട് ചോദിക്കുന്നു. പത്മകുമാര്‍ കറന്‍സി വിഷയത്തില്‍ തന്നെയാണ് സി. പി. എമ്മില്‍ ചേര്‍ന്നത്. ചിട്ടികമ്പനിയിലെ കറന്‍സി ആണെന്നുമാത്രം എന്നായിരുന്നു സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്.

English summary
local leader who quits party back to RSS
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X