കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഴിമതി എതിര്‍ത്തവര്‍ക്ക് കൂട്ട സ്ഥലംമാറ്റം: തൃശ്ശൂര്‍ കാര്‍ഷിക സര്‍വ്വകലാശാലയില്‍ സംഭവിക്കുന്നത്,

  • By Desk
Google Oneindia Malayalam News

തൃശൂര്‍: കേരള കാര്‍ഷിക സര്‍വകലാശാലയില്‍ വിമത ശബ്ദങ്ങളൊതുക്കാന്‍ കൂട്ട സ്ഥലംമാറ്റം. അഴിമതിക്ക് എതിരേ കടുത്ത നിലപാടെടുത്ത അരഡസന്‍ പേരെ ഇതിനകം മാറ്റി. ഇനിയും നിരവധി പേര്‍ക്ക് എതിരേ അച്ചടക്കവാളോങ്ങി നില്‍ക്കുകയാണ് അധികൃതര്‍. സ്ത്രീ പീഡനകേസുകളില്‍ ഇരയോടൊപ്പം നിന്നവരാണ് സ്ഥലംമാറ്റത്തിനു വിധേയരായതില്‍ ഭൂരിഭാഗവും.

ഏതുവിധേനയും മറ്റുള്ളവരെ തള്ളിപ്പറഞ്ഞ് മുഖം രക്ഷിക്കാനുള്ള ഗൂഢ നീക്കങ്ങളാണ് വൈസ് ചാന്‍സലര്‍ ചന്ദ്രബാബുവും രജിസ്ട്രാറും നടത്തുന്നതെന്ന് സര്‍വകലാശാലയിലെ ഇടതു സംഘടനകള്‍ ആരോപിച്ചു. അമ്പലവയല്‍, തവനൂര്‍, വെള്ളായണി കാമ്പുസുകളിലെ ഇടതു അനുഭാവികളെയാണ് സ്ഥലംമാറ്റി ശിക്ഷിച്ചത്. ഉന്നത ഇടപെടല്‍ മൂലമാണ് ഇതിനു കരുനീക്കിയതെന്നും സംഘടനാനേതൃത്വം കുറ്റപ്പെടുത്തി.

kau-

മൂന്നുമാസം മുന്‍പ് തവനൂര്‍ കോളേജിലെ പ്രൊഫസര്‍ താത്കാലിക ഒഴിവില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കി ഒരു വനിതാ ഉദ്യോഗാര്‍ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ജോലി കിട്ടണമെങ്കില്‍ വേണ്ട പോലെ കാണണമെന്നായിരുന്നു ആവശ്യം. ഫോണിലൂടെയും വാട്‌സ് ആപ്പിലൂടെയും ഇയാള്‍ നിരന്തരം യുവതിയെ ശല്യപ്പെടുത്തി. തുടര്‍ന്ന് യുവതി നല്‍കിയ പരാതി മുഖ്യമന്ത്രിക്കും മറ്റു ബന്ധപ്പെട്ടവര്‍ക്കും നല്‍കി. അന്വേഷണ കമ്മീഷനെ നിയോഗിച്ചെങ്കിലും റിപ്പോര്‍ട്ട് പുറത്തുവന്നില്ല. ഈ സംഭവത്തില്‍ ഇരയ്‌ക്കൊപ്പം നിന്നുവെന്ന കാരണത്താലാണ് അസി. പ്രഫസറെയും ജീവനക്കാരനെയും സ്ഥലം മാറ്റിയത്.

അമ്പലവയല്‍ കേന്ദ്രത്തില്‍ ഓര്‍ക്കിഡ് ഫെസ്റ്റിവല്‍ നടത്തിയതുമായി ബന്ധപ്പെട്ട അഴിമതി പുറത്തുകൊണ്ടുവന്നതിനാണ് ഈ കേന്ദ്രത്തിലെ ഉദ്യോസ്ഥരെ സ്ഥലം മാറ്റിയതെന്നു പറയുന്നു. അനുമതി ഇല്ലാതെയാണ് ഓര്‍ക്കിഡ് ഫെസ്റ്റ് നടത്തിയതെന്നു പറയുന്നു. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടു പുറത്തുവിടാനിരിക്കെ സെക്ഷന്‍ ഓഫീസറെയും രണ്ടു ലാബ് അസിസ്റ്റന്റുമാരെയും വിദൂര കേന്ദ്രത്തിലേക്ക് സ്ഥലം മാറ്റി. ഓര്‍ക്കിഡ് ഫെസ്റ്റിന്റെ നടത്തിപ്പിനു വ്യാജ രശീതുമായി വന്‍ പണപ്പിരിവ് നടത്തിയെന്നാണ് ആരോപണം. നേരത്തെ പൂപ്പൊലി എന്ന പേരില്‍ നടത്തിയ പരിപാടിയിലും ക്രമക്കേടു നടന്നതായി പരാതിയുണ്ട്. വെള്ളയാണി കാര്‍ഷിക കോളജില്‍ ഡീനിന്റെ ദുര്‍ഭരണത്തെ ചോദ്യം ചെയ്ത ജീവനക്കാരനെയും സ്ഥലം മാറ്റി. ഡയറി ഫാമിലെ അഴിമതിയും സ്ത്രീപീഡനവും ക്ലാസ് ഫോര്‍ ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ടു പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ത്തിയ വസ്തുതകളും പുറം ലോകത്തെ അറിയിച്ച ജീവനക്കാരനെയും വെറുതെ വിട്ടില്ല.

English summary
local news thrissur- agricultural university transfers staff.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X