കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പണി കൊടുത്തത് ഭാര്യമാർ! പണംവെച്ച് ചീട്ട് കളിച്ച ബിജെപി, സിപിഎം നേതാക്കൾ പത്തനംതിട്ടയിൽ പിടിയിൽ...

ഇവരുടെ ഭാര്യമാരാണ് ഭർത്താക്കന്മാർ പണം വെച്ച് ചീട്ടുകളിക്കുന്നുണ്ടെന്ന വിവരം ജനമൈത്രി പോലീസിനെ അറിയിച്ചത്.

  • By ഡെന്നീസ്
Google Oneindia Malayalam News

പത്തനംതിട്ട: മല്ലപ്പള്ളിയിൽ പണം വെച്ച് ചീട്ടുകളിക്കുകയും ലഹരി ഉപയോഗിക്കുകയും ചെയ്ത സിപിഎം, ബിജെപി പ്രാദേശിക നേതാക്കളടക്കം ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. എഴുമറ്റൂർ സീനിയർ സിറ്റിസൺസ് ക്ലബ് കേന്ദ്രീകരിച്ചാണ് ബിജെപി പഞ്ചായത്തംഗവും സിപിഎമ്മിന്റെ മുൻ പഞ്ചായത്തംഗവുമടക്കമുള്ള സംഘം ചീട്ടുകളിച്ചിരുന്നത്.

താൻ ആത്മഹത്യ ചെയ്യണമായിരുന്നോ? പിറ്റേദിവസം ഷൂട്ടിന് പോയില്ല, ഒരാഴ്ചയോളം... പിസി ജോർജിനെതിരെ നടിയുടെ തുറന്ന കത്ത്... മുഖ്യമന്ത്രിയിൽ വിശ്വാസംതാൻ ആത്മഹത്യ ചെയ്യണമായിരുന്നോ? പിറ്റേദിവസം ഷൂട്ടിന് പോയില്ല, ഒരാഴ്ചയോളം... പിസി ജോർജിനെതിരെ നടിയുടെ തുറന്ന കത്ത്... മുഖ്യമന്ത്രിയിൽ വിശ്വാസം

പണം വെച്ച് ചീട്ടുകളിച്ചതിന് എഴുമറ്റൂർ പഞ്ചായത്ത് നാലാം വാർഡിലെ ബിജെപി മെമ്പർ സന്തോഷ് സായി(38), സിപിഎം മുൻ പഞ്ചായത്ത് മെമ്പറും, കോട്ടയത്തെ സ്കൂളിലെ അദ്ധ്യാപകനുമായ ജോൺസ് വർഗീസ്(55),
എന്നിവരടക്കം ആറു പേരെയാണ് പെരുമ്പട്ടി പോലീസ് കഴിഞ്ഞദിവസം രാത്രിയിൽ അറസ്റ്റ് ചെയ്തത്. ഇവരുടെ ഭാര്യമാരാണ് ഭർത്താക്കന്മാർ പണം വെച്ച് ചീട്ടുകളിക്കുന്നുണ്ടെന്ന വിവരം ജനമൈത്രി പോലീസിന് കൈമാറിയത്.

കളക്ടറുടെ വിലക്കിന് പുല്ലുവില!പാലക്കാട്ടെ സ്കൂളിൽ ആർഎസ്എസ് നേതാവ് മോഹൻ ഭാഗവത് പതാക ഉയർത്തികളക്ടറുടെ വിലക്കിന് പുല്ലുവില!പാലക്കാട്ടെ സ്കൂളിൽ ആർഎസ്എസ് നേതാവ് മോഹൻ ഭാഗവത് പതാക ഉയർത്തി

ജനമൈത്രി പോലീസ്...

ജനമൈത്രി പോലീസ്...

പെരുമ്പട്ടി ജനമൈത്രി പോലീസ് വീടുകളിൽ നടത്തിയ സർവ്വേയിലാണ് തങ്ങളുടെ ഭർത്താക്കന്മാർ പണം വെച്ച് ചീട്ടുകളിക്കാറുണ്ടെന്ന് പ്രതികളുടെ ഭാര്യമാർ പരാതി പറഞ്ഞത്.

വെറും കൈയോടെ...

വെറും കൈയോടെ...

രാവിലെ കൈയിലുള്ള പണവുമായി വീട്ടിൽ നിന്നിറങ്ങുന്ന ഭർത്താക്കന്മാർ വെറും കൈയോടെയാണ് രാത്രി മടങ്ങിയെത്താറുള്ളതെന്നും ഇവർ പോലീസിനോട് പറഞ്ഞിരുന്നു.

രണ്ട് വർഷത്തിലധികം...

രണ്ട് വർഷത്തിലധികം...

എഴുമറ്റൂർ സീനിയർ സിറ്റിസൺ ക്ലബ് കേന്ദ്രീകരിച്ച് രണ്ട് വർഷത്തിലധികമായി ചീട്ടുകളിയും ലഹരി ഉപയോഗവും നടക്കുന്നുണ്ടെന്നാണ് പോലീസ് അറിയിച്ചത്.

പോലീസ് റെയ്ഡ്...

പോലീസ് റെയ്ഡ്...

വിവിധ രാഷ്ട്രീയ പാർട്ടിയിലുള്ളവർ ക്ലബിൽ കളിക്കാറുണ്ടായിരുന്നതിനാൽ പോലീസ് ഇവിടേക്ക് തിരിഞ്ഞുനോക്കാറില്ലായിരുന്നു. എന്നാൽ വീട്ടമ്മമാരുടെ പരാതി ഗൗരവമായെടുത്ത പെരുമ്പട്ടി എസ്ഐയുടെ
നേതൃത്വത്തിലുള്ള പോലീസ് സംഘം കഴിഞ്ഞ ദിവസം രാത്രിയിലാണ് ക്ലബിൽ റെയ്ഡ് നടത്തിയത്.

പണവും മദ്യവും...

പണവും മദ്യവും...

സീനിയർ സിറ്റിസൺ ക്ലബിൽ നിന്നും 14,000 രൂപയും മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുത്തു. ഇതിനു പുറമേ ക്ലബിനുള്ളിൽ നിരവധി മദ്യക്കുപ്പികളും ഹാൻസ് അടക്കമുള്ള ലഹരി വസ്തുക്കളുമുണ്ടായിരുന്നെന്നും പോലീസ് അറിയിച്ചു.

സിപിഎമ്മും ബിജെപിയും...

സിപിഎമ്മും ബിജെപിയും...

പണം വെച്ച് ചീട്ട് കളിച്ചതിന് പിടിയിലായവരിൽ രണ്ട് പേർ സിപിഎമ്മിന്റെയും ബിജെപിയുടെയും പ്രാദേശിക നേതാക്കളാണ്. ബിജെപി നേതാവായ സന്തോഷ് സായി എഴുമറ്റൂർ പഞ്ചായത്തിലെ നാലാം വാർഡ് മെമ്പറുമാണ്. അദ്ധ്യാപകനായ ജോൺസ് വർഗീസ് സിപിഎമ്മിന്റെ മുൻ പഞ്ചായത്ത് അംഗമായിരുന്നു.

വീഡിയോ പകർത്തി...

വീഡിയോ പകർത്തി...

രാഷ്ട്രീയ നേതാക്കളടക്കമുള്ളവരെ പിടികൂടിയത് പിന്നീട് വിവാദമാകാതിരിക്കാൻ റെയ്ഡിന്റെ ദൃശ്യങ്ങൾ പോലീസ് വീഡിയോയിൽ പകർത്തിയിട്ടുണ്ട്. പ്രതികളെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും.

English summary
local leaders of bjp and cpim arrested by police in pathanamthitta.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X