കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആലപ്പുഴയിലെ തോൽവിയുടെ ഉത്തരവാദിത്തം തങ്ങളുടെ മേൽ കെട്ടിവെച്ച് നേതാക്കൾ രക്ഷപ്പെട്ടെന്ന്

Google Oneindia Malayalam News

ആലപ്പുഴ: ലോക്സഭ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാനേറ്റ പരാജയത്തെക്കുറിച്ച് കെവി തോമസ് സമിതി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിനെതിരെ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം. റിപ്പോര്‍ട്ടും അതേതുടര്‍ന്നുണ്ടായ നടപടിയും അപഹാസ്യമാണെന്നാണ് പിരിച്ചുവിട്ട ചേര്‍ത്തല ബ്ലോക്ക് പ്രസിഡന്‍റ് സിവി തോമസ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കിയത്. തോല്‍വിയുടെ ഉത്തരവാദിത്തം മുഴുവന്‍ തങ്ങളുടെ മേല്‍ കെട്ടിവെച്ച് നേതാക്കള്‍ രക്ഷപ്പെട്ടുവെന്നും സിവി തോമസ് ആരോപിക്കുന്നു.

<strong> രാഹുലിന് പിന്‍ഗാമിയെ കണ്ടെത്താന്‍ ചട്ടങ്ങള്‍ മറികടന്ന് കോണ്‍ഗ്രസ്, നേതൃനിരയിലേക്ക് യുവനേതാക്കള്‍</strong> രാഹുലിന് പിന്‍ഗാമിയെ കണ്ടെത്താന്‍ ചട്ടങ്ങള്‍ മറികടന്ന് കോണ്‍ഗ്രസ്, നേതൃനിരയിലേക്ക് യുവനേതാക്കള്‍

മുന്‍കൂട്ടി തയ്യാറാക്കായി അജണ്ടയുടെ ഭാഗമാണ് റിപ്പോര്‍ട്ട്. തോല്‍വിയില്‍ നിന്ന് നേതാക്കളുടെ മുഖം രക്ഷിക്കാനാണ് ഇതെന്നും പ്രാദേശിക നേതാക്കള്‍ ആരോപിക്കുന്നു. കേരളത്തിലെ 20 മണ്ഡലങ്ങളില്‍ 19 ഇടത്തും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചപ്പോള്‍ ആലപ്പുഴയില്‍ മാത്രം പരാജയപ്പെട്ടതിന്‍റെ കാരണം സംഘടനാപരമായ വീഴചയെന്നായിരുന്നു കെവി തോമസിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സമിതിയുടെ കണ്ടെത്തല്‍.

shanimolusman

ജില്ലിയില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കള്‍ അടക്കം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ വീഴ്ചവരുത്തിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പലപ്പോഴും സ്ഥാനാര്‍ത്ഥി ഒറ്റയ്ക്ക് പ്രചരണത്തിന് ഇറങ്ങിയ സാഹചര്യം ഉണ്ടായെന്നും നേതാക്കള്‍ പലരും പ്രചരണത്തില്‍ ഉടനീളം നിര്‍ജ്ജീവമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

<strong> രാഹുല്‍ ഗാന്ധി അസ്സലുള്ളവനാണ്, വാക്കിന് വ്യവസ്ഥയുള്ളവനാണ്; രാജിയില്‍ പ്രതികരണവുമായി എ ജയശങ്കര്‍</strong> രാഹുല്‍ ഗാന്ധി അസ്സലുള്ളവനാണ്, വാക്കിന് വ്യവസ്ഥയുള്ളവനാണ്; രാജിയില്‍ പ്രതികരണവുമായി എ ജയശങ്കര്‍

കെ വി തോമസ് കമ്മിറ്റി ശുപാര്‍ശ പ്രകാരം ആലപ്പുഴയിലെ കോണ്‍ഗ്രസിന്‍റെ നാല് ബ്ളോക്ക് കമ്മറ്റികള്‍ കെപിസിസി പിരിച്ചു വിട്ടിരുന്നു. ചേര്‍ത്തല, വയലാര്‍, കായംകുളം നോര്‍ത്ത്, സൗത്ത് ബ്ളോക്ക് കമ്മിറ്റികളാണ് പിരച്ചുവിട്ടത്. വന്‍ തിരിച്ചടി നേരിട്ട ചേര്‍ത്തല , കായംകുളം എന്നിവടങ്ങളിലെ മണ്ഡലം കമ്മിറ്റികളും ബൂത്ത് കമ്മറ്റികളും പുനസംഘടിപ്പിക്കണമോയെന്ന കാര്യവും കോണ്‍ഗ്രസ് പരിശോധിക്കാന്‍ ഇരിക്കുകയാണ്.

English summary
local leaders against kv thomas committee report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X