കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എടപ്പാള്‍ തീയേറ്റര്‍ പീഡനക്കേസ്: പ്രതി അറസ്റ്റിലായ ശേഷവും അട്ടിമറി ശ്രമം നടന്നതായി സൂചനകള്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: എടപ്പാള്‍ തീയേറ്റര്‍ പീഡനക്കേസില്‍ പ്രതി അറസ്റ്റലായ ശേഷവും അട്ടിമറിക്കാന്‍ ശ്രമം നടന്നതായി സൂചന. പ്രതിയെ അറസ്റ്റ് ചെയ്യുന്നതിനു മുമ്പ് കേസ് അട്ടിമറിക്കാന്‍ ശ്രമം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് സസ്പപെന്‍ഷനിലാകുകയും തുടര്‍ന്ന് അറസറ്റിലാകുകയും ചെയ്ത ചങ്ങരംകുളം എസ്.ഐക്ക് പുറമെ കേസില്‍ പ്രതിയെയും എസ്.ഐയേയും അറസ്റ്റ് ചെയ്ത അന്വേഷണ ഉദ്യോഗസ്ഥനും കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതായുള്ള സൂചനകളാണ് കഴിഞ്ഞ ദിവസം അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘം നല്‍കുന്നത്.


എടപ്പാള്‍ തീയേറ്റര്‍ പീഡനക്കേസിന്റെ അന്വേഷണ ചുമതലയുണ്ടായിരുന്ന മലപ്പുറം ഡി.സി.ആര്‍.ബി: ഡിവൈ.എസ്.പി ഷാജി വര്‍ഗീസ് അന്വേഷണം നടത്തിയതില്‍ വീഴ്ചകളുണ്ടെന്നു ചൂണ്ടിക്കാണിക്കുന്നതാണ് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്.

saradhatheatre

തീയേറ്റര്‍ പീഡനക്കേസും ആദ്യഘട്ടത്തിലെ പൊലീസ് വീഴ്ചയും ഒരേസമയം രണ്ട് ഡിവൈ.എസ്.പിമാര്‍ വ്യത്യസ്ത അന്വേഷണം നടത്തിയിട്ടും ഇക്കാര്യം ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്യുകയോ നിയമോപദേശം തേടുകയോ ചെയ്തിട്ടില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

പീഡന വിവരം ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ച തീയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തത് വിവാദമായതിനെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ചിനെ അന്വേഷണം എല്‍പ്പിച്ചത്. എസ്.പി സന്തോഷ് കുമാറിന്റെ മേല്‍നോട്ടത്തില്‍ ഡിവൈ.എസ്.പി ഉല്ലാസ് കുമാറിനാണ് അന്വേഷണച്ചുമതല.

പരാതി ലഭിച്ച ശേഷം കേസെടുക്കുന്നതില്‍ ചങ്ങരംകുളം പൊലീസ് വീഴ്ച വരുത്തിയെന്ന് ബോദ്ധ്യപ്പെട്ടതിനെ തുടര്‍ന്നാണ് അന്വേഷണം ഡി.സി.ആര്‍.ബി ഡിവൈ.എസ്.പിക്ക് കൈമാറിയത്. എന്നാല്‍ തുടര്‍ന്നും കേസന്വേഷണത്തില്‍ വീഴ്ചകള്‍ വന്നതായി ആരോപണമുണ്ടായിരുന്നു.

പ്രതികള്‍ക്കെതിരെ പോക്‌സോയിലെ ദുര്‍ബലമായ വകുപ്പുകളാണ് ആദ്യം ചുമത്തിയത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നപ്പോഴാണ് ഗുരുതരമായ വകുപ്പുകള്‍ ചുമത്താന്‍ അന്വേഷണ സംഘം തയ്യാറായത്. കുട്ടി മുമ്പും പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തില്‍ വിശദമായ അന്വേഷണം നടന്നില്ലെന്ന് ചൈല്‍ഡ് ലൈന്‍ ആരോപിച്ചിരുന്നു. പക്വതയെത്താത്ത കുട്ടിയെ വിശദമായ കൗണ്‍സലിംഗിന് വിധേയയാക്കിയാലേ ഇക്കാര്യം അറിയാനാകൂ എന്നായിരുന്നു ചൈല്‍ഡ് ലൈനിന്റെ നിലപാട്. കേസിലെ പ്രധാന സാക്ഷിയായ തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തതും പരക്കെ വിമര്‍ശിക്കപ്പെട്ടു. അറസ്റ്റിന്റെ വിവരം ഡിവൈ.എസ്.പി തന്നെ അറിയിച്ചിരുന്നില്ലെന്ന് തൃശൂര്‍ റേഞ്ച് ഐ.ജി ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ഡിവൈ.എസ്.പി ഷാജി വര്‍ഗീസില്‍ നിന്നും ക്രൈംബ്രാഞ്ച് സംഘം വിവരങ്ങള്‍ ശേഖരിച്ചിരുന്നു. കേസിലെ സാക്ഷികളുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയിട്ടുണ്ട്.

(ഫോട്ടോ അടിക്കുറിപ്പ്)

പീഡനം നടന്ന എടപ്പാളിലെ ശാരദാ തീയേറ്റര്‍.

English summary
edappal theatre molestation case developments.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X