കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചികിത്സാപിഴവില്‍ ഏഴ് വയസുകാരി മരിച്ച സംഭവം: ബാലാവകാശ കമ്മീഷന്റെ ഉത്തരവിന് പുല്ലുവില, നഷ്ടപരിഹാരമില്ല

  • By Desk
Google Oneindia Malayalam News

മാനന്തവാടി: ബാലാവകാശ കമ്മീഷന്റെ ഉത്തരവ് നടപ്പിലായില്ല. ചികിത്സാപിഴവില്‍ ഏഴ് വയസുകാരി മരിച്ച സംഭവത്തില്‍ ഉത്തരവ് നല്‍കിയിട്ടും നഷ്ടപരിഹാര തുക ലഭിക്കാതെ കുട്ടിയുടെ കുടുംബം. മാനന്തവാടി കണിയാരം പാലാകുളി വാളാലില്‍ പ്രകാശന്റെ കുടുംബത്തിനാണ് ഈ ദുര്‍വിധി. ഉത്തരവ് നടപ്പിലാക്കാത്തതിനെതിരെ പ്രകാശന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. വയറിളക്കവും ഛര്‍ദിയേയും തുടര്‍ന്ന് ജില്ലാ ആശുപത്രി പ്രവേശിപ്പിച്ച പ്രകാശന്റെ മകള്‍ ഏഴു വയസ്സുകാരി ദേവിക 2014 ഏപ്രില്‍ 21നാണ് ജില്ലാ ആശുപത്രിയില്‍ വെ്ച്ച് മരിക്കുന്നത്.

തുടര്‍ന്ന് ചികിത്സാപിഴവാണ് മരണകാരണമെന്ന് ആരോപണമുയരുകയും, പ്രദേശവാസികളും ബന്ധുക്കളുമെല്ലാം ചേര്‍ന്ന് ആശുപത്രി ഉപരോധിക്കുകയും ചെയ്തു. തുടര്‍ന്ന് സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പൂര്‍ത്തിയാവുന്നത് വരെ ഡോക്ടറെ മാറ്റി നിര്‍ത്താമെന്ന തീരുമാനത്തില്‍ ഉപരോധം അവസാനിപ്പിക്കുകയായിരുന്നു. അന്ന് സംഭവം വിവാദമായതോടെ പത്ര, ദൃശ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വിഷയം വാര്‍ത്തയാക്കിയിരുന്നു.

doctor356-

ഇതേ തുടര്‍ന്നാണ് വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട് ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിന്റെ ഭാഗമായി സാക്ഷിമൊഴികളുടെയും, ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ ചികിത്സാ പിഴവായിരുന്നു മരണകാരണമെന്ന് കണ്ടെത്തുകയായിരുന്നു. വയറിളക്കവുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദേവികക്ക് വിറയലുണ്ടായതിനെ തുടര്‍ന്ന് ഡോക്ടര്‍ അപസ്മാരത്തിനുള്ള ഡയസ്പാം ഇഞ്ചക്ഷന്‍ നല്‍കിയതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നും. ഇത് ആശുപത്രി അധികൃതരുടെ ഗുരുതര വീഴ്ചയാണെന്നും ക്മ്മീഷന്‍ വിലയിരുത്തിയിരുന്നു. കുട്ടിയുടെ രോഗം മൂര്‍ച്ഛിച്ചിട്ടും യഥാസമയം ചികിത്സ നല്‍കാതെ പീഡിയാട്രിക് വാര്‍ഡിലെ ഡ്യൂട്ടി നഴ്‌സ്, പീഡിയാട്രീഷ്യന്‍, കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ എന്നിവര്‍ക്ക് കുട്ടിയുടെ മരണത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നോ അതുമായി ബന്ധപ്പെട്ട ഗുരുതര വീഴ്ചയില്‍ നിന്നും ഒഴിഞ്ഞുമാറാനാവില്ലന്നും കമ്മീഷന്‍ വിലയിരുത്തിരുത്തിയിരുന്നു.

തുടര്‍ന്ന് ദേവികയുടെ കുടുംബത്തിന് അടിയന്തരമായി മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍ക്കണമെന്നും സംഭവത്തില്‍ വകുപ്പ് തല നടപടി സ്വീകരിച്ച് ഉത്തരവാദികളായവരില്‍ നിന്നും പ്രസ്തുത തുക ബാധ്യത നിര്‍ണ്ണയിച്ച് ഈടാക്കണമെന്നും കമ്മീഷന്‍ ഉത്തരവിടുകയും ചെയ്തു. കേസില്‍ ഒന്നാം കക്ഷി ആരോഗ്യ കുടുംബം ക്ഷേമ വകപ്പ് ഡയറക്ടറും രണ്ടാം കക്ഷി ആരോഗ്യ വകപ്പ് ഡയറക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മൂന്നാം കക്ഷിയും ജില്ലാ പോലീസ് മേധാവി നാലാം കക്ഷിയുമാണ്. മരണ കാര്യത്തില്‍ മാനന്തവാടി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസ് പോലീസ് ഇന്‍സ്‌പെക്ടര്‍ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ അന്വേഷിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്നും കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ കമ്മീഷന്‍ അന്വേഷിച്ച് കണ്ടെത്തി നല്‍കിയ ഉത്തരവ് പാടെ അവഗണിക്കുകയാണുണ്ടാത്. ഇതിനെതിരെയാണ് കുട്ടിയുടെ പിതാവ് പ്രകാശന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

English summary
father approches high court on compenstion for 7 year old girl's death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X