Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂരില്‍ മഴ കനത്തു: ജനജീവിതം ദുരിതത്തില്‍, 15 വീടുകള്‍ തകര്‍ന്നു,ജില്ലയില്‍ കനത്ത നാശനഷ്ടം!

തൃശൂര്‍: ജില്ലയില്‍ കനത്തമഴയില്‍ വ്യാപക നാശം. കാറ്റില്‍ മരങ്ങള്‍ വീണ് 15 വീടുകള്‍ ഭാഗികമായി തകര്‍ന്നു. എറിയാടില്‍ കടല്‍ക്ഷോഭം. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കട്ടില്‍ മഴ ശക്തമായി തുടരുന്നതോടെ ജില്ലയിലെ വിവിധ മേഖലകളില്‍ വ്യാപക നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തൃശൂര്‍, ചാലക്കുടി, കുന്നംകുളം, മുകുന്ദപുരം, ചാവക്കാട് താലൂക്ക് പരിധിയിലെ വിവിധ പ്രദേശങ്ങളില്‍ മരങ്ങള്‍ വീണ് വീടുകള്‍ ഭാഗികമായി തകര്‍ന്നു.

തൃശൂര്‍ താലൂക്കില്‍ ഊരകം, എറവ്, കാരമുക്ക് എന്നിവിടങ്ങളിലും, ചാവക്കാട് താലൂക്കില്‍ മണത്തലയിലും, ഇരിങ്ങാലക്കുട താലൂക്കില്‍ മാപ്രാണം, മുരിയാട്, ചാലക്കുടി താലൂക്കില്‍ വെള്ളികുളങ്ങര, കാറളം , നെല്ലായി എന്നിവിടങ്ങളിലാണ് മരങ്ങള്‍ വീണ് വീടുകള്‍ ഭാഗികമായി തകര്‍ന്നത്. തൃശൂര്‍ നഗരത്തിലും പരിസര പ്രദേശങ്ങളിലും ശക്തമായ കാറ്റില്‍ വിവിധ സ്ഥലങ്ങളില്‍ മരങ്ങള്‍ വീണ് ഗതാഗതം തടസപെട്ടു. സ്വരാജ് റൗണ്ട്, ചെമ്പുക്കാവ്, പാലസ് റോഡ്, ചിയ്യാരം, കുതിരാന്‍, അയ്യന്തോള്‍ എന്നിവിടങ്ങളിലാണ് മരങ്ങള്‍ വീണ് ഗതാഗതം തടസപെട്ടത്. ഫയര്‍ഫോഴ്‌സ് എത്തി മരങ്ങള്‍ മുറിച്ച് നീക്കിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. തൃശൂര്‍ പൂങ്കുന്നം ഹരിനഗറില്‍ വെള്ളക്കെട്ട് രൂക്ഷമായി. മണ്ണുത്തി ദേശീയപാതയില്‍ വെള്ളക്കെട്ടിനെ തുടര്‍ന്ന് വാഹന ഗതാഗതം തടസപെട്ടു. ശക്തമായ കാറ്റില്‍ കുന്നംകുളം അഞ്ഞൂരില്‍ മുള്ളത്ത് സജീവന്റെ വീടിന്റെ മുകളിലെ ടെറസ് പറന്ന് പോയി. എറിയാട് കടല്‍ ക്ഷോഭത്തെ തുടര്‍ന്ന് വീടുകളില്‍ വെള്ളം കയറിയതായി അധികൃതര്‍ അറിയിച്ചു. ജില്ലയിലെ വിവിധ മേഖലകളില്‍ വൈദ്യുതി പോസ്റ്റ് തകര്‍ന്ന് വൈദ്യുതി ബന്ധം തടസെപെട്ടു. വടൂക്കരയില്‍ കിണര്‍ ഇടിഞ്ഞു താഴ്ന്നു. പലയിടങ്ങളില്‍ മരങ്ങളും ഒടിഞ്ഞു വീണു. ഇടയന്‍കുന്നത്ത് ഭാനുവിന്റെ കിണറാണ് ഇടിഞ്ഞു താഴ്ന്നത്. ജില്ലയില്‍ കനത്തമഴയില്‍ വ്യാപക നാശനഷ്ടം. പലയിടത്തും ഗതാഗതം തടസപ്പെട്ടു. വൈദ്യുതിബന്ധം താറുമാറായി. കാര്‍ഷിക വിളകള്‍ക്കും വ്യാപകമായ നാശമുണ്ടായി.

 മരം ഒടിഞ്ഞ് വീണു

മരം ഒടിഞ്ഞ് വീണു

തൃശൂര്‍ നഗരമധ്യത്തില്‍ സ്വരാജ്‌റൗണ്ടില്‍ ജോസ് തീയറ്ററിനു മുന്നില്‍ കൂറ്റന്‍ മരച്ചില്ല റോഡിലേക്കു പുലര്‍ച്ചെ ഒടിഞ്ഞുവീണു ഗതാഗതം തടസപ്പെട്ടു. അഗ്നിസുരക്ഷാസേനയെത്തി ഇവ മുറിച്ചുമാറ്റിയാണ് മണിക്കൂറുകള്‍ക്കു ശേഷം ഗതാഗതം പുന:സ്ഥാപിച്ചത്. മഴ കനത്തതോടെ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വന്‍ വെള്ളക്കെട്ടിലായി. 15 വീടുകള്‍ ഭാഗികമായി തകര്‍ന്നു. പലയിടത്തും വീടുകളിലേക്കു വെള്ളം കയറി. വടക്കേ ബസ് സ്റ്റാന്‍ഡില്‍ കല്യാണ്‍ ഹൈപ്പര്‍ മാര്‍ക്കറ്റിനു മുന്നില്‍ മരച്ചില്ല ഒടിഞ്ഞുവീണു.

യാത്രക്കാര്‍ രക്ഷപ്പെട്ടു

യാത്രക്കാര്‍ രക്ഷപ്പെട്ടു


വിവിധ പ്രദേശങ്ങളില്‍ മരം വീണാണു വ്യാപകനാശം. ഗതാഗത സ്തംഭനത്തിനുമിടയാക്കി. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും അടിച്ചതോടെ ഫലവൃക്ഷങ്ങള്‍ കടപുഴകി. വൈദ്യുതി പലയിടത്തും തുടര്‍ച്ചയായി തടസപ്പെട്ടിരിക്കുകയാണ്. നഗരത്തിലെമ്പാടും ഇന്നു പുലര്‍ച്ചെ ശക്തമായ കാറ്റു വിശീ. ഉള്‍പ്രദേശത്ത് വന്‍ കൃഷിനാശമുണ്ടായി. മണ്ണുത്തിയില്‍ ദേശീയപാതയിലെമ്പാടും വെള്ളക്കെട്ടനുഭവപ്പെട്ടു. യാത്രാതടസമുണ്ടായി. പട്ടിക്കാട്, പാണഞ്ചേരി ഭാഗത്തു മരങ്ങള്‍ കടപുഴകി വീണു. അന്തിക്കാട് കാറിനു മുകളിലേക്കു മരം വീണു. കനത്ത കാറ്റിനെ തുടര്‍ന്ന് പൂങ്കുന്നം അഗ്രഹാരം കല്യാണമണ്ഡപത്തില്‍ തെങ്ങ് കടപൂഴകി വീണെങ്കിലും താമസക്കാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. വൈദ്യൂതി പെട്ടെന്ന് വിഛേദിച്ചതിനാല്‍ അപകടം ഒഴിവായി. ക്രെയിന്‍ കൊണ്ടുവന്നാണ് തെങ്ങ് നീക്കിയത്. വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നതിനെ തുടര്‍ന്ന് വ്യാപകമായി വൈദ്യുതിബന്ധം അറ്റു. കൊടകര മറ്റത്തൂരില്‍ ചുഴലിക്കാറ്റില്‍ വന്‍ കൃഷിനാശമുണ്ടായി. മരങ്ങള്‍ കടപുഴകി വീണു വീടുകളുടെ പല ഭാഗങ്ങളും തകര്‍ന്നു. വൈദ്യുതി പോസ്റ്റുകളും തകര്‍ന്നു.

ചാലക്കുടിയില്‍ കാര്‍ഷിക വിളകള്‍ നശിച്ചു

ചാലക്കുടിയില്‍ കാര്‍ഷിക വിളകള്‍ നശിച്ചു

ചാലക്കുടി: ചാലക്കുടിയില്‍ ആഞ്ഞടിച്ച കാറ്റില്‍ വന്‍തോതില്‍ കാര്‍ഷിക വിളകള്‍ നശിച്ചു. രണ്ടിടത്ത് വീടുകള്‍ക്ക് മീതെ മരം വീണു. മലക്കപ്പാറ റോഡില്‍ ഗതാഗതം നിലച്ചു. മലക്കപ്പാറയിയില്‍ നിന്നും ചാലക്കുടിയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി. ബസടക്കം വലിയ വാഹനങ്ങള്‍ പലയിടത്തുമായി കുടുങ്ങി കിടക്കുകയാണ്. ചെറിയ വാഹനങ്ങള്‍ മാത്രമാണ് ഇതുവഴി കടത്തി വിടുന്നത്. പൂലാനിയില്‍ തേക്കുമരം വീണ് ചട്ടക്കാരന്‍ രത്‌നാവതിയുടെ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. മേലൂര്‍ വെട്ടുകടവില്‍ രമേശന്‍ നമ്പൂതിരിയുടെ വീടിന് മുകളില്‍ തേക്കുവീണു. കല്ലൂകുത്ത് മുണ്ടോലിക്കടവിലും ജാതിമരം വീണ് ഗതാഗതം മുടങ്ങി. അതിരപ്പിള്ളി റോഡിലെ തുമ്പൂര്‍മുഴിയില്‍ മരം വീണ് ഒരു മണിക്കൂറോളം വാഹനങ്ങള്‍ നിരത്തില്‍കിടന്നു. ഇവിടെയെല്ലാം വൈദ്യുതി ബന്ധവും നിലച്ചിരിക്കുകയാണ്. നിരവധി പോസ്റ്റുകളാണ് മരം വീണ് തകര്‍ന്നത്. പോട്ടയില്‍ കട്ടിക്കാട്ടുകാരന്‍ ജോണിന്റെ വീടിന്റെ ചുവര് ഇടിഞ്ഞു വീണു. കുറ്റിക്കാട് ഗോപുരന്‍ പോളിയുടെ അഞ്ഞൂറോളം നേന്ത്രവാഴകള്‍ കാറ്റില്‍ ഒടിഞ്ഞുവീണു. കപ്പത്തോട്ടില്‍നിന്നു വാഴത്തോട്ടത്തിലേ്ക്ക് വെള്ളം കയറി. പാറക്കുന്നില്‍ പത്തോളം പേരുടെ വാഴത്തോട്ടവും നശിച്ചു. ചാലക്കുടിപ്പുഴ ഇക്കുറി നേരത്തെത്തന്നെ നിറഞ്ഞൊഴുകുകയാണ്.

 ചാവക്കാട്ട് മിന്നല്‍ ചുഴലി

ചാവക്കാട്ട് മിന്നല്‍ ചുഴലി

ചാവക്കാട്: ശക്തമായ കാറ്റിലും മഴയിലും തീരത്തു വ്യാപക കെടുതി. മരങ്ങള്‍ കടപുഴകി വീണു വീടുകള്‍ തകര്‍ന്നു. വൈദ്യുതി കമ്പികള്‍ പൊട്ടി മണിക്കൂറുകളോളം വൈദ്യുതി വിതരണം നിലച്ചു. റോഡിലേക്കു മരങ്ങള്‍ വീണു ഗതാഗതം മുടങ്ങി. ഇന്നലെ രാവിലെ പത്തരയ്ക്കാണു പത്തുമിനുട്ടു നീണ്ട ചുഴലിക്കാറ്റും മഴയുമുണ്ടായത്. പാലയൂര്‍ പള്ളിക്കുസമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മാവും തേക്കും കടപുഴകി റോഡിലേക്കു വീണു. റോഡിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. വൈദ്യുതിലൈനും പൊട്ടിവീണു.

ഏറെ കഴിഞ്ഞാണ് വൈദ്യുത വിതരണവും ഗതാഗതവും പുനസ്ഥാപിച്ചത്. ചാവക്കാട് ടൗണില്‍ താലൂക്ക് ഓഫീസ് അങ്കണത്തിലെ മരച്ചില്ലകളും ഒടിഞ്ഞു. പാലയൂര്‍ പള്ളിയങ്കണത്തില്‍ രക്തചന്ദന മരം കടപുഴകി. ബ്ലാങ്ങാട് വൈലി ക്ഷേത്രത്തിന് സമീപം പോക്കാക്കില്ലത്ത് ഹനീഫയുടെ വീടിനു മുകളില്‍ മരവും തെങ്ങും വീണു ട്രസ് പൂര്‍ണമായും തകര്‍ന്നു. തൊട്ടാപ്പില്‍ വീടിനു മുകളില്‍ തെങ്ങുവീണു. ഇരട്ടപ്പുഴ കോളനിപടിയില്‍ ചക്കര കയ്യോമയുടെ വീടിനുമുകളില്‍ പൂമരം വീണു. എടക്കഴിയൂരില്‍ കോഴികടക്കു മുകളില്‍ മരം വീണു.

 മരം കടപുഴകി വീണു

മരം കടപുഴകി വീണു

പുത്തന്‍ കടപ്പുറത്ത് ചെങ്കോട്ട നഗറിനു പടിഞ്ഞാറ് കിഴക്കകത്ത് ഫാത്തിമയുടെ ഓടിട്ട വീടിന്റെ മേല്‍കൂര കാറ്റാടി മരം കടപുഴകി വീണു തകര്‍ന്നു. ചേറ്റുവ ജി.എം. യു.പി. സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളിലേക്കു വന്‍ പൂമരം കടപുഴകി വീണു. സ്‌കൂള്‍ അവധിയായിരുന്നതിനാല്‍ അത്യാഹിതം ഒഴിവായി ഒരുമനയൂര്‍ അമൃത സ്‌കൂളിന് സമീപം പുതുവീട്ടില്‍ സത്താറിന്റെ വീട് മരം വീണു തകര്‍ന്നു. ഒരുമനയൂരില്‍ തന്നെ തൂമാട്ട് വിബിന സുനിലിന്റെ വീട് തെങ്ങു വീണു തകര്‍ന്നു. അമൃത സ്‌കൂളിന് സമീപം പുളിച്ചാറം വീട്ടില്‍ ഉബൈദിന്റെ പറമ്പിലെ തെങ്ങുവീണ് വൈദ്യുതികാല്‍ തകര്‍ന്നു..

 പ്രചാരണ ബോര്‍ഡുകള്‍ തകര്‍ന്നു

പ്രചാരണ ബോര്‍ഡുകള്‍ തകര്‍ന്നു


മണത്തല വിശ്വനാഥ ക്ഷേത്രത്തിന് സമീപം കൊപ്പര രാമചന്ദ്രന്റെ വിറകുപുര മരം വീണ് തകര്‍ന്നു. നിരവധി സ്ഥലങ്ങളില്‍ ലോകകപ്പ് ഫുട്‌ബോള്‍ അടക്കമുള്ളവയുടെ പ്രചരണ ബോര്‍ഡുകള്‍ കാറ്റില്‍ നിലംപതിച്ചു. ഇരട്ടപ്പുഴ കോളനിപ്പടിയില്‍ ശനിയാഴ്ച രാവിലെ ശക്തമായ മഴയില്‍ സൈക്കിള്‍ യാത്രക്കാരനെ ഇടിച്ച കാര്‍ നിയന്ത്രണം വിട്ടു സമീപത്തെ പറമ്പിലേക്ക് ഇടിച്ചു കയറി. സൈക്കിള്‍ യാത്രക്കാരനും ഡ്രൈവറും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മഴയില്‍ സൈക്കിള്‍ യാത്രക്കാരന്‍ റോഡ് മുറിച്ചു കടന്നത് ശ്രദ്ധയില്‍ പെടാഞ്ഞതാണ് അപകടത്തിനിടയാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+