Get Updates
Get notified of breaking news, exclusive insights, and must-see stories!

കലിതുള്ളി കാലവര്‍ഷം: ഇടുക്കിയില്‍ വ്യാപക നാശനഷ്ടം, ഒരിടത്ത് ഉരുള്‍പൊട്ടി, കൃഷിഭൂമി ഒഴുകിപ്പോയി!!

തൊടുപുഴ: കാലവര്‍ഷം ശക്തമായതോടെ ഇടുക്കിയില്‍ വ്യപാക നാശനഷ്ടം. രണ്ടു ദിവസങ്ങളായി തുടരുന്ന മഴയില്‍ വിവിധ ഇടങ്ങളില്‍ മണ്ണിടിച്ചിലുണ്ടായി. നിരവധി വീടുകള്‍കള്‍ ഭാഗികമായി തകര്‍ന്നു. ഇടുക്കി ആനച്ചാലിനു സമീപം ഉരുള്‍പൊട്ടി ഏക്കറുകണക്കിന് കൃഷിഭൂമി ഒഴുകിപോയി. മഴക്കെടുതിയില്‍ പത്തോളംപേര്‍ക്ക് പരിക്കേറ്റു.

raininidukki1

ഇടുക്കി കരിമ്പന്‍ കട്ടിംഗില്‍ മരം കടപുഴകി ഓട്ടോയുടെ മുകളില്‍ വീണ് ഓട്ടോ ഡ്രൈവര്‍ ഷാജി ജോസഫിന് പരിക്കേറ്റു. കല്ലാര്‍ വട്ടയാറില്‍ മണ്ണിടയില്‍ പോയ രണ്ടുപേരെ അടിമാലി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുമ്പുപാലം ചില്ലിത്തോട് നെല്ലിക്കക്കുടി അന്നാമ്മയുടെ വീടിനുമുകളിലേക്ക് മരം വീണു ഒരാള്‍ക്ക് പരിക്കേറ്റു, കല്‍തൊട്ടി മേപ്പാറയില്‍ വീടിന് മുകളില്‍ മരം വീണു 4 പേര്‍ക്കാണ് പരിക്കേറ്റത്. ജില്ലയിലെ പ്രധാന റോഡുകളെല്ലാം വന്‍മരങ്ങള്‍ കടുപുഴകി ഗതാഗതം പൂര്‍ണമായും നിലച്ച അവസ്ഥിയിലാണ്. പലയിടങ്ങളിലും വൈദ്യുതി പൂര്‍ണമായും മുടങ്ങി. മണിക്കൂറുകളോളം ജില്ലയിലെ പ്രധാന നഗരങ്ങളെല്ലാം വെള്ളത്തിലായി.

rainidukki3

അടിമാലി, ചെറുതോണി, കട്ടപ്പന, മൂന്നാര്‍ മേഖലകളില്‍ ശക്തമായ കാറ്റും മഴയും എ്ത്തിയതോടെ വ്യാപക നാശനഷ്ടങ്ങളാണുണ്ടായത്. ജില്ലയുടെ വിവിധയിടങ്ങളിലായി അമ്പതോളം വീടുകള്‍ക്ക് ഭാഗിമകമായി നാശം സംഭിവിച്ചു. കൊച്ചി മധുര ദേശീയപാതിയില്‍ ഇന്നലെ അഞ്ചോളം വാഹന അപകടങ്ങളാണ് അടിമാലിയുടെ സമീപ പ്രദേശങ്ങളില്‍ മാത്രമായി നടന്നത്. ജില്ലയില്‍ വരും ദിവസങ്ങളിലും മഴശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുള്ളത്. ജനങ്ങള്‍ രാത്രിക്കാല യാത്രകളിലടക്കം ജാഗ്രത പുലര്‍ത്തണമെന്ന് ജില്ല ദുരന്ത നിവാരണ വകുപ്പും അറിയിച്ചിട്ടുണ്ട്.

rainidukki2
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+