തിരൂരിലേയും താനൂരിലേയും രാഷ്ട്രീയ സംഘര്‍ഷം അവസാനിപ്പിക്കാന്‍ കൈകോര്‍ത്ത് ലീഗും സിപിഎമ്മും
മലപ്പുറം: മലപ്പുറം ജില്ലയിലെ തീരദേശ മേഖലയിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ലീഗും സിപിഎമ്മും കൈകോര്‍ത്തു. തീരദേശ മേഖലയില്‍ സമാധാനം ഉറപ്പാക്കുന്നതിന് ജില്ലാ ഭരണകൂടവും പോലീസും രാഷ്ട്രീയ പാര്‍ട്ടികളും ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ കളക്ട്രേറ്റില്‍ നടന്ന യോഗം തീരുമാനിച്ചു. തിരൂര്‍, താനൂര്‍ മേഖലയില്‍ ഇടക്കിടെ ഉണ്ടാവുന്ന രാഷട്രീയ സംഘര്‍ഷങ്ങള്‍ക്ക് അവസാനമിടുന്നതിന്റെ ഭാഗമായാണ് യോഗം വിളിച്ചുചേര്‍ത്തത്. കളക്ട്രേറ്റില്‍ നടന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ അമിത് മീണ അധ്യക്ഷത വഹിച്ചു. തിരൂര്‍, താനൂര്‍ മേഖലയില്‍ രാഷ്ട്രീയ അക്രമങ്ങള്‍ പതിവായതോടെയാണ് സിപിഎം- ഐയുഎംഎല്‍ പാര്‍ട്ടികളുടെ ജില്ലാ നേതൃത്വം മുന്‍കൈ എടുത്ത് പ്രശ്നം പരിഹരിക്കാന്‍ സ്വമേധയാ മുന്നോട്ട് വന്നത്.
തുടര്‍ന്ന് വിവിധ കേന്ദ്രങ്ങളില്‍ നേതാക്കള്‍ നേരത്തെ യോഗം ചേര്‍ന്ന് പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. ഇത്തരം യോഗങ്ങള്‍ക്ക് ശേഷം മേഖലയില്‍ രാഷട്രീയ പ്രശ്നങ്ങള്‍ ഉണ്ടായിട്ടില്ലെന്നത് വലിയ നേട്ടമായി എന്നാണ് വിലയിരുത്തുന്നത്. മേഖലയില്‍ സമാധാനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി പ്രാദേശികതല കമ്മിറ്റികള്‍ രൂപീകരിക്കും. ഈ കമ്മിറ്റികള്‍ ആഴ്ചയില്‍ ഒരു ദിവസം യോഗം ചേര്‍ന്ന് പ്രസ്തുത മേഖലയിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച് വിലയിരത്തും. വില്ലേജ് ഓഫിസറായിരിക്കും കമ്മിറ്റിയുടെ കണ്‍വീനര്‍. ജില്ലാ ഭരണകൂടത്തിന്റെ പ്രതിനിധിയും പോലീസ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.

ഇതിനെ പുറമെ പ്രദേശത്തെ രാഷ്ട്രീയ സംഘര്‍ഷവുമായി ബന്ധപ്പെട്ടുള്ളവര്‍ക്ക് മാനസിക സംഘര്‍ഷം കുറക്കുന്നിനും സൗഹ്യദം ഉറപ്പിക്കുന്നതിനുമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ കൗണ്‍സലിംഗ് നടത്തും. ഘട്ടം ഘട്ടമായി പ്രദേശത്തെ മുഴുവന്‍ ആളുകളിലും സമാധാന സന്ദേശം എത്തിക്കുന്നതിന്റെ ഭാഗമായി പ്രത്യേക കാമ്പയില്‍ നടത്തും.
സാംസ്കാരിക സ്ഥാപനങ്ങളും ക്ലബ്ബുകളുമായി സഹകരിച്ച് കായിക മത്സരങ്ങളും കലാ പരിപാടികളും ഉണ്ടാവും. മേഖലയിലെ ഫ്ളക്സുകളും കൊടിത്തോരണങ്ങളും നീക്കം ചെയ്യുന്നിന് തീരുമാനിച്ചിട്ടുണ്ട്. തുടര്‍ന്ന് കൊടികളോ തോരണങ്ങളോ വെക്കുന്നവര്‍ക്കെതിര കേസ് രജിസ്റ്റര്‍ ചെയ്യും. ഇതിനു പുറമെ കെഎസ്ഇബി പോസ്റ്റുകളില്‍ എഴുതുന്നതും ഡിവൈഡറുകളില്‍ കൊടി വെക്കുന്നതും കര്‍ശനമായി തടയും.
മേഖലയില്‍ മൂന്ന് മാസത്തിനകം സി.സി.ടി.വി. സ്ഥാപിക്കുന്നതിന് നടപടി സ്വികരിക്കുമെന്ന് യോഗത്തില്‍ പങ്കെടുത്ത ജില്ലാപോലീസ് മേധാവി പ്രതീഷ് കുമാര്‍ പറഞ്ഞു. പ്രശ്നങ്ങളുണ്ടായാല്‍ കുറ്റക്കാര്‍ക്കെതിരെ നിഷ്പക്ഷവും നീതിപൂര്‍വ്വവുമായ നടപടിസ്വീകരിക്കും. ഇതിനായി രാഷട്രീയ പാര്‍ട്ടികളുടെ സഹകരണവും അദ്ദേഹം ആവശ്യപ്പെട്ടു. മേഖലയില്‍ പോലീസ് ഓണ്‍ ലൈന്‍ കാമ്പയിന് സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
യോഗത്തില്‍ എഡിഎം വി രാമചന്ദ്രന്, ആര് ഡി ഒ മോബി ജെ, ഡിവൈഎസ്പി ടിബിജു ഭാസ്കര്‍, തഹസില്‍ദാര്‍ എം ഷാജഹാന് രാഷട്രീയ പാര്‍ട്ടി പ്രതിനിധികളായ ഇ.എന്‍.മോഹന്‍ദാസ്, കുട്ടി അഹമ്മദ് കുട്ടി, ഇ ജയന്, അഡ്വ.യു എ ലത്തീഫ്, പി പി വാസുദേവന്‍, അഡ്വ. പി ഹംസക്കുട്ടി, എം പി അഷ്റഫ്, വെട്ടം ആലിക്കോയ, എംഅബ്ദുള്ള എന്നിവരും പങ്കെടുത്തു.
-
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
തുടര്‍ച്ചയായ മൂന്ന് തവണ ഇടതിനെ തുണച്ച 51 മണ്ഡലങ്ങള്‍; ഒരിക്കലും കൂറുമാറാതെ ‘24 പേർ’ -
മുഖ്യമന്ത്രിയുടെ 'ചെറ്റത്തരം' പരാമർശം: മറുപടിയുമായി ജി. സുധാകരൻ; വിവാദം പുകയുന്നു -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില












Click it and Unblock the Notifications