കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കോട്ട് നിപ്പാ ജാഗ്രത തുടരുന്നു: ഒരാള്‍കൂടി നിരീക്ഷണത്തില്‍, മതിലകത്ത് മഞ്ഞപ്പിത്ത ബാധ!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കോഴിക്കോട്ട് നിപ്പാ ജാഗ്രത തുടരുന്നു. പനി ബാധിച്ച ഒരാളെ ചൊവ്വാഴ്ച കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ നിരീക്ഷണത്തിലാണെന്ന് ഡി എം ഒ അറിയിച്ചു. തലക്കുളത്തൂർ പഞ്ചായത്തിൽ മഞ്ഞപ്പിത്തം കണ്ടെത്തിയതായും കൂടുതൽ നടപടികൾ സ്വീകരിച്ചതായും ഡി എം ഒ ഡോ.വി.ജയശ്രീ അറിയിച്ചു.

തലക്കുളത്തൂർ പഞ്ചായത്തിലെ അന്നശേരി ആരോഗ്യ ഉപകേന്ദ്രം പരിധിയിൽ പറമ്പത്ത് മതിലകത്ത് 24 പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ച ഈ സാഹചര്യത്തിൽ നടപടി ഊർജിതമാക്കി. യതായി ഡി എം ഒ ഡോ.വി ജയശ്രീ അറിയിച്ചു. തിങ്കളാഴ്ച 19 പേർക്കും ഇന്നലെ അഞ്ചുപേർക്കമാണ് രോഗം സ്ഥിരീകരിച്ചത്. പഞ്ചായത്ത്തല യോഗം ചേർന്ന് ആരോഗ്യ പ്രവർത്തകർ, ആശാ പ്രവർത്തകർ എന്നിവരുൾപ്പെട്ട സ്‌ക്വാഡ് രൂപീകരിച്ചു.

nipahalert-

Recommended Video

cmsvideo
News Of The Day | നിപ കാരണം കോഴിക്കോട്ടുകാരെ എല്ലാവരും അകറ്റി നിർത്തുന്നു | Oneindia Malayalam

കിണറുകളിൽ സൂപ്പർ ക്ലോറിനേഷൻ നടത്തി. ബുധനാഴ്ച ആരോഗ്യ വിഭാഗം ജില്ലാ ടെസ്റ്റ് ഫോഴ്സ് രാവിലെ 9.30ന് യോഗം ചേരും. ജില്ലാ ടാസ്ക് ഫോഴ്സ് ഡി എം ഒ യുടെ ചേമ്പറിൽ ചേർന്ന്സ്‌ക്വാഡ് രൂപീകരിച്ചു. മഞ്ഞപിത്തം ഭക്ഷണപാനീയങ്ങളിലൂടെ പകരുന്ന വൈറസ് രോഗമാണ്. തിളപ്പിച്ചറിയ ഭക്ഷണപാനീയങ്ങൾ മാത്രമേ കഴിക്കാൻ പാടുള്ളൂ. ഭക്ഷണപാത്രങ്ങൾ നിർബന്ധമായും അടച്ച സൂക്ഷിക്കേണ്ടതാണ്. വാടകയെക്കടുത്ത പാത്രങ്ങൾ പാചകത്തിന് ഉപയോഗിക്കുമ്പോള്‍ ശുചിത്വം ഉറപ്പു വരുത്തേണ്ടതാണ്. മഞ്ഞപിത്തം ബാധിച്ചവർ ഭക്ഷണം തയ്യാറാക്കാനോ വിളമ്പാനോ പാടില്ല. രോഗിയുടെ മലത്തിലൂടെയും മഞ്ഞപിത്തം പടരും. രോഗികൾ കൈകൾ വൃത്തിയായി കഴുകേണ്ടതാണ് തുടങ്ങിയ നിർദേശങ്ങൾ ആരോഗ്യ വകുപ്പ് അധികൃതർ പുറപ്പെടുവിച്ചു.

English summary
local news kozhikkode- alert reagrding nipah virus.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X